Malayalam
7 തവണ പ്രണയാഭ്യർത്ഥന നടത്തി;വിവാഹത്തെ കുറിച്ച് ശ്രുതി രാമചന്ദ്രൻ പറയുന്നു!
7 തവണ പ്രണയാഭ്യർത്ഥന നടത്തി;വിവാഹത്തെ കുറിച്ച് ശ്രുതി രാമചന്ദ്രൻ പറയുന്നു!
By
വളരെ ഏറെ തിരക്കുള്ള നടിയാണിപ്പോൾ ശ്രുതി രാമചന്ദ്രൻ.താരത്തിന്റേതായ ചിത്രങ്ങൾക്ക് ഏറെ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്.വളരെ പെട്ടന്നാണ് താരം മലയാള സിനിമയിൽ മുൻനിര നായിക സ്ഥാനത്ത് എത്തിയത്.മലൈകളിൽ ഇപ്പോൾ താരത്തിന് ഏറെ ആരാധകരും ഉണ്ട്.നിമിഷ നേരം കൊണ്ടാണ് താരത്തിന്റെ വാർത്തകളും ചിത്രകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.വിവാഹം കഴിഞ്ഞാൽ സിനിമാരംഗം വിടുന്ന നടിമാർക്കിടയിൽ ഇതിന് ഇതിനു വിപരീതമായിട്ടാണ് ശ്രുതി രാമചന്ദ്രനുള്ളത്. പ്രേതം എന്ന ചിത്രത്തിലെ പ്രേതമായി വന്ന്, പിന്നീട് സണ്‍ഡേ ഹോളിഡേയിലെ തേപ്പുകാരിയായി ശ്രദ്ധ നേടിയ താരമാണ് ശ്രുതി രാമചന്ദ്രന്.തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് ശ്രുതി രാമചന്ദ്രന്. മലയാളത്തിലൂടെയാണ് തുടക്കം കുറിച്ചതെങ്കിലും പിന്നീട് തമിഴിലും തെലുങ്കിലുമൊക്കെ പ്രവേശിക്കുകയായിരുന്നു താരം. ഞാന്‍, പ്രേതം, സണ്‍ഡേ ഹോളിഡേ, ചാണക്യതന്ത്രം, നോണ്‍സെന്‍സ്, ഡോള്‍ ഹൗസ് ഡയറീസ്, ഡിയര്‍ കോമ്രേഡ്, അന്വേഷണം തുടങ്ങിയ സിനിമകളിലാണ് താരം ഇതുവരെയായി അഭിനയിച്ചത്.
2016ല്‍ റിലീസ് ചെയ്ത പ്രേതത്തിലെ വേഷത്തിലൂടെയാണ് ഈ താരം ശ്രദ്ധ നേടുന്നത്. ആസിഫ് അലി ചിത്രമായ സണ്‍ഡേ ഹോളിഡേയിലെ കഥാപാത്രത്തേയും പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു. പ്രണയിച്ച് വിവാഹിതരായവരാണ് ശ്രുതിയും ഫ്രാന്‍സിസ് തോമസും. അടുത്തിടെയായിരുന്നു ഫ്രാന്‍സിസ് ഭാര്യയ്ക്കായി സിനിമയൊരുക്കുന്നതിനെക്കുറിച്ച് പ്രഖ്യാപിച്ചത്. പിറന്നാള്‍ ദിനത്തില്‍ ശ്രുതിക്കായൊരുക്കിയ സര്‍പ്രൈസായിരുന്നു ഇത്. തങ്ങളുടെ പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ വീട്ടില്‍ എതിര്പ്പുകളൊന്നുമുണ്ടായിരുന്നില്ലെന്നും സിനിമാജീവിതത്തിന് ശക്തമായ പിന്തുണയാണ് അവര്‍ നല്‍കുന്നതെന്നും ശ്രുതി രാമചന്ദ്രന് പറയുന്നു.
ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.കന്നഡയൊഴികെ മറ്റെല്ലാ ഭാഷകളിലും താന്‍ അഭിനയിച്ചിരുന്നുവെന്ന് താരം പറയുന്നു. ഡിയര്‍ കോമ്രേഡ് നാല് ഭാഷകളിലായാണ് റിലീസ് ചെയ്തത്. എല്ലായിടത്തുനിന്നുമുള്ള ആള്ക്കാര് ചിത്രം കണ്ടു. ആള്‍ക്കാര്‍ക്ക് ജയ എന്ന കഥാപാത്രത്തെ ഇഷ്ടമായിരുന്നു. നിരവധി പേരാണ് തിക്ക് മെസ്സേജ് അയച്ചത്. താന്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതികരണമായിരുന്നു ലഭിച്ചത്. സിനിമ തന്നെയാണ് ജീവിതമെന്ന് തീരുമാനിച്ചിട്ട് കാലം കുറേയായെന്നും എന്നാല്‍ ആള്ക്കാര് ഇപ്പോഴാണ് ഇതേക്കുറിച്ച് മനസ്സിലാക്കിയതെന്നുമാണ് താരം പറഞ്ഞത്.
ആര്‍ക്കിടെക്ടായി ജോലി ചെയ്തുവരുന്നതിനിടയിലാണ് സിനിമയില്‍ എത്തിയത്. ജോലി ഉപേക്ഷിച്ചിട്ടില്ലെന്നും ഇപ്പോഴും ചെയ്യുന്നുണ്ടെന്നും താരം പറയുന്നു. കണ്‍സല്‍ട്ട് ചെയ്യുന്നുണ്ട്. സിനിമയിലാണ് കൂടുതലും ശ്രദ്ധ. സിനിമയില്‍ നിന്നും അവസരങ്ങള്‍ എത്തിയതോടെ കുറച്ച് ശ്രദ്ധ ഇങ്ങോട്ടേക്ക് മാറുുകയായിരുന്നു. സിനിമയിലേക്കുള്ള തന്രെ വരവ് എളുപ്പമായിരുന്നു.പ്രേതം കഴിഞ്ഞപ്പോഴാണ് സിനിമയെ ഗൗരവമായി സമീപിച്ച് തുടങ്ങിയത്. ഡാന്‍സ് ക്ലാസിനിടയില്‍ സംവിധായകന് രഞ്ജിത്ത് ശ്രുതിയെ കണ്ടിരുന്നു അങ്ങനെയാണ് ഞാനിലേക്ക് ക്ഷണിച്ചത്. പിന്നീടാണ് രഞ്ജിത്ത് ശങ്കറിന്‍രെ പ്രേതത്തിലേക്ക് താരം എത്തിയത്.
ജയസൂര്യ തന്നെ എവിടെയോ വെച്ച് കണ്ടിരുന്നു. പ്രേതത്തിനുള്ള എല്ലാ ലക്ഷണവുമുണ്ടല്ലോയെന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്.ആ സമയത്ത് സിനിമ ചെയ്യാനുള്ള കോണ്ഫിഡന്സൊന്നുമുണ്ടായിരുന്നില്ല, ജയസൂര്യയായിരുന്നു സംവിധായകനെ പോയി കാണാന്‍ പറഞ്ഞത്. ആ കഥാപാത്രത്തെക്കുറിച്ച് വിവരിക്കുന്നതിനിടയില്‍ ശക്തമായ പിന്തുണയായിരുന്നു അവര്‍ നല്‍കിയത്. ജിമ്മില്‍ വെച്ചായിരുന്നു ജയസൂര്യയെ കണ്ടുമുട്ടിയത്. പ്രേതം, തേപ്പുകാരി, ടീച്ചര്‍ തുടങ്ങിയ പേരുകള്‍ ജീവിതത്തിലും ഒപ്പം പോരുകയായിരുന്നു.ഭര്‍ത്താവിനൊപ്പം പ്രവര്‍ത്തിക്കുന്നത് എളുപ്പമാണ്. ഫ്രാന്സിസെന്നാണ് പേര്. പിറന്നാള്‍ ദിനത്തിലായിരുന്നു ഈ സിനിമയുടെ തിരക്കഥ എഴുതി തനിക്ക് തന്നത്.
ഇടയ്ക്ക് സെറ്റിലേക്ക് അദ്ദേഹം വരുമായിരുന്നു. 9 വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് തങ്ങള്‍ വിവാഹിതരായത്. 3 വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. കഥ പറയുന്ന കാര്യത്തില്‍ താന്‍ വളരെ പിന്നോട്ടാണ്.സ്കൂള്‍ കഴിഞ്ഞ് ആര്‍ക്കിടെക്ചര്‍ കോഴ്സിന് തങ്ങള്‍ ഇരുവരും ഒരുമിച്ചായിരുന്നു. ചെന്നൈയിലായിരുന്നു ഇത്. അവിടെ വെച്ചാണ് ഇഷ്ടത്തെക്കുറിച്ച് പറഞ്ഞത്. 7 തവണ ചോദിച്ചു. 7ാമത്തെ തവണയാണ് സമ്മതം പറഞ്ഞത്. ഈ ബന്ധത്തെക്കുറിച്ച് വീട്ടില്‍ പറഞ്ഞപ്പോള്‍ എതിര്‍പ്പുകളൊന്നുമുണ്ടായിരുന്നില്ല. എല്ലാവരും സമ്മതിക്കുകയായിരുന്നു. അത് കഴിഞ്ഞ് 4 വര്‍ഷം കഴിഞ്ഞാണ് കല്യാണം നടത്തിയത്. വീട്ടില്‍ നിന്നും ശക്തമായ പിന്തുണയാണ് ലഭിച്ചത്. പോയി ചെയ്തുനോക്കൂയെന്നായിരുന്നു അവര്‍ പറഞ്ഞത്. 2016-ലായിരുന്നു ശ്രുതിയും ഫ്രാന്‍സിസുമായുള്ള വിവാഹം നടന്നത്. ഒന്‍പത് കൊല്ലത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. ചൈന്നൈ സ്വദേശിയാണ് ഫ്രാന്‍സിസ്.
sruthi ramachandran talk about her marriage
