Malayalam
നയൻതാരയെ പിന്നിലാക്കി ലേഡി സൂപ്പർ സ്റ്റാർ ആകാൻ തയ്യാറെടുത്ത് അനുഷ്ക ഷെട്ടി!
നയൻതാരയെ പിന്നിലാക്കി ലേഡി സൂപ്പർ സ്റ്റാർ ആകാൻ തയ്യാറെടുത്ത് അനുഷ്ക ഷെട്ടി!
By
തെന്നിന്ത്യൻ താര റാണി അനുഷ്ക ഷെട്ടിയും, ദക്ഷിണേന്ത്യന്‍ ലേഡി സൂപ്പർ സ്റ്റാർ നയന്‍താരയും ഏറെ മികച്ചു നിൽക്കുന്ന താരങ്ങളാണ്.ഗ്ലാമറിന്റെ കാര്യത്തിലും താരങ്ങൾ ഒട്ടും പിന്നിലല്ല.വളരെ ഏറെ പ്രേക്ഷക പിന്തുണയാണ് ഇരു താരങ്ങൾക്കും ഉള്ളത്.എന്നാൽ അനുഷ്ക ഷെട്ടിയെ പിന്നിലാക്കിയാണ് നയൻതാര മുന്നോട്ടു കുതിക്കുന്നത്.ഇപ്പോൾ ഏറെ മുന്നിൽ നിൽക്കുന്ന താരം നയൻതാരയാണ്.താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ ഏറെ പ്രേക്ഷക പിന്തുണയാണുള്ളത്.എന്നാൽ വളരെ സെലെക്ടിവ് ആയാണ് അനുഷ്ക ചിത്രങ്ങൾ ചെയ്യാറുള്ളത് ആയതിനാൽ തന്നെ അനുഷ്‌കയ്ക്ക് നയൻതാരയെ മറികടക്കാൻ വരാനിരിക്കുന്ന ചിത്രങ്ങൾ കൊണ്ടാകുമോ എന്ന സംശയവും ഉണ്ട്.
ദക്ഷിണേന്ത്യന്‍ നായികമാരില്‍ ഏറെ താരത്തിളക്കമുള്ള നടിയാണ് നയന്‍താര. മലയാളത്തില്‍ തുടങ്ങി ദക്ഷിണേന്ത്യയാകെ നിറഞ്ഞുനില്‍ക്കുന്ന നയന്‍സ് പ്രതിഫലത്തിന്റെ കാര്യത്തിലും മുന്‍നിരയിലാണ്. എന്നാൽ ഇപ്പോൾ പ്രതിഫലം കുറച്ചെന്ന വാർത്ത വളരെ വലിയ ചർച്ചയുമായിരുന്നു.നയതാരക്ക് ഏറെ ആരാധകരാണ് ഉള്ളത്.തമിഴ് ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്നത് തന്നെ നയൻതാരയാണ്.തമിഴ്‌നാട്ടിലെ ലേഡി സൂപ്പർസ്റ്റാറായി നടിയായി നയൻതാരയുടെ വളർച്ച ദക്ഷിണേന്ത്യൻ ചലച്ചിത്രമേഖലകളിലെ ദശലക്ഷക്കണക്കിന് പ്രതിഭകൾക്ക് പ്രചോദനമേകുന്ന ഒരു കഥയാണ്. തമിഴിൽ മാത്രമല്ല, തെലുങ്ക്, മലയാള ചലച്ചിത്ര വ്യവസായങ്ങളിലും വലിയ ആരാധകരുണ്ട്.
ബിഗിലിന്റെ ഷൂട്ടിംഗിന്റെ തിരക്കിലാണ് നടി, ശമ്പളത്തെക്കുറിച്ചുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഓരോ ചിത്രത്തിനും 4 അല്ലെങ്കിൽ 5 കോടി രൂപയാണ് ഇമൈക നോഡിഗൽ എന്ന ചിത്രത്തിനായി നടി ഈടാക്കിയത്. ഒന്നിലധികം റിപ്പോർട്ടുകൾ പറയുന്നു. തമിഴ് ചലച്ചിത്രമേഖലയിലെ ഒരു നടിക്കുള്ള ഏറ്റവും ഉയർന്ന പ്രതിഫലമാണിത്.സ്വന്തമായി ഒരു സിനിമ തോളിൽ വഹിക്കാൻ കഴിയുന്ന ഒരു ബാങ്കായിരിക്കാവുന്ന താരമായി നടി മാറിയതിനാൽ, ഫീസ് 5 കോടി രൂപയായി ഉയർത്തി. ശമ്പളം വ്യവസായത്തിൽ രണ്ടാം നിര നായകന്മാർക്ക് ലഭിക്കുന്നതിന് തുല്യമാണ്.വിജയന്റെ ബിഗിൽ, രജനീകാന്തിന്റെ ദർബാർ എന്നിവ പൂർത്തിയാക്കിയാൽ കൂടുതൽ വനിതാ കേന്ദ്രീകൃത ചിത്രങ്ങളിൽ ഒപ്പിടാൻ നയന്താര ഒരുങ്ങുന്നുവെന്ന് പറയപ്പെടുന്നു. ബിഗിൽ ദീപാവലിയിൽ റിലീസ് ചെയ്യാനിരിക്കെ, എ ആർ മുരുകദോസിന്റെ ദർബാർ പൊങ്കൽ 2021 ൽ തീയറ്ററുകളിൽ എത്തും.
തെന്നിന്ത്യൻ താര റാണി അനുഷ്ക ഇപ്പോൾ ഏറെ പിന്നിലാണ് നില്കുന്നത്.ബാഹുബലി എന്ന ചിത്രത്തിന് ശേഷം മാറ്റ് മുൻനിര നായികമാരിൽ ഏറെ മുന്നിൽ നിന്ന താരമായിരുന്നു അനുഷ്ക ഷെട്ടി. എന്നാൽ ബാഹുബലിക്കും ബാഗമതിയക്കും ശേഷം താരം മറ്റു ചിത്രങ്ങളൊന്നും ചെയിതിട്ടുമില്ല.തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ആരാധകര്‍ ഏറെയുളള നായികമാരില്‍ ഒരാളാണ് അനുഷ്‌ക ഷെട്ടി. സൂപ്പര്‍താരങ്ങള്‍ക്കൊപ്പമുളള നടിയുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ആരാധകര്‍ നല്‍കിയിരുന്നത്.
ബാഹുബലി സീരിസ് പോലുളള സിനിമകള്‍ അനുഷ്‌കയുടെ താരമൂല്യം ഒന്നുകൂടി ഉയര്‍ത്തിയിരുന്നു. നടിയുടെ കരിയര്‍ തന്നെ മാറ്റിമറിച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ചിത്രത്തിലെ ദേവസേന. ബാഹുബലിക്ക് ശേഷം സെലക്ടീവായി മാത്രമാണ് അനുഷ്‌ക സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.എന്നാൽ ബാഗമതിക്കു ശേഷം മറ്റൊരു ത്രില്ലർ സിനിമയുമായി അനുഷ്ക ഷെട്ടി വരുന്നു. നിശബ്ദം എന്നാണ് ചിത്രത്തിന്റെ പേര്.ആരാധകർ ഒന്നടങ്കം ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്.
about nayanthara and anushka shetty