Malayalam
ഞാന്‍ എന്ത് ധരിക്കണമെന്നുള്ളത് എന്റെ തീരുമാനം; തുറന്നടിച്ച് ശ്രിന്ദ
ഞാന്‍ എന്ത് ധരിക്കണമെന്നുള്ളത് എന്റെ തീരുമാനം; തുറന്നടിച്ച് ശ്രിന്ദ
22 ഫീമെയില്‍ കോട്ടയം, അന്നയും റസൂലും, കുഞ്ഞിരാമായണം, 1983 തുടങ്ങിയ സിനിമകളില്‍ എല്ലാം ശ്രദ്ധേയപ്രകടനം കാഴ്ച വെച്ച ശ്രിന്ദ സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോൾ ഇതാ
സോഷ്യല്‍ മീഡിയയില്‍ താന്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് ലഭിച്ച മോശം കമന്റുകള്‍ക്കെതിരെ ശ്രിന്ദ തുറന്നടിയിക്കുന്നു
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
ഇത് ശരിയല്ല. ഇതുപോലെ സംസാരിക്കുന്നത് ശരിയല്ല. ഞാന്‍ എന്ത് ധരിക്കണമെന്നുള്ളത് എന്റെ തീരുമാനമാണ്. എന്റെ പ്രൊഫെെലില്‍ മോശം ഭാഷയിലൂടെ സംസാരിക്കുന്നതും അശ്ലീലത പ്രചരിപ്പിക്കുന്നതും നിങ്ങളാണ്. ഇത് ഇനിയൊട്ടും സഹിക്കാനാകില്ല. ഇത് അവസാനിപ്പിച്ചേ മതിയാകൂ, ശ്രിന്ദ പറഞ്ഞു.
ക്രിയാത്മകതയും അഭിപ്രായവും നിലപാടുകളും അറിവുമെല്ലാം പങ്കുവെയ്ക്കാനുള്ള ഇടമാണ് സോഷ്യല്‍ മീഡിയ. എന്നാല്‍ കുറേ ആളുകള്‍ വെറുപ്പും നെഗറ്റിവിറ്റിയും പ്രചരിപ്പിക്കുന്നുവെന്നും താരം പറഞ്ഞു. പൊതുവെ ഇത്തരം സംഭവങ്ങളോട് പ്രതികരിക്കാന്‍ പോകാറില്ല, പക്ഷെ ഇത്തവണ പ്രതികരിക്കാന്‍ കാരണം മോശം കമന്റ് ചെയ്തയാളൊരു കുട്ടിയാണെന്നതിനാലായിരുന്നു. അവർ വ്യക്തമാക്കി.
Srinda Arhaan
