Connect with us

മധുബാലയെ മാത്രമല്ല, ശ്രീദേവിയേയും കൂടെ ആദരിക്കൂ; ഗൂഗിൾ സിഇഒ സുന്ദർ പിച്ചായിയോട് ആരാധകർ

Malayalam Breaking News

മധുബാലയെ മാത്രമല്ല, ശ്രീദേവിയേയും കൂടെ ആദരിക്കൂ; ഗൂഗിൾ സിഇഒ സുന്ദർ പിച്ചായിയോട് ആരാധകർ

മധുബാലയെ മാത്രമല്ല, ശ്രീദേവിയേയും കൂടെ ആദരിക്കൂ; ഗൂഗിൾ സിഇഒ സുന്ദർ പിച്ചായിയോട് ആരാധകർ

പകരം വെയ്ക്കാനാവാത്ത സ്വപ്ന സൗന്ദര്യത്തിനുടമയും മികച്ച അഭിനേതാവുമായിരുന്നു മണ്മറഞ്ഞു പോയ ശ്രീദേവി. ശ്രീദേവിയുടെ ആരാധകർ ഗൂഗിളിനോട് ശ്രീദേവിയെ ആദരിക്കൂ എന്ന് പറയുകയാണ്. ഗൂഗിൾ ഇന്നലെ ഒരു കാലത്തെ മാസ്മരിക സൗന്ദര്യമായിരുന്ന നടി മധുബാലയെ ആദരിച്ചിരുന്നു. ബോളിവുഡിലെ ഒരു കാലഘട്ടത്തിന്റെ ദീപ്തസ്മരണയായ മധുബാലയുടെ പിറന്നാളായിരുന്നു ഇന്നലെ. മധുബാലയെ ആദരിച്ചാണ് ഗൂഗിൾ ഡൂഡിൽ ഇന്നലെ വാർത്തകളിൽ നിറഞ്ഞത്.

മധുബാലയെ ആദരിച്ചതു പോലെ, ഈ വരുന്ന ഫെബ്രുവരി 24 ന് ശ്രീദേവിയേയും ആദരിക്കൂ എന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചായിയോട് ആവശ്യപ്പെടുകയാണ് താരത്തിന്റെ ആരാധകർ. 2018 ഫെബ്രുവരി 24 നായിരുന്നു ശ്രീദേവി മരണപ്പെടുന്നത്. ശ്രീദേവിയുടെ മരണത്തിന്റെ ഒന്നാമാണ്ടിനോട് അടുപ്പിച്ച് താരത്തെ ആദരിക്കമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്.

“ഇന്ത്യയുടെ ഏറ്റവും വലിയ ഫീമെയ്ൽ സൂപ്പർസ്റ്റാറായ ശ്രീദേവി മാഡത്തിനും പ്രൗഡോജ്ജ്വലമായ ശ്രദ്ധാഞ്ജലി നൽകാൻ അപേക്ഷിക്കുന്നു. നാലാം വയസ്സിൽ അഭിനയം തുടങ്ങി, 50 വർഷം കൊണ്ട് അഞ്ച് ഇന്ത്യൻ ഭാഷകളിലായി 300 ലേറെ സിനിമകളിൽ അഭിനയിച്ച ലോകത്തിലെ ഏക അഭിനേത്രിയാണ് ശ്രീദേവി,” ശ്രീദേവിയുടെ ആരാധകർ പറയുന്നു.

ശ്രീദേവിയുടെ ഓർമ്മയിൽ ഭർത്താവും മക്കളും സഹോദരിയും സഹോദരനും അടങ്ങുന്ന കുടുംബം ഇന്ന് ചെന്നൈയിലെ താരത്തിന്റെ വസതിയിൽ ഒത്തു ചേർന്നു. അനിൽ കപൂർ, അജിത്ത്, ശാലിനി എന്നിവരും താരത്തിന്റെ വസതിയിൽ എത്തിയിരുന്നു.

ശ്രീദേവിയുടെ വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു തമിഴ് താരം അജിത്തിനെ നായകനാക്കി ഒരു ചിത്രം ഒരുക്കുക എന്നത്. അവരുടെ മരണാനന്തരം ഭർത്താവ് ബോണി കപൂർ ആ ആഗ്രഹം സഫലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഹിന്ദി ചിത്രമായ ‘പിങ്കി’ന്റെ തമിഴ് പതിപ്പ് താൻ നിർമ്മിക്കുന്നു എന്നും അതിൽ തല അജിത് നായകനാകും എന്നുമൊക്കെയുള്ള അറിയിപ്പുകൾ നടത്തിക്കഴിഞ്ഞു അദ്ദേഹം. ഇന്നത്തെ ഓർമ്മ ദിവസ ചടങ്ങുകളിലും അജിത് പങ്കെടുക്കും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരി ഇരുപത്തിനാലിനാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ആഡംബര ഹോട്ടലിൽ വച്ച് ബാത്ത്ടബ്ബിൽ മുങ്ങിയായിരുന്നു മരണം. ഭർത്താവ് ബോണി കപൂറിന്റെ അനന്തരവന്റെ വിവാഹാഘോഷങ്ങളിൽ പങ്കെടുക്കാനാണ് അവർ കുടുംബ സമേതം ദുബായിൽ എത്തിയത്. വിവാഹം കഴിഞ്ഞു മകൾ ഖുഷിയും ബോണി കപൂറും ഇന്ത്യയിലേക്ക് മടങ്ങിയപ്പോൾ ശ്രീദേവി മാത്രം തുടർന്നും ദുബായിൽത്തന്നെ തങ്ങുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷം ഭർത്താവ് ദുബായിൽ തിരിച്ചെത്തിയ ദിവസമാണ് അവരുടെ മരണം സംഭവിക്കുന്നത്.

അമ്ബതുകളിലും അറുപതുകളിലും ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനിന്ന മധുബാലയ‌്ക്ക‌് ബോളിവുഡിന്റെ മെര്‍ലിന്‍ മണ്‍റോ, ദുരന്ത നായിക, ഇന്ത്യന്‍ സിനിമയുടെ അനാര്‍ക്കലി തുടങ്ങി നിരവധി വിശേഷണങ്ങളുള്ള താരമായിരുന്നു. ലോകം പ്രണയം ആഘോഷിക്കുന്ന ദിനത്തില്‍ വെള്ളിത്തിരയുടെ സ്വപ‌്നനായികയെ അനു‌സ‌്മരിക്കാന്‍ സിനിമാ ലോകം പോലും മറന്നപ്പോഴാണ‌് ആദരവുമായി ഗൂഗിള്‍ രംഗത്തെത്തിയത‌്.

സെന്റ‌് വാലന്റൈനെക്കുറിച്ച‌് ലോകം കേള്‍ക്കുന്നതിന‌ും മുൻപേ 1933 ഫെബ്രുവരി 14ന‌് മുംബൈ ടാക്കീസ‌് എന്ന‌ വിഖ്യാത സ‌്റ്റുഡിയോയ‌്ക്ക‌് സമീപമുള്ള ചേരിയിലായിരുന്നു മുംതാസ‌് ജെഹാന്‍ ബീഗം ദെഹല്‍വി എന്ന മധുബാലയുടെ ജനനം. ഒമ്ബതാം വയസ്സില്‍ ബേബി മധുബാല എന്ന പേരില്‍ ബാലതാരമായി സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തിയ താരം 14–ാം വയസ്സില്‍ മധുബാലയായി ‘നീല്‍കമലില്‍’ നായികയായി. അസാമാന്യ അഭിനയമികവുകൊണ്ടും സൗന്ദര്യം കൊണ്ടും ബോളിവുഡിന്റെ താരറാണിപ്പട്ടം മധുബാല സ്വന്തമാക്കുന്നതാണ‌് ബോളിവുഡ‌് പിന്നീട‌് കണ്ടത‌്.

വെള്ളിത്തിരയിലെ തിളക്കം മധുബാലയുടെ ജീവിതത്തിലുണ്ടായിരുന്നില്ല. നാല‌് സഹോദരിമാര്‍ അടങ്ങിയ കുടുംബത്തിന്റെ അത്താണിയായിരുന്നു അവര്‍.എഴുപതോളം സിനിമകളില്‍ വേഷമിട്ട നടി ഹൃദ‌്രോഗിയായി മുപ്പത്താറാം വയസ്സിലാണ‌് മരിച്ചത‌്.

sridevi death anniversary

More in Malayalam Breaking News

Trending

Recent

To Top