Connect with us

ശ്രീ ശ്രീ രവിശങ്കറിന്റെ ജീവിതം സിനിമയാകുന്നു!

Movies

ശ്രീ ശ്രീ രവിശങ്കറിന്റെ ജീവിതം സിനിമയാകുന്നു!

ശ്രീ ശ്രീ രവിശങ്കറിന്റെ ജീവിതം സിനിമയാകുന്നു!

ജീവനകലയുടെ ഗുരുവായി അറിയപ്പെടുന്ന ശ്രീ ശ്രീ രവിശങ്കറിന്റെ ജീവിതം സിനിമയാകുന്നുവെന്ന് റിപ്പോർട്ടുകൾ. വാർ’, ‘പത്താൻ’, ‘ഫൈറ്റർ’ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകൻ സിദ്ധാർത്ഥ് ആനന്ദാണ് ഗുരുജിയുടെ ജീവിതത്തിലെ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി സിനിമ ഒരുക്കുന്നത്. ത്രില്ലർ വിഭാ​ഗത്തിൽപ്പെട്ടതാകും സിനിമയെന്നും വിവരമുണ്ട്.

ഗുരുജി സമാധാനത്തിന്റെ സ്ഥാപകനായാണ് ശ്രീ ശ്രീ രവിശങ്കർ അറിയപ്പെടുന്നത്. കൊളംബിയയുടെ 52 വർഷത്തെ ആഭ്യന്തര യുദ്ധത്തിന് അദ്ദേഹം മധ്യസ്ഥത വഹിക്കുകയും പരിഹരിക്കുകയും ചെയ്തിരുന്നു. ഇതാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിൽ ഹോളിവുഡ് താരങ്ങളും അണിനിരക്കുമെന്നാണ് വിവരം.

വാഷിംഗ്ടൺ ഡിസിയിൽ നടന്ന ‘വേൾഡ് കൾച്ചറൽ ഫെസ്റ്റിവലിൽ’ വെച്ചായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. 180 രാജ്യങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഫെസ്റ്റിവലിൽ എത്തിയിരുന്നു. ഈ സമയത്താണ് ഈ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ഈ ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല.

അതേസമയം, സിദ്ധാർത്ഥ് സംവിധാനം ചെയ്ത ‘ഫൈറ്റർ’ എന്ന ചിത്രം ഈ വർഷം ആദ്യം പുറത്തിറങ്ങിയിരുന്നു. ഹൃത്വിക് റോഷനാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. എയർ ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഷംഷേർ പത്താനിയ എന്ന കഥാപാത്രത്തെയാണ് ഹൃതിക് അവതരിപ്പിച്ചിരുന്നത്. ദീപികയും എയർഫോഴ്സ് ഉദ്യോഗസ്ഥയായി എത്തിയിരുന്നു.

രമോൺ ചിബ്, സിദ്ധാർഥ് ആനന്ദ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. വിയാകോം 18 സ്റ്റുഡിയോസും മർഫ്‌ലിക്‌സ് പിക്‌ചേഴ്‌സും ചേർന്നാണ് നിർമാണം. 250 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. വിശാൽ-ശേഖർ സംഗീതം. മലയാളിയായ സത്ചിത് പൗലോസാണ് ഛായാഗ്രഹണം. പഠാൻ സിനിമയുടെ ക്യാമറയും സത്ചിത് ആയിരുന്നു.

Continue Reading
You may also like...

More in Movies

Trending

Recent

To Top