Malayalam Breaking News
“വേണമെങ്കില്‍ വിശ്വസിക്കാം , ഞാനാരുടെയും കാലു പിടിച്ചില്ലല്ലോ” – സച്ചിൻ – ചാർമി വിവാദവുമായി വീണ്ടും ശ്രീ റെഡ്ഢി
“വേണമെങ്കില്‍ വിശ്വസിക്കാം , ഞാനാരുടെയും കാലു പിടിച്ചില്ലല്ലോ” – സച്ചിൻ – ചാർമി വിവാദവുമായി വീണ്ടും ശ്രീ റെഡ്ഢി
By
“വേണമെങ്കില്‍ വിശ്വസിക്കാം , ഞാനാരുടെയും കാലു പിടിച്ചില്ലല്ലോ” – സച്ചിൻ – ചാർമി വിവാദവുമായി വീണ്ടും ശ്രീ റെഡ്ഢി
തെലുങ്ക്-തമിഴ് സിനിമ ലോകത്തെ നടന്മാർക്കെതിരെയെല്ലാം ലൈംഗീക ആരോപണം ഉന്നയിച്ച ശ്രീ റെഡ്ഢി ഇപ്പോൾ സച്ചിൻ ടെണ്ടുൽക്കർക്കെതിരായാണ് പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സച്ചിനും തെന്നിന്ത്യന്‍ നടി ചാര്‍മിയും തമ്മിൽ വഴിവിട്ട ബന്ധമാണെന്ന് ആണ് ശ്രീ റെഡ്ഢി ആരോപിച്ചത് . ഇതിനെതിരെ വാൻ പ്രതിഷേധങ്ങൾ വന്നിരുന്നു. ഇപ്പോൾ അതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ശ്രീ റെഡ്ഢി വീണ്ടും.
മാന്യമായ പെരുമാറ്റം കൊണ്ട് ഒരാള്‍ സത്യസന്ധനാണെന്ന് നമുക്ക് തോന്നാം. സമൂഹത്തില്‍ നല്ല പ്രതിച്ഛായ സൃഷ്ടിക്കാന്‍ അവര്‍ സാമൂഹിക പ്രവര്‍ത്തനങ്ങളും ചെയ്യും. അവര്‍ ചിലപ്പോള്‍ പരസ്ത്രീ ബന്ധത്തിലും തല്പരരായിരിക്കാം. ഞാന്‍ സത്യമാണ് പറയുന്നത്. പബ്ലിസിറ്റി കിട്ടാനല്ല ഞാന്‍ ഇതെല്ലാം പറയുന്നത്. എന്നെ വിശ്വസിക്കണം എന്ന് പറഞ്ഞ് ഞാന്‍ ആരുടെയും കാലുപിടിച്ചിട്ടില്ല. വേണമെങ്കില്‍ വിശ്വസിക്കാം. കഥ മെനഞ്ഞുണ്ടാക്കുന്നത് എന്റെ ജോലിയില്ല. ഞാന്‍ സത്യം മാത്രമാണ് പറഞ്ഞത്- ശ്രീ റെഡ്ഡി കുറിച്ചു.
സച്ചിന് തെണ്ടുല്‍ക്കര്‍ എന്ന പേരിന് പകരം തെണ്ടുല്‍ക്കാരന്‍ എന്നും തെന്നിന്ത്യന്‍ നടി ചാര്‍മിക്ക് പകരം ചാര്‍മിങ് എന്നും ആന്ധ്രയുടെ മുന്‍ ആഭ്യന്തര ക്രിക്കറ്റ് താരം ചാമുണ്ഡേശ്വര്‍ നാഥിന്റെ പേരിന് പകരം ചാമുണ്ഡേശ്വര്‍ സ്വാമി എന്നുമാണ് ശ്രീ റെഡ്ഡി ഉപയോഗിച്ചിരിക്കുന്നത്.
കഴിഞ്ഞ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി ഹൈദരാബാദില്‍ നടന്ന പരിപാടിയില്‍ സച്ചിന് പങ്കെടുത്തിരുന്നു. ഈ ചടങ്ങില്‍ ചാര്‍മിയും ചാമുണ്ഡേശ്വര്‍ നാഥും പങ്കെടുത്തിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് ശ്രീറെഡ്ഡിയുടെ ആരോപണമെന്നാണ് സൂചന.ശ്രീ റെഡ്ഢി വിവാദത്തിൽ ആടിയുലഞ്ഞവരാണ് നാനി, ലോറൻസ് , സുന്ദർ സി തുടങ്ങിയർ. നാനി ശ്രീ റെഡ്ഡിക്കെതിരെ പരാതിയും നൽകിയിരുന്നു.
sri reddy again about sachin tendulkar and charmi kour
