Social Media
ആദ്യം ഒരു രാജ്യസ്നേഹിയും ക്രിക്കറ്റ് പ്രേമിയും ആയിരിക്കണം, റിയാൻ പരാഗിന്‍റെ പരാമർശത്തെ വിമർശിച്ച് ശ്രീശാന്ത്
ആദ്യം ഒരു രാജ്യസ്നേഹിയും ക്രിക്കറ്റ് പ്രേമിയും ആയിരിക്കണം, റിയാൻ പരാഗിന്‍റെ പരാമർശത്തെ വിമർശിച്ച് ശ്രീശാന്ത്
കുറച്ച് ദിവസങ്ങള്‍ക്ക് മുന്പാണ് ഭാരതീയര്‍ക്ക് അഭിമാനമായി ഇന്ത്യ ടി20 ലോകകിരീടം ഉയര്‍ത്തിയത്. ഇപ്പോഴിതാ ടൂർണമെന്റിന് മുമ്പ് യുവതാരം റിയാൻ പരാഗ് നടത്തിയ പരാമർശത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും നടനുമായ ശ്രീശാന്ത്.
കരിയറിൽ എന്തൊക്കെ തിരിച്ചടികൾ നേരിട്ടാലും ദേശീയ ടീമിനെ പിന്തുണയ്‌ക്കുകയും രാജ്യസ്നേഹം പ്രകടിപ്പിക്കുകയും വേണം. ലോകകപ്പ് ടീമിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടാത്തത് കാരണം മത്സരങ്ങളൊന്നും കാണില്ലെന്നാണ് ചില യുവതാരങ്ങൾ പറഞ്ഞത്.
നിങ്ങൾ ആദ്യം രാജ്യസ്‌നേഹം പ്രകടിപ്പിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. മാത്രമല്ല, തീര്‍ച്ചയായും നിങ്ങൾ ഒരു ക്രിക്കറ്റ് പ്രേമി ആയിരിക്കുകയും വേണം.
അതോടാപ്പം ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്തത് ആരാണോ അവരെ ഹൃദയം കൊണ്ട് പിന്തുണയ്‌ക്കുകയും വേണം എന്നും ശ്രീശാന്ത് പറയുന്നു.
പരാഗിന്റെ പേരെടുത്ത് പറയാതെയാണ് ശ്രീശാന്തിന്‍റെ വിമർശനം. രൺവീർ അല്ലാബാദിയയുമായി നടത്തിയ പോഡ്കാസ്റ്റിലാണ് ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കാത്തതിനാൽ താൻ ടിവിയിൽ മത്സരം കാണില്ലെന്ന് റിയാൻ പരാഗ് പറഞ്ഞത്.