Malayalam Breaking News
“ആ രാത്രികളില്‍ എനിക്ക് ഏറെ ദേഷ്യവും സങ്കടവും ഉണ്ടായിട്ടുണ്ട്…” ആ മോതിരം ഇപ്പോള്‍ എവിടെയുണ്ടെന്ന് ശ്രീനിഷ്…
“ആ രാത്രികളില്‍ എനിക്ക് ഏറെ ദേഷ്യവും സങ്കടവും ഉണ്ടായിട്ടുണ്ട്…” ആ മോതിരം ഇപ്പോള്‍ എവിടെയുണ്ടെന്ന് ശ്രീനിഷ്…
“ആ രാത്രികളില്‍ എനിക്ക് ഏറെ ദേഷ്യവും സങ്കടവും ഉണ്ടായിട്ടുണ്ട്…” ആ മോതിരം ഇപ്പോള്‍ എവിടെയുണ്ടെന്ന് ശ്രീനിഷ്…
100 ദിവസങ്ങള്‍ക്കൊടുവില്‍ ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് പരിസമാപ്തി വന്നിരിക്കുകയാണ്. 18 പേര് മാറ്റുരച്ച ബിഗ് ബോസ് ഷോയില്‍ സാബു മോനാണ് ബിഗ് ബോസ് വിജയി. പേളി മാണി ഫസ്റ്റ് റണ്ണറപ്പും ഷിയാസ് സെക്കന്റ് റണ്ണറപ്പുമാണ്. ശ്രീന്‍ അരവിന്ദ് ഷോയില്‍ നാലാം സ്ഥാനത്താണ്. ബിഗ് ബോസിനകത്തായിരുന്ന സമയത്തും ശ്രീനിഷിന്റെയും പേളിയുടെയും പ്രണയം ചര്‍ച്ചയായിരുന്നു. ബിഗ് ബോസിന് പുറത്തുവന്നപ്പോഴും ഇരുവരുടെയും പ്രണയം വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഈ പ്രണയം സത്യമാണോ എന്നാണ് എല്ലാവര്ക്കും അറിയേണ്ടത്..
ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തുവന്നപ്പോഴും ശ്രീനിഷ് പേളിയുമായുള്ള വിവാഹത്തെ കുറിച്ചാണ് അവതാരകനായ മോഹന്‍ലാലിനോട് സംസാരിച്ചത്. പുറത്തുവന്ന ശ്രീനിഷിനോട് ഇനി ഭാവി കാര്യങ്ങള്‍ എന്തൊക്കെയെന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോഴാണ് ശ്രീനിഷ് തന്റെ വിവാഹകാര്യം പറഞ്ഞത്. ആദ്യം വീട്ടില്‍ പോയി അച്ഛനെയും അമ്മയെയും കണ്ട ശേഷം പേളിയുടെ വീട്ടില്‍ പോയി സംസാരിക്കണമെന്നായിരുന്നു ശ്രീനിഷ് മറുപടി നല്‍കിയത്.
പേളിയുമായുള്ള പ്രണയനാള് വഴിയിലേയ്ക്ക് ശ്രീനിഷ് മനസ്സു തുറക്കുകയാണ്. അവിടെ എപ്പോഴും വഴക്കുകള്‍ ഉണ്ടാവും, അപ്പോള്‍ സന്തോഷം നല്‍കുന്നത് പേളിയാണ്. അവിടെ നില്ക്കാന് കാരണം തന്നെ പേളിയാണ്. തിരിച്ചും അങ്ങനെ തന്നെ. പേളി കരയുമ്പോള്‍ ഞാനാണ് അവളെ സമാധാനിപ്പിക്കുക. പ്രണയം വന്നാല്‍ സൗന്ദര്യ പിണക്കം സ്വഭാവികമാണ്. അത്രയേ ഞങ്ങളുടെ ഇടയിലുള്ള വഴക്കുകളില്‍ ഉണ്ടായിട്ടുള്ളൂ. അവസാനത്തെ ഒരാഴ്ച ഞങ്ങള്‍ രാത്രി സംസാരിക്കുന്നത് കുറവായിരുന്നു. അത് എനിക്ക് കുറെ സങ്കടവും ദേഷ്യവും ഉണ്ടാക്കിയിട്ടുണ്ട്. ആ മോതിരം ഇപ്പോഴും പേര്ളിയുടെ കയ്യില്‍ തന്നെയാണ്. പ്രണയിക്കുന്നത് വിവാഹം കഴിക്കാന്‍ വേണ്ടി ആണല്ലോ എന്നും ശ്രീനിഷ് പറയുന്നു.
Sreenish Aravind about Pearle Maaney affair
