Connect with us

ഷൈൻ ടോം ചാക്കോയ്‌ക്കും ശ്രീനാഥ് ഭാസിയ്ക്കും നിരോധിത ലഹരി വസ്തുക്കൾ നൽകാറുണ്ട്; വെളിപ്പെടുത്തലുമായി ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതി

News

ഷൈൻ ടോം ചാക്കോയ്‌ക്കും ശ്രീനാഥ് ഭാസിയ്ക്കും നിരോധിത ലഹരി വസ്തുക്കൾ നൽകാറുണ്ട്; വെളിപ്പെടുത്തലുമായി ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതി

ഷൈൻ ടോം ചാക്കോയ്‌ക്കും ശ്രീനാഥ് ഭാസിയ്ക്കും നിരോധിത ലഹരി വസ്തുക്കൾ നൽകാറുണ്ട്; വെളിപ്പെടുത്തലുമായി ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതി

സിനിമാ ലോകത്തെ ലഹരി ഉപയോഗത്തെ കുറിച്ച് പലപ്പോഴും അന്വേഷണങ്ങളും ചർച്ചകളും എല്ലാം നടക്കാറുണ്ട്. എന്നാൽ ലഹരി ഉപയോഗത്തിൽ നിന്ന് ചില സിനിമാ താരങ്ങൾ പിന്നോട്ടേയ്ക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അന്വേഷണം സിനിമാതാരങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ഒന്നരക്കോടിയുടെ കഞ്ചാവുമായി പിടിയിലായ തസ്ലീമ സുൽത്താനിൽ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് എക്സൈസ് നീക്കം.

നടന്മാരായ ഷൈൻ ടോം ചാക്കോയ്‌ക്കും ശ്രീനാഥ് ഭാസിക്കും നിരോധിത ലഹരി വസ്തുക്കൾ നൽകാറുണ്ടെന്ന് തസ്ലീമ എക്സൈസിന് മുന്നിൽ മൊഴി നൽകി. സിനിമാമേഖലയിലെ നിരവധി പ്രമുഖരുടെ പേരുകൾ തസ്ലീമ പരാമർശിച്ചെന്നും ആലപ്പുഴ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പറയുന്നു. ഒന്നരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായാണ് തസ്ലീമയും സഹായി ഫിറോസും എക്സൈസിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് മൂന്ന് കിലോ കഞ്ചാവ് കണ്ടെടുത്തിരുന്നു.

വിദേശത്ത് നിന്നെത്തിച്ച കഞ്ചാവാണ് ഇവരുടെ പക്കൽ ഉണ്ടായിരുന്നത്. ഇവരുടെ കാറും മൊബൈൽ ഫോണും എക്സൈസ് പിടിച്ചെടുക്കുകയും ചെയ്തു. ഏറെനാളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു തസ്ലീമ. മൂന്ന് മാസത്തോളം നീണ്ട നിരീക്ഷണങ്ങൾക്കൊടുവിലാണ് തസ്ലീമയെ വലയിലാക്കാൻ എക്സൈസിന് കഴിഞ്ഞത്. സെ ക്സ് റാക്കറ്റുമായി ബന്ധപ്പെട്ട കേസിൽ എറണാകുളത്ത് നിന്ന് നേരത്തെ അറസ്റ്റിലായിരുന്നു തസ്ലീമ. ലഹരിമാഫിയയുമായി അടുത്ത ബന്ധമാണ് തസ്ലീമയ്‌ക്കുള്ളതെന്നും എക്സൈസ് കണ്ടെത്തി.

പിടിയിലായ തസ്ലിമ സുൽത്താനയ്‌ക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് വിനോദ് കുമാർ പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച ശേഷമാകും സിനിമ മേഖലയിലേക്ക് അന്വേഷണം വ്യാപിക്കണമോ എന്ന് അന്വേഷണ സംഘം തീരുമാനിക്കുക.

സിനിമാ മേഖലയിലുള്ളവർക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്നതിൽ തസ്ലീമയ്‌ക്ക് വലിയ പങ്കുണ്ടെന്നാണ് എക്സൈസ് പറയുന്നത്. വീര്യം കൂടിയ നിരോധിത ലഹരിവസ്തുക്കളാണ് തസ്ലീമ മുഖേന വിതരണം ചെയ്തിരുന്നത്. തസ്ലീമയുടെ ഫോണിലെ കോൾ ഹിസ്റ്ററിയിൽ യുവനടന്മാരുടെ നമ്പറുകൾ കണ്ടതായി എക്സൈസ് സ്ഥിരീകരിച്ചു. ഷൈൻ ടോം ചാക്കോയ്‌ക്കും ശ്രീനാഥ് ഭാസിക്കും ലഹരിവസ്തുക്കൾ കൈമാറിയതിന്റെ പണമിടപാട് നടത്തിയതിന്റെ തെളിവുകളും എക്സൈസിന് ലഭിച്ചെന്നാണ് വിവരം.

ഈ സാഹചര്യത്തിലാണ് നടന്മാരുടെ പേരുകൾ എക്സൈസ് പുറത്തുവിട്ടത്. മൊഴിയിലുള്ള മറ്റ് നടന്മാരുടെ പേര് തെളിവുകൾ ലഭിക്കുന്ന പക്ഷം വ്യക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു. പിന്നാലെ ശ്രീനാഥ് ഭാസിയെയും ഷൈൻ ടോം ചാക്കോയെയും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. ഇവരുടെ ഫോൺ രേഖകളും ശേഖരിച്ച് പരിശോധനയ്‌ക്ക് വിധേയമാക്കും. ഇതിന് ശേഷമാകും തുടർ നടപടിയിലേക്ക് കടക്കുക. ഇരുവരെയും വിളിച്ചുവരുത്തിയേക്കുമെന്നാണ് സൂചന.

പിന്നാലെ ഈ സംഭവത്തിൽ പ്രതികരിച്ചു കൊണ്ട് ശ്രീനാഥ് ഭാസി തന്നെ രംഗത്തുവന്നിരുന്നു. കഞ്ചാവുമായി അറസ്റ്റിലായ യുവതി തന്റെ പേര് പറഞ്ഞതിൽ പ്രതികരിച്ചാണ് നടൻ എത്തിയത്. ഇതിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും ആൾക്കാർ ഓരോന്ന് കെട്ടിച്ചമയ്ക്കുന്നതാണെന്നും നടൻ പറഞ്ഞു. ഇല്ലാത്ത കാര്യങ്ങളോട് കൂടുതൽ പ്രതികരിക്കാനില്ലെന്നും ശ്രീനാഥ് ഭാസി വ്യക്തമാക്കിയിരുന്നു. എന്നാൽ ഷൈൻ ടോം ചോക്കോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേരത്തെ ഓം പ്രകാശ് ഉൾപ്പെട്ട മറ്റൊരു ലഹരിക്കേസിലും ശ്രീനാഥിനെ ചോദ്യം ചെയ്തിരുന്നു. അതേസമയം തനിക്ക് കേസുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് ശ്രീനാഥ് പ്രതികരിച്ചു. കൊച്ചിയിൽ നടന്ന ലഹരിപ്പാർട്ടിയ്ക്ക് പിന്നാലെ നടൻ ശ്രീനാഥ് ഭാസിയെയും നടി പ്രയാഗ മാർട്ടിനെയും ചോദ്യം ചെയ്തു. എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനിലേയ്ക്ക് വിളിച്ച് വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ലഹരിപ്പാർട്ടി നടന്ന ഹോട്ടലിൽ സുഹൃത്തുക്കളെ കാണാനാണ് പോയത് എന്നാണ് പ്രയാഗ പറയുന്നത്.

ഹോട്ടലിൽ പല സുഹൃത്തുക്കളുമുണ്ടായിരുന്നു. അവിടെ ഓംപ്രകാശുണ്ടെന്ന് അറിയില്ലായിരുന്നു. പോലീസ് പല കാര്യങ്ങളും ചോദിച്ചു. ഗൂഗിൾ ചെയ്ത് നോക്കിയാണ് ഓംപ്രകാശ് ആരാണെന്ന് മനസ്സിലാക്കുന്നത്. ഒരു സ്ഥലത്ത് പോകുമ്പോൾ അവിടെ ക്രിമിനലുകൾ ഉണ്ടോയെന്ന് അന്വേഷിക്കാൻ പറ്റില്ലല്ലോ. പോലീസിന് നൽകിയ ഉത്തരങ്ങൾ ആവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല. എല്ലാ കാര്യങ്ങളും മാധ്യമങ്ങളോടും പറയാനാവില്ല. വാർത്താ വന്ന ശേഷം രണ്ട് ഫോണുകളും അടിക്കാൻ തുടങ്ങിയിട്ട് നിന്നിട്ടില്ല എന്നും പ്രയാഗ മാധ്യമങ്ങളോട് പറഞ്ഞു.

ഭാസിയെ ചോദ്യം ചെയ്തതിന് ശേഷമാണ് പ്രയാഗയെ പോലീസ് ചോദ്യം ചെയ്തത്. പ്രയാഗയുടെ മൊഴി തൃപ്തികരമാണ് എന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത് എന്നാണ് വിവരം. സംഭവ ദിവസം പുലർച്ചെ നാല് മണിക്കാണ് പ്രയാഗ ഹോട്ടലിൽ എത്തുന്നത്. ഹോട്ടലിലെ പാർട്ടിയിൽ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ലഹരി ഉപയോഗിച്ചുവെന്നത് സാധൂകരിക്കുന്ന തെളിവുകളൊന്നുമില്ല. അതേസമയം ലഹരി പരിശോധനയ്ക്ക് സാംപിളുകൾ ശേഖരിക്കാൻ സന്നദ്ധരാണ് എന്ന് ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ചോദ്യം ചെയ്യലിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.

അഞ്ച് മണിക്കൂറോളമാണ് ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്തത്. ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് ഭാസി പോലീസിനോട് പറഞ്ഞത്. മുറിയിലെത്തിയത് ബിനു ജോസഫിനൊപ്പമാണെന്നും ബിനു ജോസഫ് തന്റെ സുഹൃത്താണെന്നും ശ്രീനാഥ് അറിയിച്ചു. ബിനു ജോസഫുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്നും ശ്രീനാഥ് ഭാസി അറിയിച്ചിട്ടുണ്ട്. നേരത്തെ ലഹരികടത്ത് കേസിൽ അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓംപ്രകാശിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാർട്ടിന്റെയും പേരുൾപ്പെട്ടിരിക്കുന്നത്.

കൊച്ചിയിലെ ഹോട്ടലിൽ നടന്നത് ലഹരിപ്പാർട്ടി തന്നെയാണെന്നും, പാർട്ടി സംഘടിപ്പിച്ചത് ഓംപ്രകാശിന്റെ സുഹൃത്തുക്കളാണെന്നുമാണ് പോലീസിന് ലഭിച്ച വിവരം. ബിനു ജോസഫാണ് താരങ്ങളെ ഓംപ്രകാശിന് പരിചയപ്പെടുത്തിയത്. കൊച്ചിയിലെ സെവൻ സ്റ്റാർ ഹോട്ടലിൽ ഓംപ്രകാശുണ്ടായിരുന്ന മുറിയിൽ താരങ്ങളെ കൂടാതെ ഇരുപത് പേർ വേറെയുമുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ഇവരുടെ എല്ലാം മൊഴിയെടുക്കും.

ഹോട്ടലിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. തുടരന്വേഷണത്തിന്റെ ഭാഗമായിട്ടാണ് പ്രയാഗയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ് നൽകിയത്. കൊച്ചി ബോൾഗാട്ടിയിൽ അലൻ വാക്കറുടെ ഡിജെ ഷോയിൽ പങ്കെടുക്കാൻ എന്ന പേരിൽ സെവൻ സ്റ്റാർ ഹോട്ടലിൽ മുറി എടുത്താണ് ലഹരി ഉപയോഗമെന്നാണ് പോലീസ് പറയുന്നത്.

അതേസമയം, കുറച്ച് നാളുകൾക്ക് മുമ്പ് ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോയെ വെറുതെ വിട്ടു. എറണാകുളം അഡീ. സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. 2015 ലാണ് കൊക്കയ്‌നുമായി ഷൈനടക്കം 5 പേർ പിടിയിലാകുന്നത്. കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റിൽ നടത്തിയ റെയ്ഡിലാണ് നടൻ ഷൈൻ ടോം ചാക്കോയും മോഡലുകളും പിടിയിലാവുന്നത്. 2015 ജനുവരി 30-നായിരുന്നു സംഭവം.

2018 ഒക്ടോബറിലായിരുന്നു അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചത്. കേരളത്തിലെ ആദ്യത്തെ കൊക്കെയ്ൻ കേസായിരുന്നു ഇത്. ആകെ 8 പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. കേസിൽ ദഏഴാം പ്രതി കുറ്റക്കാരൻ. ഷൈൻ ടോം ചാക്കോയ്ക്കുവേണ്ടി അഭിഭാഷകൻ രാമൻ പിള്ള കോടതിയിൽ ഹാജരായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രി പന്ത്രണ്ട് മണിക്ക് നടത്തിയ റെയ്ഡിൽ ഷൈൻ ടോം ചാക്കോയും മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സിൽവസ്റ്റർ, ടിൻസ് ബാബു, സ്‌നേഹ ബാബു എന്നിവരും പിടിയിലായിരുന്നു.

എന്ത് വലിയ പ്രശ്നം വന്നാലും അതിനെ നമുക്ക് അതിജീവിക്കാൻ പറ്റുന്നത് നമുക്ക് പിന്നീടെന്തെങ്കിലും ചെയ്യാൻ ഉണ്ടാവുമ്പോഴാണ്. എന്റെ കേസും പ്രശ്നങ്ങളുമെല്ലാം കഴിഞ്ഞ് വന്നപ്പോൾ എനിക്ക് സിനിമ കിട്ടിയതുകൊണ്ടാണ് മുന്നോട്ട് പോവാൻ പറ്റിയത്. ജെനുവിനായിട്ടുള്ള നമ്മുടെ ഇഷ്ടം, പാഷൻ അതെന്താണെന്ന് ആദ്യം കണ്ടെത്തണം. അത് കണ്ടെത്തിയാൽ തന്നെ നമ്മുടെ പകുതി പ്രശ്നങ്ങളും തീരും. ആ പാഷനിൽ ഫോക്കസ് ചെയ്യുക. മറ്റുള്ളത് ചുറ്റുമിങ്ങനെ നടന്നുകൊണ്ടേയിരിക്കും,. പറയേണ്ടവർ പറയും, കല്ലെറിയേണ്ടവർ കല്ലെറിയും. നമ്മൾ അതൊന്നും ശ്രദ്ധിക്കേണ്ട ആവശ്യമില്ല

സിനിമയായതുകൊണ്ട് ഞാൻ എന്നെത്തന്നെ ആശ്വസിപ്പിച്ചിരുന്നത് ഇനിയിപ്പോൾ നല്ല കഥാപാത്രങ്ങൾ ലഭിക്കില്ലായിരിക്കാം, മോശം കഥാപാത്രങ്ങളെങ്കിലും കിട്ടുമല്ലോ എന്ന് പറഞ്ഞാണ്. മോശം ഇമേജുള്ള ആൾ മോശം കഥാപാത്രം ചെയ്യുമ്പോൾ ആൾക്കാർക്ക് രസിക്കും. നല്ല കഥാപാത്രം ചെയ്താൽ അല്ലേ ഇവനാണോ ഇത്ര നല്ലവനായി അഭിനയിക്കണേ എന്നൊക്കെ തോന്നുക. അതാണ് ഇഷ്ഖ് എന്ന ചിത്രത്തിൽ വളരെയധികം ഉപയോഗിക്കപ്പെട്ടത്. ഇഷ്ഖിൽ എന്നെ അടിക്കുമ്പോൾ പ്രേക്ഷകർക്കത് രസിച്ചിട്ടുണ്ടെങ്കിൽ അന്നൊരു മോശക്കാരൻ ഇമേജ് എനിക്ക് ഉള്ളതുകൊണ്ടാണ്. എന്നാൽ അടികിട്ടി തളർന്നിരിക്കുമ്പോൾ പാവവും തോന്നും ഇതേ ആളുകൾക്ക്. എന്തായാലും അന്ന് ഞാൻ ആശ്വസിച്ചിരുന്നത് നെഗറ്റീവ് കഥാപാത്രങ്ങളെങ്കിലും ചെയ്ത് മുന്നോട്ട് പോവാമല്ലോ എന്നോർത്താണ് എന്നും ഷൈൻ പറഞ്ഞിരുന്നു.

നമ്മൾ കാരണം നമ്മുടെ കൂടെ നിൽക്കുന്നവർ ബുദ്ധിമുട്ടുന്നത് കാണുമ്പോൾ കുറ്റബോധം തോന്നാറുണ്ടെന്നും നടൻ പറഞ്ഞിരുന്നു. നമുക്ക് വേദനകൾ ഇല്ലായിരിക്കും പക്ഷേ അവർ ബുദ്ധിമുട്ടുന്നത് കാണുന്നത് വല്ലാത്ത പ്രശ്നമാണ്. നമ്മുടെ വേദന നമ്മൾ മാത്രം സഹിച്ചാൽ മതിയല്ലോ. പക്ഷേ കൂടെ നിൽക്കുന്നവരെ ചിലപ്പോൾ സമാധാനിപ്പിക്കാൻ പോലും നമ്മളെക്കൊണ്ടാവണം എന്നില്ല. എന്റെ കേസുമായി ബന്ധപ്പെട്ട് അച്ഛനും അമ്മയും സഹോദരങ്ങളും അനുഭവിച്ച വേദന, എന്നെപ്പറ്റി എന്തെങ്കിലും കമന്റ് കേൾക്കുമ്പോൾ അവർ അനുഭവിച്ചിരുന്ന വേദന.. അവരെ സമാധാനിപ്പാക്കാൻ എനിക്ക് കഴിയില്ല. ഇപ്പോഴും ചെറിയ കമന്റുകളാണെങ്കിൽ പോലും അവരുടെ മനസിനെ അത് ബാധിക്കാറുണ്ട്.

More in News

Trending

Recent

To Top