മലയാളികളുടെ എക്കാലത്തെയും ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ മകളായ ശ്രീലക്ഷ്മി ശ്രീകുമാറിനെ അറിയാത്തവരായി ആരുമുണ്ടാകില്ല. നർത്തകിയായും അവതാരകയായും ശ്രീലക്ഷ്മി പ്രേക്ഷകർക്ക് സുപരിചിതയാണ്. ചില സിനിമകളിലും ശ്രീലക്ഷ്മി വേഷമിട്ടിട്ടുണ്ട്. എന്നിരുന്നാലും ബിഗ്ബോസ് എന്ന റിയാലിറ്റി ഷോയിൽ എത്തിയതോടെയാണ് ശ്രീലക്ഷ്മി പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതയാകുന്നത്.
ഇപ്പോഴിതാ ജഗതി ശ്രീകുമാറിന്റെ പിറന്നാൾ ദിനത്തിൽ ശ്രീലക്ഷ്മി പങ്കുവെച്ചിരിക്കുന്ന കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
‘2011 വരെയും ഈ വികാരത്തിന്റെ ആഴം ഞാനറിഞ്ഞിരുന്നില്ല. എന്നാലിപ്പിപ്പോൾ ആ വേദനയുടെ കാഠിന്യം ഓരോദിവസവും ഞാനറിയുന്നു. മാസങ്ങളും വർഷങ്ങളും കടന്നുപോയി, കഴിഞ്ഞ 14 വർഷങ്ങൾ കൊണ്ട് എനിക്ക് ചുറ്റുമുള്ള ലോകം മാറിമറിഞ്ഞു. എന്നിട്ടും എന്നെ അലട്ടുന്ന വേദന പഴയതുപോലെ തന്നെ. ഐ മിസ് യൂ പപ്പ, എന്റെ ഹൃദയത്തിന്റെ വലിയൊരു ഭാഗം നിങ്ങൾക്കൊപ്പമാണ്. അന്നും ഇന്നും എന്നും നിങ്ങളാണ് ഏറ്റവും മികച്ചത്. നമ്മൾ വീണ്ടും കണ്ടുമുട്ടുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു. ഐ ലവ് യൂ എന്നാണ് ശ്രീലക്ഷ്മി കുറിച്ചു.
നടിയും നർത്തകിയും ആർജെയുമായ ശ്രീലക്ഷ്മി കുടുംബത്തോടൊപ്പം ദുബായിലാണ് താമസം. 2019-ൽ പൈലറ്റായ ജിജിനെ വിവാഹം കഴിച്ചു. ഇരുവർക്കും അർഹാമെന്നും ഇഷയെന്നും രണ്ട് മക്കളുമുണ്ട്. അഞ്ചുവർഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് ശ്രീലക്ഷ്മിയുടെയിരുന്നുവിവാഹം. ദുബായിൽ സ്ഥിരതാമസമാക്കിയ ജിജിൻ ജഹാംഗീറാണ് ശ്രീലക്ഷ്മിയുടെ ഭർത്താവ്. കോമേഴ്സ്യൽ പൈലറ്റാണ് ജിജിൻ. കൊല്ലം സ്വദേശിയായ ജിജിനും കുടുംബവും ദുബായിൽ സ്ഥിരതാമസമാക്കിയവരാണ്.
അതേസമയം, ജഗതി ശ്രീകുമാറിന്റെ 73-ാം ജന്മദിനമായിരുന്നു ഞായറാഴ്ച. താരത്തിന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചുള്ള അനൗൺസ്മെന്റും പുതിയ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററും ഇന്നലെ പുറത്തുവന്നിരുന്നു. അരുൺ ചന്ദു സംവിധാനം ചെയ്യുന്ന‘വല’ എന്ന ചിത്രത്തിൽ ‘പ്രഫസർ അമ്പിളി’ (അങ്കിൾ ലൂണാർ) എന്ന കഥാപാത്രമായി കൊണ്ടാണ് ജഗതി ശ്രീകുമാർ അഭിനയത്തിലേയ്ക്ക് തിരിച്ചുവരുന്നത്.