Actor
ജഗതിയും മല്ലികയും പിരിഞ്ഞ ശേഷം സംഭവിച്ചത്? കാമുകിയെ ചതിച്ചിട്ടില്ലെന്ന് നടൻ; ഞെട്ടലോടെ കുടുംബം
ജഗതിയും മല്ലികയും പിരിഞ്ഞ ശേഷം സംഭവിച്ചത്? കാമുകിയെ ചതിച്ചിട്ടില്ലെന്ന് നടൻ; ഞെട്ടലോടെ കുടുംബം
മലയാള സിനിമ പ്രേക്ഷകരുടെ പ്രിയങ്കരനായ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ ജന്മദിനം ആയിരുന്നു ഇന്നലെ. ഇതേതുടർന്ന് താരത്തിന്റെ പഴയകാല കഥകളെല്ലാം ചർച്ചയായിരുന്നു. നേരത്തെ മൂന്ന് തവണ വിവാഹിതനായതിന്റെ പേരില്‍ താരത്തിന് വിമർശനങ്ങൾ നേരിടേണ്ടതായി വന്നിരുന്നു.
ഇപ്പോഴിതാ ആദ്യ ഭാര്യയായ നടി മല്ലിക സുകുമാരനുമായുള്ള വിവാഹവും പിന്നീടുണ്ടായ വേർപിരിയലും ചർച്ചയാകുകയാണ്.
ഇരുവരും കോളേജില്‍ പഠിക്കുമ്പോള്‍ കണ്ട് ഇഷ്ടപ്പെട്ട ഇരുവരും വീട്ടുകാരുടെ സമ്മതമില്ലാതെയാണ് വിവാഹിതരാവുന്നത്. നിരവധി വർഷങ്ങൾക്ക് ശേഷമാണ് ഇവർ പിരിയുന്നത്.
തുടർന്ന് ജഗതിയുമായി പിരിഞ്ഞ മല്ലിക നടന്‍ സുകുമാരന്റെ ഭാര്യയും ജഗതിയുടെ ജീവിതത്തിലേക്ക് ഭാര്യ ശോഭയും കടന്നുവന്നു. ഇതിനിടെ കല എന്ന സ്ത്രീയുമായി ഒരുമിച്ച് ജീവിക്കുകയും അതില്‍ ഒരു മകള്‍ നടന് ജനിക്കുകയും ചെയ്തിരുന്നു.
അതേസമയം ഇരുവരും വേർപിരിഞ്ഞെങ്കിലും യാതൊരു പിണക്കമോ ശത്രുതയോ ഉണ്ടായിരുന്നില്ല. മാത്രവുമല്ല മലയാള സിനിമയിൽ ആദ്യമായി വിവാഹമോചനത്തിനു ശേഷം ഒന്നിച്ച് അഭിനയിച്ചത് ജഗതിയും മല്ലികയുമായിരുന്നു.
കൂടെ പൃഥ്വിരാജ് സുകുമാരനും ഉണ്ടായിരുന്നു. കലണ്ടര്‍ എന്ന സിനിമയിലായിരുന്നു ജഗതിയും മല്ലികയും ഒന്നിച്ച് അഭിനയിച്ചത്. മാത്രവുമല്ല ഈ ചിത്രത്തില്‍ ഇരുവര്‍ക്കും കോംബോ സീനും ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം.
മുൻപ് ജഗതിയും കോളേജില്‍ പഠിക്കുമ്പോഴുണ്ടായ ആദ്യ പ്രണയത്തെ കുറിച്ച് സംസാരിച്ചിരുന്നു. പതിനേഴ് വയസുള്ളപ്പോഴായിരുന്നു ആ പ്രണയമെന്നും പതിനേഴ് കഴിഞ്ഞ് പത്തൊന്‍പതാമത്തെ വയസില്‍ ആ പ്രണയം സാഫല്യമാക്കിയെന്നുമാണ് നടൻ പറഞ്ഞത്. അതൊരു തമാശ പ്രേമമൊന്നും ആയിരുന്നില്ലെന്നും തങ്ങള്‍ വിവാഹിതരായെന്നും ജഗതി വാചാലനായി. എന്നാൽ ആ ബന്ധം പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് വേര്‍പ്പെടുത്തിയതെന്നും കാമുകിയെ ചതിച്ചില്ലെന്നൊരു തെറ്റേ ഞാന്‍ ജീവിതത്തില്‍ ചെയ്തുള്ളു എന്നുമാണ് നടന്‍ കൂട്ടിച്ചേർത്തത്.
