Malayalam Breaking News
ഈശ്വരാ…. എന്നെയും പേളിയെയും ഡേവിഡിനെയും ചേര്‍ത്ത് എന്തൊക്കെ വീഡിയോകളാണ് പുറത്തിറങ്ങുന്നത്! ബിഗ് ബോസ് വീഡിയോക്കെതിരെ ശ്രീലക്ഷ്മിയുടെ അവസാന പോസ്റ്റ്

ബിഗ് ബോസ് വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശ്രീലക്ഷ്മി ശ്രീകുമാര്‍. തന്റെ ലൈവ് വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് അപമാനകരമായ പ്രസ്താവനകള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ശ്രീലക്ഷ്മി രംഗത്തെത്തിയിരിക്കുന്നത്. അടുത്തിടെയാണ് ബിഗ്‌ബോസില്‍ നിന്നും ശ്രീലക്ഷ്മി പുറത്തായത്.
ആളുകള്‍ എന്തൊക്കെ പറഞ്ഞാലും പേളിയും ഡേവിഡ് ജോണും തന്റെ സുഹൃത്തുക്കള്‍ തന്നെയാണെന്നും അതില്‍ യാതൊരു മാറ്റവും ഇല്ലെന്നും ശ്രീലക്ഷ്മി വ്യക്തമാക്കി. തന്റെ വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത് അനാവശ്യമായ ക്യാപ്ഷന്‍സ് ഇട്ട് വ്യൂസ് കിട്ടാന്‍ നോക്കുന്ന ചേട്ടന്‍മാരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും ശ്രീലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ബിഗ് ബോസ് വെറുമൊരു ഗെയിം ഷോ മാത്രമാണ്. അത് നിങ്ങള്‍ക്ക് അങ്ങനെ കാണാന്‍ കഴിയില്ലെങ്കില്‍ പിന്നെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഞാനെന്റെ വ്യൂവേഴ്‌സിനെ വിഷമിപ്പിച്ചെങ്കില്‍ സോറി പറയുന്നു. ബിഗ് ബോസിനെ കുറിച്ചുള്ള എന്റെ അവസാനത്തെ പോസ്റ്റായിരിക്കും ഇതെന്നും ശ്രീലക്ഷ്മി വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയ്ക്ക് വേണ്ടി ചെയ്ത ഈ വീഡിയോ ദുരുപയോഗം ചെയ്യപ്പെട്ടു എന്നാണ് ശ്രീലക്ഷ്മിയുടെ പരാതി. റിയാലിറ്റി ഷോയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വിവരങ്ങള്‍ പങ്കുവെയ്ക്കില്ലെന്നും ബിഗ്‌ബോസ് ഷോയെ കുറിച്ച് തന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പറയില്ലെന്നും ശ്രീലക്ഷ്മി വ്യക്തമാക്കിയിട്ടുണ്ട്.
Sreelakshmi agianst Bigg Boss video