featured
കുടുംബവിളക്ക് താരം ശീതൾ വിവാഹിതയായി കല്യാണത്തോടെ ഭർത്താവിനെ കുറിച്ചുള്ള ആ രഹസ്യം പുറത്ത്
കുടുംബവിളക്ക് താരം ശീതൾ വിവാഹിതയായി കല്യാണത്തോടെ ഭർത്താവിനെ കുറിച്ചുള്ള ആ രഹസ്യം പുറത്ത്
കുടുംബവിളക്ക് എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് ശ്രീലക്ഷ്മി ശ്രീകുമാര്‍. ശ്രീലക്ഷ്മി എന്ന പേരിനേക്കാൾ കുടുംബപ്രേക്ഷകർക്ക് പരിചിതം കുടുംബവിളിക്കിലെ സുമിത്രയുടെ മകൾ ശീതളിനേയാകും.
ഒട്ടനവധി സീരിയലുകൾ ചെയ്തിട്ടുണ്ടെങ്കിലും ശ്രീലക്ഷ്മിക്ക് പേരും പ്രശസ്തിയും നേടി കൊടുത്തത് കുടുംബവിളക്ക് സീരിയലും ശീകൾ എന്ന കഥാപാത്രവുമാണ്. കുടുംബവിളക്കിന്റെ ഒന്നും രണ്ടും സീസണുകളിൽ ശ്രീലക്ഷ്മി ഭാഗമായിരുന്നു. അഭിനയമോഹം കൊണ്ട് ക്യാമറയ്ക്ക് മുന്നിൽ എത്തുകയും ചുരുങ്ങിയ കാലയളവിനിടയിൽ ഒട്ടനവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച് ശ്രദ്ധേയയായ നടിയാണ് തിരുവനന്തപുരം സ്വദേശിനിയായ ശ്രീലക്ഷ്മി.
ടിക്ക് ടോക്ക് വീഡിയോകളാണ് അഭിനയമോഹം ശ്രീലക്ഷ്മിയിൽ ജനിപ്പിച്ചത്. നടിയുടെ തുടക്കം ചോക്ലേറ്റിലൂടെയാണ്. കാസ്റ്റിങ് കോളുകൾ വഴിയാണ് ചോക്ലേറ്റിൽ എത്തിയത്. ക്യാമറ എങ്ങനെയാണെന്നൊന്നും അറിയാത്ത ഒരു കാലം ഉണ്ടായിരുന്നു നടിക്ക്.
ഇപ്പോഴിതാ വിവാഹവിശേഷങ്ങൾ പങ്കിടുകയാണ് ശ്രീലക്ഷ്മി. വർഷങ്ങളായുള്ള പ്രണയമാണ് ഇന്ന് വിവാഹത്തിലേക്ക് എത്തിയത്. ഏറെ നാളായുള്ള സ്വപ്നം നടക്കാൻ പോകുന്ന സന്തോഷം ഞങ്ങൾക്ക് ഉണ്ടെന്നാണ് ശ്രീലക്ഷ്മി പറഞ്ഞത്. ജോസുമായി എട്ടുവർഷത്തെ ബന്ധമാണ് ശ്രീലക്ഷ്മിക്ക്.
ഒരു ട്യൂഷൻ ക്ലാസിൽ വച്ച് മൊട്ടിട്ട പ്രണയം ആണ് ഇന്ന് വിവാഹത്തിലേക്ക് എത്തിച്ചത്. വിവാഹ ചിത്രങ്ങള്‍ ശ്രീലക്ഷ്മി തന്നെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. അടുത്തിടെയാണ് വിവാഹ വിശേഷം ശ്രീലക്ഷ്മി പങ്കുവെച്ചത്. കാത്തിരുന്ന വിവാഹത്തിന് ഏഴ് ദിവസം കൂടി ബാക്കി. എല്ലാ എതിര്‍പ്പുകളേയും അതിജീവിച്ച് ജനുവരി 15ന് ഞങ്ങള്‍ ഒന്നാവുന്നു എന്നായിരുന്നു വിവാഹക്കാര്യം പങ്കുവെച്ച് ശ്രീലക്ഷ്മി കുറിച്ചത്.
പ്ലസ് വൺ പഠിക്കുമ്പോൾ തൊട്ടാണ് ഞങ്ങൾ റിലേഷനിൽ ആകുന്നത്. എട്ടുവർഷമായി നമ്മൾ ബന്ധം തുടങ്ങിയിട്ട്. തുടക്ക സമയത്ത് വീട്ടിൽ എതിർപ്പും കാര്യങ്ങളും ഒക്കെ ഉണ്ടായിരുന്നു. വീട്ടിൽ എല്ലാവർക്കും അറിയാമായിരുന്നു, ഫീൽഡിൽ വന്ന സമയം ആയപ്പോൾ തന്നെ നാട്ടിലും ഞങ്ങളുടെ കാര്യങ്ങൾ അറിഞ്ഞു തുടങ്ങി. അവന്റെ വീട്ടിൽ അവരെ കൺവീൻസ് ചെയ്യിച്ചെടുക്കാൻ അവൻ ഒരുപാട് കഷ്ടപ്പെട്ടു.
എന്റെ വീട്ടിലും വലിയ എതിർപ്പ് ഒക്കെ ആയിരുന്നു. പക്ഷേ ഞങ്ങളുടെ ഇഷ്ടങ്ങൾക്ക് അവർ കൂട്ടായി. വിവാഹത്തിന് പേടിയൊന്നുമില്ല. നല്ല ടെൻഷൻ ഉണ്ടെന്നാണ് ശ്രീലക്ഷ്മി പറഞ്ഞത്. വിവാഹത്തിന്റെ ആ നിമിഷം എന്ന് പറയുന്നത് വർഷങ്ങൾ ആയി നമ്മൾ കണ്ട സ്വപ്നം സഫലീകരിക്കുന്ന നിമിഷമാണ്. അത് ഞങ്ങൾക്ക് ഒരുപാട് ഒരുപാട് സ്പെഷ്യലാണ്. ക്രിസ്ത്യൻ ഹിന്ദു ആചാരപ്രകാരം ഒന്നും അല്ല വിവാഹം നമ്മൾ പ്ലാൻ ചെയ്യുന്നത്. തീർത്തും സ്വകാര്യമായൊരു ചടങ്ങിൽ ജോസ് എന്നെ താലികെട്ടും. അങ്ങനെ ഒരു ചടങ്ങാണ് നമ്മൾ പ്ലാൻ ചെയ്‌തതെന്നും ശ്രീലക്ഷ്മി പറഞ്ഞു. ഉറപ്പായും അഭിനയം തുടരും. നിലവിൽ ഇഷ്ടം മാത്രമാണ് ചെയ്യുന്നത്. ഒരുപാട് വർക്കുകൾ വരുന്നുണ്ട്. നിലവിൽ ജോസ് ബാംഗ്ലൂരിൽ ലക്ച്ചറർ ആയി ജോലി ചെയ്യുകയാണ്,. വിവാഹം കഴിഞ്ഞു പുള്ളി ബാംഗ്ലൂരിലേക്ക് പോകും ഞാൻ ട്രിവാൻഡ്രത്തും വർക്ക് ചെയ്യും. നിലവിൽ നമ്മുടെ പ്ലാൻ അങ്ങനെയാണ്. പിന്നെ ജോസ് പുറത്ത് സെറ്റിൽഡ് ആകാൻ നോക്കുന്നുണ്ട്. ഒരു മൂന്നുവർഷം ഒക്കെ കഴിഞ്ഞിട്ടേ അതും ഉള്ളൂ എന്നും ശ്രീലക്ഷ്മി പറഞ്ഞു. കുടുംബവിളക്കിനും ചോക്ലേറ്റിനും പുറമെ കൂടത്തായി, കാർത്തിക ദീപം തുടങ്ങിയ സീരിയലുകളിലും ശ്രീലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ താരം ഇഷ്ടം മാത്രം എന്ന സീരിയലിലാണ് അഭിനയിക്കുന്നത്.
