വിവാഹത്തിന് കീർത്തി സുരേഷിനൊപ്പം ഭർത്താവ് ആന്റണി തട്ടിലിനെ കാണാത്തതിൽ നാളുകളായി ആരാധകർ പരാതി പറഞ്ഞിരുന്നു. തായിലാന്റിൽ ഹണിമൂൺ ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവെഹപ്പോഴും ആന്റണിയില്ല.
പിന്നാലെ നിരവധി വിമർശനങ്ങളും നടി കേൾക്കേണ്ടതായി വന്നു. ആന്റണി മീഡിയ പേഴ്‌സണ്‍ അല്ലെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ താത്പര്യമില്ലെന്നുമാണ് കീർത്തി തുറന്നു പറഞ്ഞത്.എന്നാൽ സുഹൃത്തുക്കൾക്കിടയിൽ ആന്റണി തട്ടില്‍ വേറെ വൈബാണെന്നും നടി പറഞ്ഞിരുന്നു. ഇപ്പോഴിതാ ത് സത്യമാകുന്നു വീഡിയോ ആണ് വൈറലാകുന്നത്.
കീർത്തിയുടെയും ആന്റണിയുടെയും വിവാഹം കഴിഞ്ഞുള്ള ആദ്യ തല പൊങ്കല്‍ ദ റൂട്ട് എന്ന പ്രഡക്ഷന്‍ ഹൗസിന്റെ ഒപ്പമായിരുന്നു. പ്രഡക്ഷന്‍ ഹൗസിന്റെ സോഷ്യല്‍ മീഡിയ പേജില്‍ വന്ന വീഡിയോയാണ് ഇപ്പോൾ വൈറൽ. കീര്‍ത്തിയുടെയും ആന്റണി തട്ടിലിന്റെയും അടുത്ത സുഹൃത്തായ നിര്‍മാതാവ് ജഗദീഷ് പളനിസാമിയുടെ പ്രൊഡക്ഷന്‍ ഹൗസാണ് ദ റൂട്ട്.
അതേസമയം ആന്റണി തട്ടിലും കീര്‍ത്തി സുരേഷും ഒപ്പം ദളപതി വിജയ് , മമിത ബൈജു , കല്യാണി പ്രിയദർശൻ എന്നിവരും ഉണ്ട്.
മാത്രമല്ല വിജയ് വന്ന് പൊങ്കല്‍ ഇടുകയും ചെയ്തു.ജഗദീഷ് തന്നെ ഒരുക്കിയ പരിപാടിയിൽ പ്രധാന താരങ്ങൾ ആന്റണിയും കീര്‍ത്തിയും ആയിരുന്നു. എല്ലാ പരിപാടികൾക്കും സജീവമായി, ആടുകയും പാടുകയും വൈബടിക്കുകയും ചെയ്യുന്ന ആന്റണിയെ അമ്പരന്ന് നോക്കുകയാണ് ആരാധകർ.
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
മലയാളികൾക്ക് ഇഷ്ടമുള്ള കുടുംബമാണ് കീർത്തി സുരേഷിന്റേത്. കഴിഞ്ഞ ദിവസം മലയാള സിനിമാ ലോകം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് യോഗത്തിൽ കീർത്തി സുരേഷിന്റെ പിതാവും...