Malayalam Breaking News
ആ സിനിമ മോഹൻലാലിനെ വച്ച് ആലോചിച്ചതാണ് ; ഇത് ആര് ചെയ്തത് ആയാലും വർക്ക് എത്തിക്സിന് നിരക്കാത്തതായി പോയി ! – ശ്രീകുമാർ മേനോൻ
ആ സിനിമ മോഹൻലാലിനെ വച്ച് ആലോചിച്ചതാണ് ; ഇത് ആര് ചെയ്തത് ആയാലും വർക്ക് എത്തിക്സിന് നിരക്കാത്തതായി പോയി ! – ശ്രീകുമാർ മേനോൻ
By
ഒടിയൻ എന്ന ചിത്രത്തിലൂടെ തന്നെ വമ്പൻ വിവാദങ്ങൾ സൃഷ്ടിച്ച സംവിധായകൻ ആണ് ശ്രീകുമാർ മേനോൻ. ആദ്യ ചിത്രം തന്നെ ഇത്രയധികം വിമർശനങ്ങൾ ഏറ്റു വാങ്ങിയ മറ്റൊരു സംവിധായകൻ ഉണ്ടാകുമോ എന്നത് സംശയമാണ്. ഇപ്പോൾ മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ മേനോന് സിനിമ ചെയ്യുന്നുവെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കും പോസ്റ്ററിനുമെതിരെ സംവിധായകന് തന്നെ രംഗത്തെത്തി. മോഹന്‍ലാലിന്റെ ചിത്രത്തോടൊപ്പം ദ കോമറേഡ് എന്ന പേരില്‍ ഒരു പോസ്റ്ററും സോഷ്യല്‍മീഡിയയില്‍ ഇന്ന് പ്രചരിച്ചിരുന്നു. അതിനെതിരെയാണ് ശ്രീകുമാര്‍ മേനോന് രംഗത്തെത്തിയത്.
ഹരികൃഷ്ണന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി വി എ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പേരില്‍ ‘ദ കോമ്രേഡ്’ എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് വി എ ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഒടിയന് എന്ന ചിത്രത്തിന്റെ ആലോചനകള്‍ക്കു മുമ്ബേ താന്‍ ആലോചിച്ച പ്രൊജക്ട് ആണിതെന്നും അതിന്റെ ഭാഗമായി വരച്ച ചില സ്കെച്ചുകള്‍ ഇപ്പോള്‍ ആരോ പുറത്തു വിട്ടിരിക്കയാണെന്നുമാണ് ശ്രീകുമാര്‍ മേനോന് പോസ്റ്റിലൂടെ പറയുന്നത്. ഇത് പ്രചരിക്കരുതെന്നാണ് സംവിധായകന് ആവര്‍ത്തിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ശ്രീ മോഹന്‍ലാലിനെ നായകനാക്കി കോമ്രേഡ് എന്ന പേരില്‍ സംവിധാനം ചെയുന്ന സിനിമ യുടെ ചില പോസ്റ്ററുകള്‍ പ്രചരിക്കുക ഉണ്ടായി. ക്രിയേറ്റീവ് പോസ്റ്റേഴ്സിന്റെ ഭാഗമായി ഈ രംഗത്തുള്ള എല്ലാവരും പല പ്രൊജക്റ്റ് കളും ആലോചിക്കും. അതില്‍ ചിലത് നടക്കും ചിലത് നടക്കില്ല.
കോമ്രേഡ് എന്ന ഈ പ്രൊജക്റ്റ് വളരെ മുന്‍പ് ആലോചിച്ചത് ആണ് ഒടിയനും മുന്‍പേ. അതിന്റെ ഭാഗമായി വരച്ചു നോക്കിയ കോണ്‍സെപ്റ് സ്കെച്ച്കള്‍ ആണ് ഇപ്പൊ ആരോ പുറത്തുവിട്ടിരിക്കുന്നത്. ഈ വാര്‍ത്ത യാഥാര്‍ഥ്യം അല്ല. ലാലേട്ടന് അറിയാത്ത വാര്‍ത്ത കൂടിയാണിത്. ഇത് പ്രചരിപ്പിക്കരുത് എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഇത് ആര് പുറത്തുവിട്ടതാണെങ്കിലും വര്‍ക്ക് എത്തിക്സ്നു നിരക്കാത്ത പ്രവര്‍ത്തിയായി പോയി.
sreekumar menon against comrade movie fan made poster
