Malayalam
‘ഇതുംകൂടെ കൂടി ഇത് നാലാമത്തെ കല്യാണമാ, അനുഗ്രഹിക്കണം’; നടന് ശ്രീജിത്തിന്റെ പോസ്റ്റിന് കമന്റുമായി ശ്രീജിത്ത് വിജയ്
‘ഇതുംകൂടെ കൂടി ഇത് നാലാമത്തെ കല്യാണമാ, അനുഗ്രഹിക്കണം’; നടന് ശ്രീജിത്തിന്റെ പോസ്റ്റിന് കമന്റുമായി ശ്രീജിത്ത് വിജയ്
അവതാരകനായും നടിനായും മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ശ്രീജിത്ത് വിജയ്. നിരവധി സീരീയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും രതി നിര്‍വ്വേദം എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീജിത്ത് ഏറെ ശ്രദ്ധേയനാകുന്നത്. പപ്പു എന്ന കഥാപാത്രം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയപ്പോള്‍ പ്രതീഷിച്ചതിലും വലിയ പ്രതികരണമായിരുന്നു ലഭിച്ചത്.
അടുത്ത കാലത്തായി നടന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോസുമൊക്കെ വലിയ രീതിയിലാണ് തരംഗമാവുന്നത്. ഭാര്യയുടെ കൂടെയുള്ള ഫോട്ടോസിനെല്ലാം വലിയ ശ്രദ്ധ കിട്ടാറുമുണ്ട്. എന്നാല്‍ തന്റെ നാലം വിവാഹമാണെന്ന് പറഞ്ഞ് നടന് പങ്കുവെച്ച പുത്തന്‍ ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്. വിവാഹവേഷത്തില്‍ നില്ക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തു.
‘ഇതുംകൂടെ കൂടി ഇത് നാലാമത്തെ കല്യാണമാ, അനുഗ്രഹിക്കണം’. എന്നാണ് പുതിയ ഫോട്ടോയുടെ ക്യാപ്ഷനായി ശ്രീജിത്ത് കുറിച്ചിരിക്കുന്നത്. നടന്റെ പോസ്റ്റും അതിന് നല്കിയ ക്യാപ്ഷനുമെല്ലാം ആരാധകര്‍ക്ക് പുതിയൊരു അവസരമായി. നടനെ കളിയാക്കിയും തമാശ പറഞ്ഞുമുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്. നിങ്ങള്‍ക്ക് കൂടുതല്‍ അനുഗ്രങ്ങളൊന്നും തരണ്ടേതില്ല.
കാരണം നിങ്ങള്‍ നല്ലൊരു ഭാര്യയെ കിട്ടിയതിലൂടെ ശരിക്കും അനുഗ്രഹിക്കപ്പെട്ടിരിക്കുകയാണെന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്. അടുത്ത കല്യാണത്തിന് വിളിക്കണമെന്നും, ഇക്കാര്യത്തില്‍ നല്ല ഭാവി കാണുന്നുണ്ട്. ശരിക്കും ഭാര്യ ഇതൊക്കെ കണ്ടിട്ട് എന്തെങ്കിലും പറഞ്ഞിരുന്നോ എന്നിങ്ങനെ നിരവധി കമന്റുകളാണ് ആരാധകര്‍ പങ്കുവെച്ച് കൊണ്ടിരിക്കുന്നത്.
എന്നാല്‍ നടന്റേത് യഥാര്‍ഥ കല്യാണമല്ല, അഭിനയിക്കുന്ന സീരിയലിലെയാണ്. അമ്മക്കിളിക്കൂട് എന്ന സീരിയലിലെ ശ്രീജിത്ത് വിജയ് അവതരിപ്പിക്കുന്ന നന്ദന് എന്ന കഥാപാത്രവും ശരണ്യയും തമ്മിലുള്ള വിവാഹമാണ് സീരിയലില്‍ നടക്കുന്നത്. ഇതിന്റെ തിരക്കുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായിട്ട് കാണിച്ച് കൊണ്ടിരിക്കുന്നത്. മുന്‍പും സീരിയലുകളില്‍ വിവാഹം കഴിച്ചിട്ടുള്ളത് കൊണ്ടാണ് ഇത്തവണ നാലാമത്തേതാണെന്ന് നടന് സൂചിപ്പിച്ചിരിക്കുന്നത്.
നേരത്തെ സ്വാതി നക്ഷത്രം ചോതി, കുടുംബവിളക്ക് തുടങ്ങിയ സീരിയലുകല്ും ശ്രീജിത്ത് വിവാഹിതനാവുന്ന സീനില്‍ അഭിനയിച്ചിരുന്നു. കുടുംബവിളക്കിലെ അനിരുദ്ധ് എന്ന കഥാപാത്രത്തില്‍ നിന്നും വളരെ പെട്ടെന്നാണ് താരം പിന്മാറിയത്. അതിന് ശേഷം മറ്റ് സീരിയലുകളിലേക്ക് മാറുകയായിരുന്നു. എന്തായാലും അമ്മക്കിളിയിലെ നന്ദനും ശരണ്യയ്ക്കും വലിയ ആരാധകരാണുള്ളത്.
യഥാര്‍ഥ ജീവിതത്തിലും ശ്രീജിത്ത് വിവാഹിതനാണ്. അര്‍ച്ചന ഗോപിനാഥാണ് നടന്റെ ഭാര്യ. 2018 ലാണ് ശ്രീജിത്തും അര്‍ച്ചനയും തമ്മില്‍ വിവാഹിതരാവുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടാണ് ശ്രീജിത്തും അര്‍ച്ചനയും വിവാഹിതരാവുന്നത്. ശരിക്കും തങ്ങളുടെ വിവാഹാലോചന വന്നത് രസകരമായ വഴിയിലൂടെയാണെന്ന് മുന്‍പൊരിക്കല്‍ താരം വെളിപ്പെടുത്തിയിട്ടുണ്ട്.
ശ്രീജിത്ത് വിജയ് എന്ന തന്റെ പേരില്‍ ഒരാള്‍ ഫേസ്ബുക്കില്‍ ഫേക്ക് ഐഡി ഉണ്ടാക്കിയിട്ട് പലര്‍ക്കും മെസേജ് അയച്ചിരുന്നു. അങ്ങനൊരു മെസേജ് കിട്ടിയവരില്‍ ഒരാള്‍ അര്‍ച്ചനയായിരുന്നു. മെസേജ് കണ്ടതോടെ ഇതൊരു ഫേക്ക് അക്കൗണ്ട് ആണെന്ന് മനസിലായ അര്‍ച്ചന ശരിക്കുള്ള എന്റെ പ്രൊഫൈലിലേക്ക് മെസേജ് അയച്ചു. മാസങ്ങള്‍ക്ക് ശേഷമാണ് അത് കാണുന്നത്. പിന്നെ ആ പരിചയം സംസാരത്തിലേയ്ക്കും നേരില്‍ കാണുന്നതിലേക്കും എത്തി. ഒടുവില്‍ ഇരുവരും പ്രണയിച്ച് വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നാണ് നടന് വിവാഹത്തെ കുറിച്ച് മുന്‍പ് പറഞ്ഞത്.
അതേസമയം, അഭിനയത്തില്‍ സജീവമായി നിന്നിരുന്ന ശ്രീജിത്ത് വളരെ പെട്ടെന്ന് തന്നെ സിനിമയില്‍ അപ്രത്യക്ഷനാവുകയായിരുന്നു. എന്നാല്‍ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ മുന്നില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ബിഗ് സ്ക്രീനില്‍ നിന്ന് പെട്ടെന്ന് ഒരു ദിവസം അപ്രത്യക്ഷനായി വര്‍ഷങ്ങള്‍ക്ക് ശേഷം മിനിസ്ക്രീനില്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ ആദ്യം ചോദിച്ചത് ആ ഇടവേളയെ കുറിച്ചായിരുന്നു. അതിനുളള കാരണവും താരം തന്നെ പറഞ്ഞിരുന്നു.
ഇരുപത്തിയൊന്നാം വയസ്സിലാണ് രതിനിര്‍വേദം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തുന്നത്. ആളുകള്‍ ഇപ്പോഴും സ്നേഹിക്കുകയും തിരിച്ചറിയുകയും ചെയ്യുന്നത് വലിയ കാര്യമാണ്. ഒരു പുതുമുഖ നടന് തുടക്കത്തില്‍ തന്നെ ശക്തമായ രതിച്ചേച്ചിയെയും പപ്പുവിനെയും ആരാധിച്ചവര്‍ക്കു മുന്പില് എന്റെ കഥാപാത്രത്തെ മോശമാക്കാനും പാടില്ല. പപ്പുവിനെ പോലെ മികച്ച കഥാപാത്രം പിന്നീട് ലഭിച്ചിട്ടില്ലെന്നും താരം പറഞ്ഞു. സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്ത് ശേഷം ദുബായില്‍ ഒരു കമ്പനിയില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്തു.
സിനിമയില്‍ അഭിനയിച്ചു കൊണ്ടിരുന്നപ്പോഴാണ് ആ ഓഫര്‍ വന്നത്. ഉയര്‍ന്ന ശമ്പളവും ലഭിച്ചു. ആ സമയത്ത് മികച്ച ചിത്രങ്ങളൊന്നും തേടി വന്നില്ലായിരുന്നു. അങ്ങനെ ജോലി സ്വീകരിച്ചു. ഒരുപാട് ഇഷ്ടപ്പെടുകയും കുറെ കഷ്ടപ്പെട്ടുമാണ് സിനിമയില്‍ എത്തിയത്. സിനിമയോട് തന്നെയാണ് താല്പര്യം. നല്ല സിനിമയും മികച്ച കഥാപാത്രവും ചെയ്യാനാണ് ആഗ്രഹം എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.
