Malayalam Breaking News
ശ്രീദേവിയുടെ ആഗ്രഹം ഇതായിരുന്നു; സഫലമാക്കാനൊരുങ്ങി ബോണി കപൂറും അജിത്തും
ശ്രീദേവിയുടെ ആഗ്രഹം ഇതായിരുന്നു; സഫലമാക്കാനൊരുങ്ങി ബോണി കപൂറും അജിത്തും
ശ്രീദേവിയുടെ ആഗ്രഹം ഇതായിരുന്നു; സഫലമാക്കാനൊരുങ്ങി ബോണി കപൂറും അജിത്തും
ബോണി കപൂര്‍ നിര്‍മിച്ച ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ അഭിനയിച്ച ശേഷം ശ്രീദേവിയുടെ ആഗ്രഹമായിരുന്നു അജിത്തിനെ നായകനാക്കി ബോണി കപൂര്‍ നിര്‍മിയ്ക്കുന്ന ഒരു മുഴുനീള ചിത്രം. ഈ ആഗ്രഹം നിറവേറ്റാനൊരുങ്ങുകയാണ് ബോണി കപൂറും അജിത്തും. പിങ്ക് എന്ന ചിത്രത്തിന്റെ റീമേക്ക് ഒരുക്കി കൊണ്ടാണ് മണ്മറഞ്ഞ ഇതിഹാസ നായിക ശ്രീദേവിയുടെ ആഗ്രഹം ഭര്‍ത്താവ് ബോണി കപൂര്‍ നിറവേറ്റുന്നത്.
ശ്രീദേവി ഉണ്ടായിരുന്ന സമയത്തേ പുതിയ ചിത്രത്തിന്റെ ചര്‍ച്ചകളൊക്കെ നടന്നിരുന്നു. പിങ്ക് എന്ന ചിത്രം ശ്രീദേവിയ്ക്ക് വളരെ ഇഷ്ടപ്പെട്ടിരുന്നു. ആ സമയത്താണ് അജിത്ത് പിങ്കിന്റെ റീമേക്കിനെ കുറിച്ച് പറഞ്ഞത്. ഉടനെ ശ്രീദേവി അതിന്റെ മുന്നൊരുക്കങ്ങള്‍ നടത്തുകയായിരുന്നു.
പിങ്കിന്റെ റിമേക്ക് ഷൂട്ടിങ് തുടങ്ങി കഴിഞ്ഞു. 2019 മെയ് ആദ്യം ചിത്രം റിലീസ് ചെയ്യും. എകെ 59 എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദാണ്. യുവന് ശങ്കര്‍ രാജയുടേതാണ് സംഗീതം. നീരവ് ഷാ ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്നത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക!
ബോളിവുഡില്‍ എത്തുന്നതിന് മുന്നേ ശ്രീദേവി ശ്രദ്ധിക്കപ്പെട്ടത് തമിഴകത്താണ്. ഭാര്യ തുടങ്ങിയ ഇടത്ത് താന്‍ മടങ്ങിയെത്തുന്നത് ഒരു ജീവിതവൃത്തം പൂര്‍ത്തിയാവും പോലെയാണെന്ന് ബോണി കപൂര്‍ പറയുന്നു. പിങ്കിന്റെ റീമേക്ക് മാത്രമല്ല, മറ്റൊരു ചിത്രം കൂടെ അജിത്തിനൊപ്പം തുടങ്ങുന്ന കാര്യവും ബോണി കപൂര്‍ അറിയിച്ചു. ആ ചിത്രം 2020 ല്‍ റിലീസ് ചെയ്യും.
sreedevi’s dream come true
