Connect with us

ഒടിയൻ ഹിറ്റായിരുന്നെങ്കിൽ ഉത്തരവാദിത്തം മഞ്ജു വാര്യർക്ക് നൽകുമായിരിക്കുന്നോ എന്ന് റിമ കല്ലിങ്കൽ – അപ്പോൾ ഒടിയൻ പൊട്ടിയോ എന്ന് സോഷ്യൽ മീഡിയ !!

Malayalam Breaking News

ഒടിയൻ എന്ന ചിത്രത്തിന് നേരെ ഉയർന്ന ആരോപണങ്ങൾ കളക്ഷനെ കാര്യമായി ബാധിച്ചില്ലെങ്കിലും മഞ്ജു വാര്യരെയും ശ്രീകുമാർ മേനോനെയും ആണ് വിവാദങ്ങൾ ബാധിച്ചത്. സിനിമയിൽ തുടക്കക്കാരനായ തനിക്ക് ശത്രുക്കൾ ഇല്ലെന്നും മഞ്ജു വാര്യരുമായുള്ള വിവാദങ്ങളാണ് ഒടിയനെ തകർത്തത്തെന്നും ശ്രീകുമാർ മേനോൻ ആരോപിച്ചിരുന്നു . ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് റിമ കല്ലിങ്കൽ .

ഒടിയന്‍ സിനിമയ്ക്ക് പിന്നാലെ നടി മഞ്ജു വാര്യര്‍ക്ക് നേരെയുയര്‍ന്ന ആരോപണങ്ങളില്‍ മഞ്ജുവിനെ പിന്തുണച്ച്‌ നടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കല്‍. ചിത്രം ഹിറ്റായിരുന്നെങ്കില്‍ അതിന്റെ ഉത്തരവാദിത്തം നടിയ്ക്ക് നല്‍കുമായിരുന്നോയെന്ന് റിമ ചോദിക്കുന്നു. സിനിമ പ്രതീക്ഷിച്ച രീതിയില്‍ വിജയം നേടിയില്ലെങ്കില്‍ അഭിനേത്രിയെ പഴിക്കുന്ന രീതിയ്ക്ക് നേരെ വിരല്‍ ചൂണ്ടുന്നതാണ് റിമ കല്ലിങ്കലിന്റെ ഫേസ്ബുക്ക് കുറിപ്പ്.

ഒടിയന്‍ സിനിമക്കെതിരെയുള്ള ആസൂത്രിതമായ പ്രചാരണത്തെ കുറിച്ച്‌ മഞ്ജുവാര്യര്‍ പ്രതികരിക്കണമെന്ന് ആവര്‍ത്തിച്ച്‌ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മഞ്ജുവാര്യരുടെ സിനിമയിലേക്കുള്ള മടക്കത്തിന് കാരണക്കാരനായത് കൊണ്ടാണ് ഇതെന്നും ശ്രീകുമാര്‍ വിശദീകരിച്ചിരുന്നു.

എന്തായാലും റിമ കല്ലിങ്കലിന്റെ പോസ്റ്റ് വൈറലായതോടെ സമൂഹ മാധ്യമങ്ങളിൽ ആളുകൾ ചോദിക്കുന്നത് അപ്പോൾ ഒടിയൻ പൊട്ടിയോ എന്നാണ്. കാരണം റിമ പറഞ്ഞിരിക്കുന്നത് ചിത്രം ഹിറ്റായിരുന്നെങ്കിൽ നടിക്ക് ഉത്തരവാദിത്തം നൽകുമായിരുന്നു എന്നാണ്. എന്തായാലും സോഷ്യൽ മീഡിയ റിമ കല്ലിങ്കലിന്റെ വാക്കുകൾ വിവാദമാക്കാനുള്ള ശ്രമത്തിലാണ് .

social media against rima kallinkals facebook post

More in Malayalam Breaking News

Trending