Hollywood
ഇതുവരെ 9 പല്ലുകളാണ് തനിക്ക് നഷ്ടമായത്, സ്‌ക്വിഡ് ഗെയിമിന് രണ്ടാം ഭാഗം വേണമെന്നുണ്ടായിരുന്നില്ല; തുറന്ന് പറഞ്ഞ് സംവിധായകൻ
ഇതുവരെ 9 പല്ലുകളാണ് തനിക്ക് നഷ്ടമായത്, സ്‌ക്വിഡ് ഗെയിമിന് രണ്ടാം ഭാഗം വേണമെന്നുണ്ടായിരുന്നില്ല; തുറന്ന് പറഞ്ഞ് സംവിധായകൻ
ലോകത്തിലെ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള നെറ്റ്ഫ്ളിക്സ് സീരീസ് ആണ് സ്ക്വിഡ് ഗെയിം. മ്പൻ ഹിറ്റായ സീരിസിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഈ വേളയിൽ സംവിധായകൻ ഹ്വാങ് ഡോങ് ഹ്യൂക്ക് പങ്കുവച്ച വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
സിരീസിന്റെ രണ്ടാം ഭാഗം തന്നെ സംബന്ധിച്ച് വലിയ സമ്മർദ്ദമായിരുന്നു. വലിയ മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ഇത് ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്കും നയിച്ചു. ഇതുവരെ 9 പല്ലുകളാണ് തനിക്ക് നഷ്ടമായത്. സ്‌ക്വിഡ് ഗെയിമിന് രണ്ടാം ഭാഗം വേണമെന്നുണ്ടായിരുന്നില്ല.
എന്നാൽ ആദ്യ ഭാഗം ആഗോളതലത്തിലടക്കം വൻ ഹിറ്റായതോടെയാണ് രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചിന്ത വന്നത്. എന്നാൽ കഥ പൂർത്തിയായിട്ടില്ല. സീരീസിന്റെ ആദ്യ ഭാഗത്തിൽ നായകൻ ഒഴികെയുള്ളവർ കൊ ല്ലപ്പെട്ടിട്ടുണ്ട്. അതിനാൽ മറ്റ് കഥാപാത്രങ്ങളെ കണ്ടെത്തണം, പുതിയ ഗെയിമുകൾക്കായുള്ള സെറ്റിടണം തുടങ്ങി നിരവധി കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടതുണ്ട് എന്നും ഹ്വാങ് ഡോങ് ഹ്യൂക്ക് പറഞ്ഞു.
2021ലായിരുന്നു ആദ്യ സീസൺ എത്തിയത്. സെപ്റ്റംബർ 17ന് റിലീസ് ചെയ്ത സ്ക്വിഡ് ഗെയിം ഇതിനോടകം ലോകത്തിലെ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ടിവിഷോയായി മാറി. യുഎസ്, യുകെ, ഇന്ത്യ ഉൾപ്പെടെ 90 രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് ഈ സീരീസാണ്. 37 ഭാഷകളിൽ സബ് ടൈറ്റിൽ നൽകിയും 34 ഭാഷകളിൽ മൊഴിമാറ്റം നടത്തിയുമായിരുന്നു സ്ക്വിഡ് ഗെയിമിന്റെ വരവ്.
ഒൻപത് എപ്പിസോഡുകൾ മാത്രമുള്ള സ്ക്വിഡ് ഗെയിം പരമ്പര പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയാണ് തുടങ്ങുന്നതും അവസാനിക്കുന്നതും. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ജീവിതം വഴിമുട്ടിയ 456 പേരാണ് ഇതിലെ കളിക്കാർ. ഓരോ തോൽവിയും ഓരോ മരണം, ഒരാൾ മരിച്ചാൽ സമ്മാനത്തുകയിലേക്ക് 100 മില്യൻ വൺ (കൊറിയൻ കറൻസി) വീഴും. അങ്ങനെയൊടുവിൽ വിജയിക്കു ലഭിക്കുക 45.6 ബില്യൻ ആണ്.