News
നിര്‍ബന്ധിത സൈനികസേവനത്തില്‍ നിന്ന് ദക്ഷിണകൊറിയന്‍ മ്യൂസിക് ബാന്‍ഡായ ബിടിഎസിനും ഇളവില്ല; ഇനി പാട്ടില്‍ നിന്ന് പട്ടാളത്തിലേയ്ക്ക്
നിര്‍ബന്ധിത സൈനികസേവനത്തില്‍ നിന്ന് ദക്ഷിണകൊറിയന്‍ മ്യൂസിക് ബാന്‍ഡായ ബിടിഎസിനും ഇളവില്ല; ഇനി പാട്ടില്‍ നിന്ന് പട്ടാളത്തിലേയ്ക്ക്
ലോകമെമ്പാടും നിരവധി ആരാധകരുള്ള ദക്ഷിണകൊറിയന്‍ മ്യൂസിക് ബാന്‍ഡാണ് ബിടിഎസ്. ഇപ്പോഴിതാ ബാന്‍ഡിനും ദക്ഷിണകൊറിയയിലെ നിര്‍ബന്ധിത സൈനികസേവനത്തില്‍ നിന്ന് ഒഴിവില്ല എന്നാണ് പുറത്ത് വരുന്ന വിവരം. ബിടിഎസിലെ അംഗങ്ങളെല്ലാം രാജ്യത്ത് നിര്‍ബന്ധിത സൈനിക സേവനം നടത്തുമെന്ന് പ്രഖ്യാപിച്ചു.
ദക്ഷിണകൊറിയയില്‍ ആരോഗ്യവാന്മാരായ എല്ലാ പുരുഷന്മാരും 18-35 പ്രായത്തിനിടയില്‍ കുറച്ചുകാലം നിര്‍ബന്ധിത സൈനിക സേവനം നടത്തേണ്ടതുണ്ട്. കുറഞ്ഞത് 18 മാസം സൈന്യത്തില്‍ തുടരണം. ലോകപ്രശസ്ത ബാന്‍ഡ് ആയതിനാല്‍ ബിടിഎസ് അംഗങ്ങള്‍ക്ക് ഇളവുണ്ടാകുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല.
ബാന്‍ഡിലെ മുതിര്‍ന്ന അംഗമായ ജിന്നിന് ഈ ഡിസംബറില്‍ 30 വയസ്സാകും. ആദ്യം സേവനത്തിനിറങ്ങുന്നത് ജിന്‍ ആകും. തുടര്‍ന്ന് മറ്റുള്ളവരും സൈനികവേഷമണിയും. എല്ലാവരുടെയും സൈനികവൃത്തി പൂര്‍ത്തിയാക്കി 2025ല്‍ ബാന്‍ഡ് പുനഃസംഘടിപ്പിക്കുമെന്ന് സംഘം വ്യക്തമാക്കി.
ആര്‍എം, ജെഹോപ്പ്, ജിന്‍, സുഗ, പാര്‍ക്ക് ജിമിന്, വി, ജംഗ്കൂക്ക് എന്നിവരാണ് ബിടിഎസിലെ അംഗങ്ങള്‍. ഏഴംഗസംഘത്തിന്റെ സംഗീതത്തിന് മാത്രമല്ല ആരാധകരുള്ളത് അവരുടെ സൗന്ദര്യത്തിനും നിരവധി ആരാധകരാണുള്ളത്. ഒന്‍പത് വര്‍ഷം മുന്‍പ് ബാന്‍ഡ് തുടങ്ങിയപ്പോഴുള്ള സൗന്ദര്യം അതേപോലെ തന്നെ ഇവര്‍ക്ക് ഇന്നുമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഇവരുടെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്ന് നോക്കാം;
മുഖം വൃത്തിയാക്കാന്‍ ഫെയ്സ് വാഷിനു പകരം ക്രീം ആണ് ഇവര്‍ ഉപയോഗിക്കുന്നത്. മുഖത്ത് ഈര്‍പ്പം നിലനിര്‍ത്താന്‍ ജോജോബാ ഓയില്‍ കൊണ്ട് മസാജ് ചെയ്യും. താരങ്ങളില്‍ ഏറ്റവും പ്രായം കുറഞ്ഞ ജംഗൂക് മുഖക്കുരുവിനെ നേരിടാന്‍ ആപ്പിള്‍ സൈഡര്‍ വിനാഗിരിയാണ് ഉപയോഗിക്കുന്നത്.
ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കുന്നതാണ് ജിമിന്റെ തിളങ്ങുന്ന സൗന്ദര്യത്തിന്റെ രഹസ്യം. രാത്രി ഉറങ്ങുന്നതിനു മുന്‍പ് മുഖം നന്നായി കഴുകി വൃത്തിയാക്കുമെന്നും ജിമിന് പറയുന്നു. ജെഹോപ്പ് സൗന്ദര്യം സംരക്ഷിക്കുന്നത് രാവിലെ എഴുന്നേറ്റ ഉടന്‍ മുഖം കഴുകി വൃത്തിയാക്കി ക്രീം പുരട്ടും. മുഖത്ത് ഈര്‍പ്പം നിലനിര്‍ത്താന്‍ ഫെയ്സ്മാസ്ക് ഉപയോഗിക്കുകയാണ് സുഗയുടെ രീതി.
ഇതേ രീതിയാണ് ജിന്‍ തുടരുന്നത്. വരണ്ട ചര്‍മമാണ് ബിടിഎസ് നേതാവ് ആര്എമ്മിന്റേത്. അതുകൊണ്ട് ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ മോയിസ്ച്യുറൈസര് തുടര്‍ച്ചയായി ഉപയോഗിക്കുമെന്ന് ആര്‍എം പറയുന്നു. കിങ് ചോയ്സ് 2021ലെ ‘സുന്ദരപുരുഷ’നായി തിരഞ്ഞെടുക്കപ്പെട്ടത് ജംഗൂക് ആണ്. ദി ടീല്‍മാംഗോ അടുത്തിടെ പുറത്തിറക്കിയ ലോകസുന്ദരപ്പട്ടികയില്‍ ബിടിഎസിലെ മറ്റൊരു താരമായ വി മുന്‍നിരയില്‍ എത്തിയിരുന്നു.
