Connect with us

43 വര്‍ഷം മുന്‍പ് പരസ്പരം അണിയിച്ച മാലയും മോതിരവും; വിവാഹ വാര്‍ഷികത്തില്‍ അച്ഛനും അമ്മയ്ക്കും ആശംസകളുമായി മകള്‍ സൗന്ദര്യ

News

നാല്‍പത്തിമൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും ഭാര്യ ലതാ രജനികാന്തും. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് മകള്‍ സൗന്ദര്യ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഫെബ്രുവരി 26ന് ആയിരുന്നു ഇരുവരുടേയും 43ാം വിവാഹ വാര്‍ഷികം.

’43 വര്‍ഷം ഒരുമിച്ച്, എന്റെ ഏറ്റവും പ്രിയപ്പെട്ട അമ്മയും അച്ഛനും. ഞാന്‍ നിങ്ങളെ വളരെ അധികം സ്‌നേഹിക്കുന്നു.’ എന്ന് സൗന്ദര്യ എക്‌സില്‍ കുറിച്ചു. 43 വര്‍ഷം മുന്‍പ് പരസ്പരം അണിയിച്ച മാലയും മോതിരവും ഇരുവരും ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുവെന്നും ഇപ്പോഴും എല്ലാക്കാര്യത്തിലും പരസ്പരം ശക്തമായി നില്‍ക്കുന്നു എന്നും മകള്‍ പറയുന്നു.

മാല അണിഞ്ഞ് നില്‍ക്കുന്ന രജനികാന്തിന്റെയും തൊട്ടരുകില്‍ മോതിരം ഉയര്‍ത്തിക്കാണിക്കുന്ന ലതയുടേയും ചിത്രത്തിനൊപ്പമാണ് കുറിപ്പ്.

പ്രണയിച്ച് വിവാഹിതരായ ഇരുവരും 1980ല്‍ ഒരു സിനിമാസെറ്റില്‍ വെച്ചാണ് കണ്ടുമുട്ടിയത്. അന്ന് വിദ്യാര്‍ഥിയായിരുന്ന ലത രജനികാന്തുമായി അഭിമുഖത്തിന് എത്തിയതാണ്.

അഭിമുഖത്തിന്റെ അവസാനം താരം പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നു. പിന്നാലെ വീട്ടുകാരുടെ സമ്മതത്തോടെ 1981 ലാണ് രജനികാന്ത് ലതയെ ജീവിതസഖിയാക്കിയത്. മക്കളായ ഐശ്വര്യയും സൗന്ദര്യയും സിനിമ മേഖലയില്‍ സജീവമാണ്.

More in News

Trending

Recent

To Top