Connect with us

തമിഴ് നാടക, ചലച്ചിത്ര നടന്‍ അടഡേ മനോഹര്‍ അന്തരിച്ചു

News

തമിഴ് നാടക, ചലച്ചിത്ര നടന്‍ അടഡേ മനോഹര്‍ അന്തരിച്ചു

തമിഴ് നാടക, ചലച്ചിത്ര നടന്‍ അടഡേ മനോഹര്‍ അന്തരിച്ചു

പ്രശസ്ത തമിഴ് നാടക, ചലച്ചിത്ര നടന്‍ അടഡേ മനോഹര്‍ അന്തരിച്ചു. 68 വയസായിരുന്നു. ചെന്നൈയിലുള്ള വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ചെറിയ പ്രായം മുതല്‍ നാടകങ്ങളില്‍ അഭിനയിച്ച മനോഹര്‍ 3500ഓളം നാടകങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. 35 നാടകങ്ങള്‍ എഴുതി സംവിധാനംചെയ്തു.

നാടകത്തിലെ ഹാസ്യവേഷങ്ങളിലൂടെയാണ് ഏറെയും ശ്രദ്ധിക്കപ്പെട്ടത്. റേഡിയോനാടകങ്ങളിലും സജീവമായിരുന്നു. 25ല്‍പരം സിനിമകളില്‍ ഹാസ്യ, സ്വഭാവ വേഷങ്ങളില്‍ അഭിനയിച്ചു.

More in News

Trending

Recent

To Top