Connect with us

സ്വപ്‌നസുന്ദരിയപ്പോലെ സൊണാരിക, മൈലാഞ്ചിയില്‍ ശിവന്റേയും പാര്‍വതിയുടേയും രൂപം; കൈലാസനാഥനിലെ ‘പാര്‍വതി’ വിവാഹിതയായി!

Actress

സ്വപ്‌നസുന്ദരിയപ്പോലെ സൊണാരിക, മൈലാഞ്ചിയില്‍ ശിവന്റേയും പാര്‍വതിയുടേയും രൂപം; കൈലാസനാഥനിലെ ‘പാര്‍വതി’ വിവാഹിതയായി!

സ്വപ്‌നസുന്ദരിയപ്പോലെ സൊണാരിക, മൈലാഞ്ചിയില്‍ ശിവന്റേയും പാര്‍വതിയുടേയും രൂപം; കൈലാസനാഥനിലെ ‘പാര്‍വതി’ വിവാഹിതയായി!

ഏറെ ജനപ്രീതിയുള്ള സീരിയലായിരുന്നു കൈലാസനാഥന്‍. ‘ദേവോം കെ ദേവ് മഹാദേവ്’ എന്ന ഹിന്ദി സീരിയലിന്റെ മലയാള പരിഭാഷയായിരുന്നു ഇത്. ഇതില്‍ പാര്‍വതിയായി അഭിനയിച്ച നടിയേയും ആരും മറന്നിട്ടുണ്ടാകില്ല. അത്രയേറെ ആരാധകരുണ്ടായിരുന്നു നടിയ്ക്ക്. ഇതില്‍ പാര്‍വതിയായി അഭിനയിച്ചത് സൊണാരിക ഭദോരിയ എന്ന നടിയാണ്.

ഇപ്പോഴിതാ സൊണാരികയുടെ വിവാഹ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 31കാരിയായ താരം ബിസിനസുകാരന്‍ വികാസ് പരാഷാറിനേയാണ് വിവാഹം ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 18ന് രാജസ്ഥാനിലെ രന്‍തംബോറിലെ സവായ് മധോപാറിലായിരുന്നു വിവാഹം. കഴിഞ്ഞ എട്ടു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. 2022 മെയില്‍ മാലദ്വീപിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.

ഗോവയിലായിരുന്നു റോക ചടങ്ങ്. നഹര്‍ഗര്‍ കൊട്ടാരത്തില്‍ രാജകീയ പ്രൗഢിയോടെയാണ് വിവാഹം നടന്നത്. ചുവപ്പില്‍ ഗോള്‍ഡന്‍ വര്‍ക്കുകള്‍ ചെയ്ത ഫിഷ് കട്ട് ലെഹങ്കയില്‍ സ്വപ്‌നസുന്ദരിയെപ്പോലെയാണ് സൊണാരിക വിവാഹവേദിയിലെത്തിയത്. താഴേക്ക് പരന്നുകിടക്കുന്ന നീണ്ട ‘വെയ്ല്‍’ ആയിരുന്നു ഈ ലെഹങ്കയുടെ പ്രത്യേകത. ഇതിനൊപ്പം ഹെവി ലെയേര്‍ഡ് ചോക്കറും നെറ്റിച്ചുട്ടിയും കമ്മലും വളകളും ധരിച്ചു. ലോങ് ചെയ്‌നുള്ള മൂക്കുത്തിയും താരത്തിന്റെ മാറ്റ് കൂട്ടി.

ഭര്‍ത്താവ് സൊണാരികയുടെ മുഖപടം നീക്കുന്നതും ഇരുവരും പരസ്പരം ഹാരം അണിയിച്ച ശേഷമുള്ള കരിമരുന്ന് പ്രയോഗവും വീഡിയോയില്‍ കാണാം. സിന്ദൂരമണിയിച്ചപ്പോള്‍ കരഞ്ഞ സൊണാരികയെ ഭര്‍ത്താവ് ചേര്‍ത്തുനിര്‍ത്തുന്നതും വീഡിയോയിലുണ്ട്. നേരത്തെ മെഹന്ദി ചടങ്ങിന് അമ്മയുടെ വിവാഹദിവസത്തെ ലെഹങ്കയാണ് താരം ധരിച്ചത്. ചുവപ്പും പച്ചയും നിറങ്ങള്‍ ചേര്‍ന്നതായിരുന്നു ഈ ലെഹങ്ക. ശിവന്റേയും പാര്‍വതിയുടേയും രൂപങ്ങളാണ് താരം മൈലാഞ്ചിയായി കൈയിലിട്ടത്.

2011 ഡിസംബര്‍ 18നാണ് ദേവോ കേ ദേവ് മഹാദേവ് പരമ്പരയുടെ ആദ്യ അധ്യായം സംപ്രേഷണം ചെയ്യപ്പെട്ടത്. പിന്നീടാണ് ഈ പരമ്പര മലയാളത്തിലേക്ക് മൊഴിമാറ്റം വരുത്തി കൈലാസനാഥന്‍ എന്ന പേരില്‍ സംപ്രേഷണം ചെയ്തത്. നിരവധി കാഴ്ചക്കാരാണ് ഈ സീരിയലുന് ഉണ്ടായിരുന്നത്. ഇതില്‍ പാര്‍വ്വതിയായും പരമേശ്വരനായും എത്തിയ നടീ നടന്മാര്‍ നമ്മുടെ സങ്കല്‍പ്പത്തിലുള്ള സാക്ഷാല്‍ മഹാദേവനോടും പാര്‍വ്വതി ദേവിയോടും സാദൃശ്യമുണ്ട് എന്നായിരുന്നു പ്രേക്ഷകരുടെ പൊതുവിലുള്ള അഭിപ്രായം.

കൈലാസ നാഥന്‍, ചാനലില്‍ തകര്‍ത്ത് ഓടുന്നതിനിടയിലാണ്, അതിലെ പാര്‍വ്വതിയായി വേഷമിടുന്ന നടി സൊണാരിക ബാദോരിയ അപകടത്തില്‍ പെട്ടുവെന്നും, അവര്‍ മരണപെട്ടുവെന്നും ഉള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. അന്ന് പലര്‍ക്കും ഇത് സഹിക്കാനായിരുന്നില്ല. എന്നാല്‍ പ്രതിഫലവുമായി ബന്ധപ്പെട്ട് സംവിധായകനും നിര്‍മ്മാതാവുമായിട്ടുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് താരം പിന്മാറിയത്.

More in Actress

Trending