Malayalam Breaking News
“നാണക്കേട് കാരണമാണ് വായ തുറക്കാത്തത് ” – സോനം കപൂർ
“നാണക്കേട് കാരണമാണ് വായ തുറക്കാത്തത് ” – സോനം കപൂർ
By
“നാണക്കേട് കാരണമാണ് വായ തുറക്കാത്തത് ” – സോനം കപൂർ
മി ടൂ ക്യാമ്പയിൻ വലിയ തരംഗങ്ങൾ സൃഷ്ടിച്ചെങ്കിലും അതിനെപ്പറ്റി തുറന്നു സംസാരിച്ചവർ കൂടുതലും ക്രൂശിക്കപ്പെടുകയാണ് ചെയ്തത്. പലരും മി ടൂ വെളിപ്പെടുത്തലുകൾ നടത്തിയപ്പോൾ ബോളിവുഡ് നിശബ്ദത പാലിച്ചു . ആകെ തനുശ്രീ ദത്തക്ക് മാത്രമാണ് വെളിപ്പെടുത്തലിനു സാധിച്ചത്.
ബോളിവുഡ് സിനിമാ ലോകത്ത് കാസ്റ്റിങ് കൗച്ചിന്റെ പേരിലും അല്ലാതെയും ലൈംഗീക പീഡനങ്ങള്‍ താരങ്ങള്‍ നേരിടുന്നില്ലേ എന്ന ചോദ്യവും സ്വാഭാവികമായി ഉയരും. അതിനു മറുപടി നൽകുകയാണ് ബോളിവുഡ് താരം സോനം കപൂർ.
തീര്‍ച്ചയായും ഉണ്ട്… നാണക്കേടും അഭിമാനവും വിചാരിച്ചാണ് പലരും ഇപ്പോഴും വാ തുറക്കാത്തത് എന്ന് സോനം കപൂര്‍ പറയുന്നു. ബോളിവുഡ് സിനിമാ ലോകത്ത് നിന്ന് മീ ടൂ കാമ്ബയിനിനെ പിന്തുണച്ച ചുരുക്കം ചില നടിമാരില്‍ ഒരാളാണ് സോനം കപൂര്‍. ജോലി സ്ഥലത്ത് സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണം തുറന്ന് പറയുന്നതിനെ പ്രോത്സാഹിപ്പിക്കണം എന്നാണ് സോനം പറഞ്ഞത്.
sonam kapoor about casting couch
