Malayalam
അനില്‍ കപൂറും അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനൊപ്പം..അച്ഛനെ വിമർശിച്ചവർക്ക് മകൾ നൽകുന്ന മറുപടി!
അനില്‍ കപൂറും അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനൊപ്പം..അച്ഛനെ വിമർശിച്ചവർക്ക് മകൾ നൽകുന്ന മറുപടി!
ബോളിവുഡ് നടന്‍ അനില്‍ കപൂറും അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമും ഒന്നിച്ചുനില്‍ക്കുന്ന ചിത്രം ഏറെ വിവാദങ്ങൾക്ക് വഴി ഒരുക്കുകയാണ്.ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ആകെ പുലിവാൽ പിടിച്ചിരിക്കുകയാണ് അനിൽ കപൂർ.നിരവധി വിമർശനങ്ങളാണ് താരത്തിന് നേരെ ഉയരുന്നത്.ഇപ്പോളിതാ
വിമര്‍ശിച്ചയാള്‍ക്ക് മറുപടി നല്‍കി അനില്‍ കപൂറിന്റെ മകളും നടിയുമായ സോനം കപൂര്‍. ഷഹീന്‍ ബാഗിലും ജാമിയ മിലിയ സര്‍വകലാശാലയിലുമുണ്ടായ വെടിവെയ്പ്പിനെതിരെ ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിന് താഴെയാണ് ആരാധകന്റെ ചോദ്യം.
”ഇന്ത്യയില്‍ ഒരിക്കലും നടക്കില്ലെന്ന് ഞാന്‍ കരുതിയ കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നത്. വിഭജിക്കുന്ന അപകടകരമായ ഈ രാഷ്ട്രീയം നിര്‍ത്തൂ. അത് വിദ്വേഷത്തെ വളര്‍ത്തുകയേ ഉള്ളൂ. ഹിന്ദുവെന്ന് നിങ്ങള്‍ സ്വയം വിശ്വസിക്കുകയാണെങ്കില്‍, മതമെന്നത് കര്‍മത്തിലും ധര്‍മ്മത്തിലും അധിഷ്ഠിതമാണെന്ന് മനസ്സിലാക്കൂ”- സോനം കുറിച്ചു.
പോസ്റ്റിന് താഴെയാണ് അനില്‍ കപൂര്‍ ദാവൂദ് ഇബ്രാഹിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ”നിങ്ങള്‍ ശക്തമായി പ്രതികരിച്ചു. ദാവൂദിനൊപ്പമുള്ള നിങ്ങളുടെ അച്ഛന്റെ ചിത്രം അദ്ദേഹത്തിന്റെ കര്‍മ്മവുമായാണോ മതവുമായാണോ ബന്ധപ്പെട്ടിരിക്കുന്നത് എന്ന് ഈ രാജ്യത്തോട് പറഞ്ഞുകൊടുക്കൂ” എന്ന ചോദ്യം ഉന്നയിച്ചത്.
sonam kapoor about anil kapoor
