മുപ്പത്തിയഞ്ചാം ജന്ദിനം ആഘോഷിക്കുന്ന സോനം കപൂറിന് ആശംസകള്‍ നേര്‍ന്ന് സിനിമാ താരങ്ങളും ആരാധകരും. മുംബൈയില്‍ അച്ഛന് അനില്‍ കപൂറിനും ഭര്‍ത്താവിനും കുടുംബത്തിനും ഒപ്പമാണ് സോനം ജന്മദിനം ആഘോഷിച്ചത്. സോനത്തിന് ആശംസകള്‍ നേര്‍ന്ന് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അച്ഛനും നടനുമായ അനില്‍ കപൂര്‍.
‘എന്റെ മകള്‍, ആനന്ദ് അഹൂജയുടെ യഥാര്‍ഥ പങ്കാളി, സ്ക്രീനിലെ താരം, അനുകരിക്കാനാവാത്ത സ്റ്റൈല്‍ ഐക്കണ്‍. അവളാണ് എന്റെ അഭിമാനം, എന്റെ ആത്മവിശ്വാസം, എന്റെ സന്തോഷം, എനിക്കറിയാവുന്നവരില്‍ വച്ചേറ്റവും വലിയ മനസിന് ഉടമയായവള്‍ ( ഞാന്‍ ഭയക്കുന്ന ഒരേ ഒരു വ്യക്തിയും) ഇപ്പോഴിതാ മികച്ച ഒരു ഷെഫും…ജന്മദിനാശംസകള് സോനം. നീ ഇന്ന് ഞങ്ങള്‍ക്കൊപ്പം ഉള്ളതില്‍ ഏറെ സന്തോഷം… എപ്പോഴും നിന്നെ ഞാന്‍ സ്നേഹിക്കുന്നു” എന്നാണ് അനില്‍ കപൂര്‍ കുറിച്ചിരിക്കുന്നത്.
അച്ഛന്റെ ആശംസയ്ക്ക് നന്ദി പറഞ്ഞ് സോനവും രംഗത്തെത്തിയിട്ടുണ്ട്.
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...