Connect with us

ഇന്ത്യയിലെ സ്ത്രീകള്‍ മടിച്ചികളാണ്, അവര്‍ക്ക് നന്നായി സമ്പാദിക്കുന്ന കാമുകനെയോ ഭര്‍ത്താവിനെയോ വേണം; സൊണാലി കുല്‍ക്കര്‍ണി

News

ഇന്ത്യയിലെ സ്ത്രീകള്‍ മടിച്ചികളാണ്, അവര്‍ക്ക് നന്നായി സമ്പാദിക്കുന്ന കാമുകനെയോ ഭര്‍ത്താവിനെയോ വേണം; സൊണാലി കുല്‍ക്കര്‍ണി

ഇന്ത്യയിലെ സ്ത്രീകള്‍ മടിച്ചികളാണ്, അവര്‍ക്ക് നന്നായി സമ്പാദിക്കുന്ന കാമുകനെയോ ഭര്‍ത്താവിനെയോ വേണം; സൊണാലി കുല്‍ക്കര്‍ണി

ഇന്ത്യയിലെ സ്ത്രീകള്‍ മടിച്ചികളാണെന്ന് നടി സൊണാലി കുല്‍ക്കര്‍ണി. അവര്‍ക്ക് നന്നായി സമ്പാദിക്കുന്ന കാമുകനെയോ ഭര്‍ത്താവിനെയോ വേണമെന്നും സ്ത്രീകള്‍ സ്വന്തം നിലപാട് മറന്നുപോകുകയാണെന്നും നടി പറഞ്ഞു. പിന്നാലെ നടിയുടെ പരാമര്‍ശം വിവാദമായി മാറുകയും നിരവധി പേര്‍ നടിയ്‌ക്കെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.

‘ഇന്ത്യയില്‍ ഒരുപാട് സ്ത്രീകള്‍ അലസരാണെന്നുള്ള വസ്തുത നമ്മള്‍ മറന്നുപോകുന്നു. അവര്‍ക്ക് നന്നായി സമ്പാദിക്കുന്ന കാമുകനെയോ ഭര്‍ത്താവിനെയോ വേണം. സ്വന്തമായി വീടുള്ള, സ്വത്തുള്ള, നല്ല ജോലിയുള്ള പുരുഷന്‍മാരെ. അതിനിടയില്‍ സ്ത്രീകള്‍ സ്വന്തം നിലപാട് മറന്നുപോകുന്നു. സ്വയം പര്യാപ്തരാകണമെന്ന ചിന്ത അവര്‍ക്കില്ല. അവര്‍ എന്താണെന്ന് പോലും അവര്‍ക്ക് അറിഞ്ഞൂടാ. എല്ലാവരും സ്ത്രീകളെ സ്വയം പര്യാപതരാക്കുവാന്‍ പ്രേരിപ്പിക്കുക. എങ്കില്‍ വീട്ടുചിലവുകള്‍ പങ്കുവയ്ക്കാനാകും. ആരെയും ആശ്രയിക്കേണ്ടതില്ല.’ എന്നും സൊണാലി പറഞ്ഞു.

സൊണാലിയുടെ പരാമര്‍ശങ്ങള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെ സംഭവത്തില്‍ ക്ഷമ ചോദിച്ച് നടി രംഗത്തെത്തി. ഈ സംഭവത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്നും നടി പ്രതികരിച്ചു. രാവന്തിയോളം വീട്ടുജോലികള്‍ ചെയ്യേണ്ടി വരുന്ന സ്ത്രീകളെ എങ്ങിനെയാണ് മടിച്ചികള്‍ എന്ന് വിളിക്കാന്‍ തോന്നുന്നത്. സ്ത്രീകള്‍ സ്വയം പര്യാപരാകണം എന്നതില്‍ തര്‍ക്കമില്ല.

പക്ഷേ, അങ്ങനെ സംഭവിക്കാത്തതിന് കാരണം മടിയല്ല, സാമൂഹ്യ വ്യവസ്ഥയാണ്. സൊണാലിയ്ക്ക് അതേക്കുറിച്ച് യാതൊരു ധാരണയുമില്ലെന്ന് തോന്നുന്നു. എന്നിങ്ങനെയായിരുന്നു സൊണാലിയുടെ പോസ്റ്റിന് വന്ന കമന്റുകള്‍. ഗായിക സോനാ മഹാപത്രയും സൊണാലി കുല്‍ക്കര്‍ണിയെ നിശിതമായി വിമര്‍ശിച്ചു.

സൊണാലിയ്ക്ക് അതേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകണമെങ്കില്‍ മാട്രിമോണി സെറ്റുകളില്‍ കയറി നോക്കുക. സൗന്ദര്യമുള്ള, വിദ്യാഭ്യാസമുള്ള അതേസമയം വീട്ടില്‍ ഇരിക്കാന്‍ താല്‍പര്യപ്പെടുന്ന പെണ്‍കുട്ടികളെ വേണമെന്നുള്ള പരസ്യം കാണാമെന്ന് സോനാ മഹാപത്ര കുറിച്ചു.

More in News

Trending

Recent

To Top