Actress
തന്റെ റോള്‍ മോഡലുകള്‍ ഈ രണ്ട് താരങ്ങള്‍ ആണ്; തുറന്ന് പറഞ്ഞ് സെനാക്ഷി സിന്‍ഹ
തന്റെ റോള്‍ മോഡലുകള്‍ ഈ രണ്ട് താരങ്ങള്‍ ആണ്; തുറന്ന് പറഞ്ഞ് സെനാക്ഷി സിന്‍ഹ
ബോളിവുഡിന്റെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് സൊനാക്ഷി സിന്‍ഹ. 2010 ല്‍ സല്‍മാന്‍ ഖാന്‍ നായകനായെത്തിയ ദബാങ് എന്ന ചിത്രത്തിലൂടെ എത്തിയ സൊനാക്ഷിയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സഞ്ജയ് ലീല ബന്‍സാലിയുടെ ഹീരാമണ്ഡിയിലും സൊനാക്ഷി പ്രധാന വേഷത്തിലെത്തിയിരുന്നു. ഇന്ന് താരത്തിന്റെ പിറന്നാള്‍ കൂടിയാണ്. ആരാധകരും താരങ്ങളുമുള്‍പ്പെടെ നിരവധി പേരാണ് സൊനാക്ഷിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നത്.
ഇപ്പോഴിതാ തന്റെ റോള്‍ മോഡല്‍ ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ‘സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലും അവരുടെ കരിയര്‍ മുന്നോട്ട് കൊണ്ടു പോയ രീതിയും വച്ച് നോക്കുകയാണെങ്കില്‍ റാണി മുഖര്‍ജിയും കരീന കപൂറും വളരെ നല്ല റോള്‍ മോഡലുകളാണെന്ന് ഞാന്‍ പറയും. കാരണം ഈ ഇന്‍ഡസ്ട്രിയില്‍ ഇത്രയും കാലം പിടിച്ചു നില്‍ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
അവര്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങള്‍, അവരുടെ സിനിമകള്‍ എല്ലാം പ്രശംസനീയമാണ്. ഇനി കഴിവിന്റെയും അഭിനയത്തിന്റെയും കാര്യത്തില്‍ നോക്കുകയാണെങ്കില്‍, വിദ്യ ബാലന്‍. ഓണ്‍സ്‌ക്രീനില്‍ അവരുടെ പെര്‍ഫോമന്‍സ് അതിശയകരമാണ്’എന്നും സൊനാക്ഷി പറഞ്ഞു.
സഞ്ജയ് ലീല ബന്‍സാലിയുടെ ഹീരാമണ്ഡി: ദ് ഡയമണ്ട് ബസാര്‍ ആണ് താരത്തിന്റേതായി ഒടുവില്‍ പ്രേക്ഷകരിലേക്ക് എത്തിയത്. സീരിസിലെ താരത്തിന്റെ പ്രകടനം ഒരേസമയം പ്രേക്ഷശ്രദ്ധയും നിരൂപക പ്രശംസയും നേടി. റിതേഷ് ദേശ്മുഖും സാഖിബ് സലീമും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന കക്കുഡയാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.
‘തമാശയായി പറഞ്ഞതാണ്, ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല.ഇത് വ്യക്തമാക്കികൊണ്ട് ഉണ്ണിമുകുന്ദന് മെസേജും അയച്ചിരുന്നു. ഉണ്ണി ചേട്ടനെയും അദ്ദേഹത്തിന്റെ ഫാന്‍സിനെയും എന്റെ വാക്കുകള്‍ വേദനിപ്പിച്ചെങ്കില്‍ പരസ്യമായി മാപ്പ് പറയുന്നു’. ഇത്തരം കാര്യങ്ങളില്‍ മറുപടി പറയുമ്പോള്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കുമെന്നും ഷെയ്ന്‍ പറഞ്ഞു. ഉണ്ണിമുകുന്ദന്റെ നിര്‍മ്മാണ കമ്പനിയെ കുറിച്ച് ഷെയ്ന്‍ അശ്ലീല പരാമര്‍ശം നടത്തിയെന്നായിരുന്നു സമൂഹ മാധ്യമങ്ങളില്‍ അടക്കമുള്ള വിമര്‍ശനം.
