Bollywood
മുപ്പത് കിലോ കുറച്ചിട്ടാണ് സിനിമയിൽ എത്തിയത് . എന്നിട്ടും എല്ലാവരുടെയും ശരീരത്തിൽ തന്നെ – സോനാക്ഷി സിൻഹ
മുപ്പത് കിലോ കുറച്ചിട്ടാണ് സിനിമയിൽ എത്തിയത് . എന്നിട്ടും എല്ലാവരുടെയും ശരീരത്തിൽ തന്നെ – സോനാക്ഷി സിൻഹ
By
ഒരുപാട് അധികം ഭാരം കുറച്ചിട്ടാണ് നടി സോനാക്ഷി സിൻഹ ബോളിവുഡിലേക്ക് കടന്നു വന്നത് .മുപ്പത് കിലോ വരെ കുറച്ചിട്ടാണ് സോനാക്ഷി സിനിമയിലേക്ക് എത്തിയത് . പക്ഷെ ഇപ്പോളും ബോഡി ഷെയിമിങ് അഭിമുഖീകരിക്കുകയാണ് താരം .
” സിനിമയില്‍ വന്ന ശേഷം ബോഡിഷേമിങ്ങിന്റെ അളവ് കൂടുകയാണുണ്ടായത്. സോഷ്യല്‍ മീഡിയയില്‍ തന്റെ ശരീരത്തെക്കുറിച്ച് വരുന്ന കമന്റുകള്‍ കണ്ട് വിഷമിച്ചിട്ടുണ്ട് എന്നാണ് സൊനാക്ഷി പറയുന്നത്. അര്‍ബാസ് ഖാന് അവതാരകനായി എത്തുന്ന ടോക് ഷോയിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം.
‘കൗമാരപ്രായം മുതല്‍ ഞാന്‍ ബോഡിഷെയിമിങ്ങിന് ഇരയായിട്ടുണ്ട്. ആ സമയത്തൊക്കെ അതോര്‍ത്ത് മാനസികമായി വേദനിച്ചിട്ടുമുണ്ട്. മുന്‍പൊക്കെ സമൂഹമാധ്യമങ്ങളില്‍ എന്നെക്കുറിച്ചുള്ള കമന്റുകള്‍ വായിക്കുമ്ബോള് വിഷമം തോന്നുമായിരുന്നു. മറ്റുള്ളവര്‍ കേട്ടാല്‍ മോശമെന്നു തോന്നുന്ന പലവാക്കുകളും എങ്ങനെയാണ് ഒരറപ്പുമില്ലാതെ ചിലയാളുകള്‍ ഓണ്‍ലൈനില്‍ ഉപയോഗിക്കുന്നതെന്നൊക്കെ ചിന്തിക്കുമായിരുന്നു.’ താരം പറഞ്ഞു.
സിനിമയ്ക്ക് വേണ്ടി താന്‍ അനുഭവിച്ച് കഷ്ടപ്പാടുകളെക്കുറിച്ച് ആരും ചര്‍ച്ച ചെയ്യുന്നില്ലെന്നും ഇപ്പോഴും തടിച്ച തന്റെ ശരീരപ്രകൃതിയാണ് ശ്രദ്ധിക്കുന്നതെന്നുമാണ് താരം പറയുന്നത്. 2010 ല്‍ പുറത്തിറങ്ങിയ സല്മാന് ഖാന് ചിത്രത്തില്‍ നായികയാവുമ്ബോള് താന്‍ വളരെ വലുപ്പമുള്ള ഒരു സ്ത്രീയായിരുന്നു എന്നാണ് സൊനാക്ഷി പറയുന്നത്. അന്ന് ഒട്ടും ആരോഗ്യകരമല്ലാത്ത ജീവിതമായിരുന്നു. എന്നാല്‍ സിനിമ ചെയ്യുന്നതിനായി 30 കിലോ ഭാരമാണ് സൊനാക്ഷി കുറച്ചത്. എല്ലാവരും ഇത് കണ്ടിട്ടും ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞും തന്റെ ശരീരത്തിന്റെ ആകൃതിയെക്കുറിച്ചാണ്ഇപ്പോഴും ചര്‍ച്ചചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ശരീരഭാരം ക്രമീകരിക്കാന്‍ താന്‍ അനുഭവിച്ച കഷ്ടപ്പാടിനെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. അതൊന്നും ആരും കാണുന്നുമില്ല. അവര്‍ക്ക് ഒരാളുടെ കണ്ണീരും, രക്തവും വിയര്‍പ്പും കാണാനുള്ള കണ്ണില്ല. ഇപ്പോഴും ശരീരത്തെക്കുറിച്ചു മാത്രമാണ് അവരുടെ ചര്‍ച്ചയെങ്കില്‍ നരകത്തില്‍ പോകാന്‍ പറയണമെന്ന് രൂക്ഷമായി സൊനാക്ഷി പറയുന്നു.
sonakshi sinha about body shaming
