Malayalam Breaking News
ലൂസിഫര്‍ പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം!!ഇനി പ്രേക്ഷകര്‍ അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ
ലൂസിഫര്‍ പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം!!ഇനി പ്രേക്ഷകര്‍ അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായ ലൂസിഫർ കാത്തിരിപ്പിന് വിരാമമിട്ടു പുറത്തിറങ്ങാൻ ഇനി പുറത്തെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്.നടന് എന്ന നിലയില്‍ തന്റെ പ്രേക്ഷകര്‍ക്ക് എന്താണ് ആവശ്യം അത് അറിഞ്ഞു നല്കിയ പൃഥ്വി ഒരു സംവിധായകനാകുമ്ബോള് പ്രേക്ഷകരെ ഒരിക്കലും നിരാശപ്പെടുത്തില്ല എന്നുള്ള പ്രതീക്ഷയിലാണ് ഫാന്‍സ്.മാര്‍ച്ച് 29 നാണ് ലൂസിഫര്‍ തിയേറ്ററുകളില്‍ എത്തുന്നത്.
ഏറെ കാത്തിരിപ്പിനു ശേഷം പുറത്തിറങ്ങിയ ലൂസിഫറിന്റെ ട്രെയിലര്‍ കണ്ട് ത്രില്ലടിച്ചിരിക്കുകയാണ് പ്രേക്ഷകരും സിനിമ ലോകവും. വിചാരിച്ചതിലും ഒരുപിടി അപ്പുറമാണ് ലൂസിഫറിന്റെ ട്രെയിലര്‍ എന്നാണ് പ്രേക്ഷകരില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കുന്ന കമന്റ്. ഒരു ലാലേട്ടന് ചിത്രം എന്നതിലുപരി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ലൂസിഫറിലൂടെ പ്രത്യേക്ഷപ്പെടുന്നുണ്ട്. ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രമാണിത്. മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ക്കൊന്നും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. പ്രധാനമായും 26 കഥാപാത്രങ്ങളാണ് ലൂസിഫറിലുളളത്.
നൈല ഉഷ, സാനിയ അയ്യപ്പന്, ബാല
നടനായും വില്ലനായും പ്രേക്ഷകരെ ഞെട്ടിപ്പിച്ച താരമാണ് ബാല. ലൂസിഫറിലും ബാല ഒരു പ്രധാനപ്പെട്ട കഥാപാത്രത്ത അവതരിപ്പിക്കുന്നുണ്ട്. ഭഭ്രന്‍ എന്ന കഥാപാത്രമായിട്ടാണ് ഭാല പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. അരുന്ധതിയായി നൈല ഉഷയും ലൂസിഫറില്‍ എത്തുന്നുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായ സാനിയ അയ്യപ്പനും ലൂസിഫറിലെ ഒരു ചെറിയ കണ്ണിയാകുന്നുണ്ട്. ജാന്‍വി എന്ന കഥാപാത്രത്തെയാണ് സാനിയ അവതരിപ്പിക്കുന്നത്. എന്നാല്‍ ഇവര്‍ തമ്മിലുള്ള ബന്ധമെന്താണെന്നുളളത് ഇപ്പോഴും ചോദ്യ ചിഹ്നമാണ്. ചിത്രം പുറത്തു വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ ഒരു ഉത്തരം ലഭിക്കുകയുള്ളൂ.
ഫാദര്‍ നെടുമ്ബുളളി
മലയാള സിനിമയില്‍ മികച്ച ഒരുപിടി സിനിമകള്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിയ സംവിധായകനാണ് ഫാസില്‍ . ഏറെ നാളുകള്‍ക്ക് ശേഷം ഫാസില്‍ ക്യാമറയ്ക്ക് മുന്നില്‍ എത്തുന്ന ചിത്രമാണ് ലൂസിഫര്‍. ഫാദര്‍ നൊടുമ്ബുള്ളി എന്ന വൈദികന്റെ വേഷത്തിലാണ് ഫാസില്‍ ചിത്രത്തിവെത്തുന്നത്. മോഹന്‍ലാലിന്റെ സഹോദരനായിട്ടാണ് ഫാസില്‍ എത്തുന്നത്രേ. എന്നാല്‍ ഇതില്‍ ഔദ്യാഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. അതുപോലെ നെടുമ്ബുള്ളി കൃഷ്ണനായി എത്തുന്നത് കൈമക്കിരി തങ്കരാജാണ് എത്തുന്നത്.
കലാഭവന്‍ ഷജോണ്‍
ഹാസ്യ താരം, വില്ലന്‍, സ്വഭാവ നടന് എന്നിങ്ങനെ എല്ലാ തരം കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭഭ്രമാണെന്ന് തെളിയിച്ച താരമാണ് കലഭവന്‍ ഷാജോണ്‍. ഹാസ്യതരമായി എത്തുകയും മലയാളത്തില്‍ മാത്രമല്ല തമിഴിലും തന്റേതായ നില ഉറപ്പിക്കാന്‍ ഷാജോണിനായി. ലൂസിഫറില്‍ താരം സൂപ്പര്‍ ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം പുറത്തു വന്ന ട്രെയിലറില്‍ ലാലേട്ടന്റെ വലം കൈയ്യായിട്ടാണ് ഷാജോണിനെ കാണാന്‍ സാധിച്ചത്. എന്നാല്‍ ആരാണ് ആലോഷി ജോസഫ് എന്ന് അറിയാന്‍ മാര്‍ച്ച് 28 വരെ കാത്തിരിക്കേണ്ടി വരും
വില്ലാനായ ജിതിന് രാംദാസ്
ചിത്രത്തില്‍ ജതിന് രാംദാസ് എന്ന കഥാപാത്രത്തെയാണ് ടെവിനോ തോമസ് അവതരിപ്പിക്കുന്നത്. യുവ രാഷ്ട്രീയ നേതാവായിട്ടാണ് ടെവിനോ എത്തുന്നത്. എബിസിഡിയ്ക്ക് ശേഷം ടൊവിനോ രാഷ്ട്രീയക്കാരന്റെ കുപ്പായമിടുന്ന ത് ഈ ചിത്രത്തിലൂടെയാണ്. കൂടാതെ ജതിന് രാമദാസ് എന്ന കഥാപാത്രത്തിന്റെ ലുക്കും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നായകനായി തിളങ്ങി നില്ക്കുന്ന ടൊവിനോ നെഗറ്റീവ് കഥാപാത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം കൂടിയാണിത്.
ഗോവര്ദ്ധന്
മഞ്ജു വാര്യര്‍ ഇന്ദ്രജിത്ത് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2018 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ എന്ന ചിത്രത്തിനു ശേഷം ഇന്ദ്രജിത്ത് വെള്ളിത്തിരയില്‍ എത്തുന്ന ചിത്രമാണ് ലൂസിഫര്‍. അനിയന്റെ ചിത്രത്തില്‍ ഒരു കഥാപാത്രം ചെയ്യാന്‍ അവസരം ലഭിച്ചതിലുളള സന്തോഷം നേരത്തെ തന്നെ ഇന്ദ്രജിത്ത് പങ്കുവെച്ചിരുന്നു. ഗോവര്ദ്ധന് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിലൂടെയാണ് ട്രെയിലര്‍ മുന്നോട്ട് നീങ്ങുന്നക്. ഗോവര്ദ്ധന് ആരാണ്. ഇയാളുടെ ഉദ്ദേശം കാത്തിരുന്നു തന്നെ കാണണം .
പ്രിയദര്‍ശിനി രാംദാസ് അപ്പോൾ ആരാണ്
മഞ്ജുവാര്യരെ പരിചയപ്പെടുത്തി കൊണ്ടുള്ള ക്യാരക്ടര്‍ പോസ്റ്റര്‍ പ്രേക്ഷകരുടെ ഇടയില്‍ വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. പ്രിയദര്‍ശിനി രാം ദാസ് എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ടൊവിനോയുടെ കഥാപാത്രമായ ജതിന് രാംദാസിന്റെ സഹോദരിയാണ് പ്രിയദര്‍ശിനി രാംദാസ്. താരത്തിന്റെ ഫസ്റ്റ് ലുക്ക ഏറെ ശ്രദ്ധേയമായിരുന്നു.
ബോളിവുഡില്‍ നിന്നൊരു വില്ലന്‍
ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ വിവേക് ഒബ്റേയ് ആണ് ലൂസിഫറില്‍ ലാലേട്ടന്റെ വില്ലനായി എത്തുന്നത്. ബോബി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. വിവേക് ഒബ്റോയുടെ ഗെറ്റപപ് പ്രേക്ഷകരുടെ ഇടയില്‍ വൈറലായിട്ടുണ്ട്. അധേലോക നായകന്റെ ഗെറ്റപ്പിലാണ് താരം എത്തുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.ലാലേട്ടന് ഒപ്പമാണോ അതോ എതിരാണോ എന്നതിൽ നേരിയ സംശയം വക്കുന്നത് നല്ലതാണ് .
സ്റ്റീഫന്‍ നെടുമ്ബള്ളി
സ്റ്റീഫന്‍ നെടുമ്ബള്ളി എന്ന രാഷ്ട്രീയക്കാരനായിട്ടാണ് ലാലേട്ടന് ലൂസിഫറില്‍ എത്തുന്നത്. ചിത്രത്തിലെ ലാലേട്ടന്റെ ഗെറ്റപ്പ് തുടക്കത്തില്‍ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. ലൂസിഫര്‍ ഒരു പക്ക ലാലേട്ടന് ചിത്രം തന്നെയാണ്. അത് ട്രെയിലറില്‍ നിന്ന് വളരെ കൃത്യാമായി തന്നെ മനസ്സിലാക്കാന്‍ സാധിക്കും. ചിത്രത്തിലെ ബാക്കി കഥാപാത്രങ്ങളെല്ലാം സ്റ്റീഫന്‍ നെടുമ്ബള്ളിയുമായി ആണ് .ഇവർ തമ്മിലുള്ള ബന്ധം ചുരുളഴിയണമെങ്കിൽ ലൂസിഫർ പുറത്തു വന്നേ പറയാൻ സാധിക്കൂ .
some factors about lucifer movie
