Malayalam Breaking News
ആര് പറയുന്നതാണ് ശരി? ലൈവിൽ പൊട്ടികരഞ്ഞ് സോമദാസിന്റെ മക്കള്‍
ആര് പറയുന്നതാണ് ശരി? ലൈവിൽ പൊട്ടികരഞ്ഞ് സോമദാസിന്റെ മക്കള്‍
റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഗായകനായിരുന്നു സോമദാസ്. ബിഗ് ബോസ്സിയിലെ മത്സരാർത്ഥിയായ സോമദാസ് കഴിഞ്ഞ ദിവസമായിരുന്നു പുറത്തായത് ബിഗ് ബോസ് മത്സരാർത്ഥി ഗായകൻ സോമദാസിന്റെ ചില തുറന്നു പറച്ചിലുകൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച വിഷയമായിരുന്നു. ആദ്യ ഭാര്യ മക്കളെ വിട്ടുതരാൻ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പിന്നീട് അഞ്ചര ലക്ഷം രൂപ കൊടുത്ത് താൻ രണ്ടു പെൺമക്കളെയും ഭാര്യയിൽ നിന്നും വാങ്ങുകയായിരുന്നുവെന്ന് സോമദാസ് പറഞ്ഞു. എന്നാൽ ഇക്കാര്യം തെറ്റാണെന്നും മക്കളെ പണം വാങ്ങി ഭർത്താവിന് വിട്ടുകൊടുത്തിട്ടില്ലെന്നും പറഞ്ഞ് മുൻഭാര്യ സൂര്യ ഫെയ്സ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയിരുന്നു
അവര്‍ പ്രസവിച്ചെന്നേയുള്ളൂ എന്നും നോക്കിയത് അച്ഛനും അച്ഛാമ്മയുമാണെന്ന് മകള്‍ വീഡിയോയില്‍ പറയുന്നു.
‘അവര്‍ എന്തിനാ ഇത് പറഞ്ഞതെന്ന് സത്യത്തില്‍ എനിക്ക് അറിയില്ല. അവര്‍ എന്തു പറഞ്ഞാലും എനിക്ക് അറിയാം എന്റെ അച്ഛയെ. എന്റെ അച്ഛ എന്നെ എങ്ങനെയാ നോക്കുന്നതെന്നും എനിക്ക് അറിയാം. എന്റെ അച്ഛനു വേണ്ടിയാണ് ഞാനും എന്റെ അനിയത്തിയും ഇപ്പോഴും ജീവിക്കുന്നത്. എന്റെ അച്ഛനു വേണ്ടി ചാവാന്‍ പറഞ്ഞാലും ഞാന്‍ ചാവും. എന്റെ അച്ഛനെ കുറ്റപ്പെടുത്തരുത് ആരും. അവര്‍ പ്രസവിച്ചെന്നേയുള്ളൂ നോക്കിയത് എന്റെ അച്ഛനും അച്ഛാമ്മയുമാണ്. അവര്‍ പറഞ്ഞതെല്ലാം കള്ളമാ. സത്യം എന്താണെന്ന് എനിക്കും എന്റെ അനിയത്തിക്കും അറിയാം. ഞങ്ങള്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ഇടയ്ക്ക് കയറി നശിപ്പിക്കാന്‍ നോക്കരുത.്’ നിറകണ്ണുകളോടെ മൂത്ത മകള്‍ പറഞ്ഞു.
somadhas
