Connect with us

“വളര്‍ത്തിയ മണ്ണ് ഉമ്മയെ പോലെയാണ്”പ്രേക്ഷകരെ അമ്പരപ്പിക്കുന്ന മേക്കിങ്ങും വിശ്വൽസുമായി മരക്കാരിന്റെ കൊലകൊല്ലി ടീസർ!

Malayalam Breaking News

“വളര്‍ത്തിയ മണ്ണ് ഉമ്മയെ പോലെയാണ്”പ്രേക്ഷകരെ അമ്പരപ്പിക്കുന്ന മേക്കിങ്ങും വിശ്വൽസുമായി മരക്കാരിന്റെ കൊലകൊല്ലി ടീസർ!

“വളര്‍ത്തിയ മണ്ണ് ഉമ്മയെ പോലെയാണ്”പ്രേക്ഷകരെ അമ്പരപ്പിക്കുന്ന മേക്കിങ്ങും വിശ്വൽസുമായി മരക്കാരിന്റെ കൊലകൊല്ലി ടീസർ!

മലയാള സിനിമ ലോകവും,ആരാധകരും വളരെ ഏറെ പ്രതീക്ഷയോടെ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന,ബ്ലോക്ക് ബസ്റ്റർ ചിത്രമാണ് “മരക്കാർ അറബിക്കടലിന്റെ സിംഹം” ,അതുമാത്രമല്ല ചിത്രത്തിന് ഒരുപാട് പ്രത്യകതകളാണ് ഉള്ളത്,ആയതിനാൽ ഈ കാത്തിരിപ്പിന് ഏറ്റവും വലിയ കാരണം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ആണെന്നുള്ളത് തന്നെയാണ്. ഇപ്പോഴിതാ ആ കാത്തിരിപ്പിന് ചെറിയൊരു ശമനമുണ്ടാക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ, ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടീസർ എത്തിയിരിക്കുകയാണ്.കൂടാതെ 40 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ മോഹൻലാൽ അവതരിപ്പിക്കുന്ന “കുഞ്ഞാലി മരക്കാർ” എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ടീസറിലെ ഓരോ ഭാഗവും മലയാളിപ്രേമികളെ വീണ്ടും ആകാംക്ഷയ്ക്ക് വകയുണ്ടാക്കിയിരിക്കുകയാണ് കൂടാതെ കോരിത്തരിപ്പിക്കുന്ന ഓരോ ഭാഗവും വളരെ പ്രധാനപ്പെട്ടവയാണ് ചിത്രത്തിൽ …”ഈ വെയിലും,തണലും,കാറ്റും,മീനും തന്ന് വളര്‍ത്തിയ മണ്ണ് ഉമ്മയെ പോലെയാണ്,ആ ഉമ്മാന്റെ നെഞ്ചത്ത് ചവിട്ടണ കാല് അപ്പോ തന്നെ വെട്ടിയിടണവരെയാണ് ആണുങ്ങള്‍ എന്ന് വിളിക്കുന്നത്”ഇങ്ങനെയുള്ള എന്ന പഞ്ച് ഡയലോഗ് ആണ് മോഹൻലാലിന്റെ കഥാപാത്രം “ടീസറിൽ” പറയുന്നത്. വിഷ്വൽ ഭംഗിയാണ് ടീസറിന്റെ പ്രധാന ആകർഷണം.

ഈ ചിത്രം എത്താനായി ഇനി ഒരു മാസത്തെ ഇടവേളയാണ് അവശേഷിക്കുന്നത് മഥാര്തമല്ല “മരക്കാർ അറബിക്കടലിന്റെ സിംഹം” ‘2020 മാർച്ച് 19’ നു തിയേറ്ററുകളിലെതത്തും. മലയാളം, തമിഴ്, ഹിന്ദി എന്നിങ്ങനെ മൂന്നു ഭാഷകളിലായി ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോർട്ടുകൾ.സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. പ്രിയദർശനാണ് സംവിധായകൻ. ചരിത്രവും ഭാവനയും കൂടിക്കലര്‍ന്ന ചിത്രമായിരിക്കും ‘മരക്കാർ’ എന്ന് പ്രിയദര്‍ശന്‍ മുൻപ് വെളിപ്പെടുത്തിയിരുന്നു. കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹൻലാൽ ചിത്രത്തില്‍ എത്തുക.

about marakkar

More in Malayalam Breaking News

Trending

Recent

To Top