Social Media
മകളെ മടിയില്‍ കിടത്തി കണ്ണെഴുതി കാവ്യ; പുതിയ ചിത്രങ്ങൾ വൈറലാകുന്നു; ഏറ്റെടുത്ത് സോഷ്യൽമീഡിയ
മകളെ മടിയില്‍ കിടത്തി കണ്ണെഴുതി കാവ്യ; പുതിയ ചിത്രങ്ങൾ വൈറലാകുന്നു; ഏറ്റെടുത്ത് സോഷ്യൽമീഡിയ
മലയാളികളുടെ എക്കാലത്തേയും പ്രിയ നടിയാണ് കാവ്യ മാധവന്‍. ബാലതാരമായി എത്തിയ കാവ്യ പിന്നീട് മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ക്ക് ഒപ്പം നായികയായി അഭിനയിച്ചു. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും താൽക്കാലികമായി ഇടവേളയെടുത്തിരിക്കുകയാണ് താരം.
ഇരുവരുടെയും മകള്‍ മഹാലക്ഷ്മിയുടെ ചിത്രം ഒരു നോക്ക് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്തിടെ ഒരു ക്ഷേത്രത്തില്‍ ഇവര്‍ എത്തിയപ്പോഴുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു
ഇപ്പോൾ ഇതാ കാവ്യയുടെയും മകളുടെയും ഒരു ചിത്രമാണ് വൈറലാകുന്നത്. മാതൃദിനത്തോട് അനുബന്ധിച്ചാണ് കാവ്യയുടെയും മഹാലക്ഷ്മിയുടെയും ചിത്രം സോഷ്യല്‍ മീഡിയകളില്‍ എത്തിയത്. മകളെ മടിയില്‍ കിടത്തി കണ്ണെഴുതുന്ന കാവ്യയുടെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്, നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തുന്നത്
2016നവംബര്‍ 25നായിരുന്നു ഈ ദിൽകേപ്പും കാവ്യയും വിവാഹിതരായത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.വിവാഹദിവസം രാവിലെ തന്റെ ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് മകള്‍ മീനാക്ഷിയുടെ സമ്മതത്തോടെ ഞങ്ങള്‍ വിവാഹിതരാവുന്നു എന്ന വാര്‍ത്ത ദിലീപ് ആരാധകരെ അറിച്ചത്
