Malayalam
ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റാത്ത തെമ്മാടിയായ രാജാവിനെ പോലെ ഭരിക്കുന്ന മുഖ്യമന്ത്രി,; ഇങ്ങനൊരു അല്‍പ്പന്‍, റോബിനും താനും തമ്മില്‍ ഒരു വ്യത്യാസവും ഇല്ലെന്ന് സോഷ്യല്‍ മീഡിയ
ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റാത്ത തെമ്മാടിയായ രാജാവിനെ പോലെ ഭരിക്കുന്ന മുഖ്യമന്ത്രി,; ഇങ്ങനൊരു അല്‍പ്പന്‍, റോബിനും താനും തമ്മില്‍ ഒരു വ്യത്യാസവും ഇല്ലെന്ന് സോഷ്യല്‍ മീഡിയ
മലയാളികള്‍ക്കേറെ സുപരിചിതനാണ് അഖില്‍ മാരാര്‍. തന്റെ രാഷ്ട്രീയ നിലപാടുകളും അഭിപ്രായങ്ങളും പങ്കുവെയ്ക്കാറുള്ള താരത്തിന്റെ വാക്കുകളാണ് വൈറലായി മാറുന്നത്. കോണ്‍ഗ്രസ് വേദിയിലത്തി നടത്തിയ പ്രസംഗമാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്. യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അനു താജിന്റെ സ്വീകരണ സമ്മേളനത്തില്‍ മുഖ്യ അതിഥിയായി അഖില്‍ പങ്കെടുത്തിരുന്നു. ഇതിന്റെ വീഡിയോ അഖില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
‘തീനാളം കാട്ടുതീ ആയി മാറാന്‍ നല്ലോരു കാറ്റ് മതി. ദൗര്‍ഭാഗ്യവശാല്‍ വെള്ളം കോരി ഒഴിക്കുന്ന നേതാക്കന്മാര്‍ ആണ് കോണ്‍ഗ്രസ്സില്‍ എന്ന വരികളോടെയായിരുന്നു വീഡിയോ. പ്രസംഗത്തില്‍ സിപിഎമ്മിനെ രൂക്ഷമായി അഖില്‍ വിമര്‍ശിക്കുന്നുണ്ട്. ഇതിന് താഴെയാണ് അഖിലിനതിരെ കമന്റുകള്‍ നിറയുന്നത. ‘അടിച്ചാല്‍ അടികൊള്ളുന്ന കാലമല്ല, തിരിച്ചടിക്കുന്ന കാലമാണ് ഉണ്ടാകേണ്ടത് , അഹിംസയുടെ കാലമൊക്കെ കഴിഞ്ഞുവെന്ന് മനസിലാക്കണം.
ഏതൊരു രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും വളര്‍ച്ച ആശയങ്ങളിലൂടെയാണെന്ന് മനസിലാക്കണം ആശയങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് സാഹചര്യങ്ങളിലൂടെയാണെന്ന് മനസിലാക്കണം. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് നശിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇന്നുള്ളതെന്ന് ഓരോ കോണ്‍ഗ്രസുകാരനും മനസിലാക്കണം. അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ല ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്.
സിപിഎമ്മിന്റെ മുഖ്യമന്ത്രി ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റാത്ത തെമ്മാടിയായ രാജാവിനെ പോലെ ഭരിക്കുന്ന മുഖ്യമന്ത്രിയ്ക്ക് വേണ്ടി കയ്യടിക്കുന്നവനെ തിരുത്തി നിങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ നില്‍ക്കരുത്, കാരണം അവരെ തിരുത്തി മുന്നോട്ട് പോകാനാകില്ല. പിണറായിയുടെ അപ്പി കൊടുത്ത് സ്വര്‍ണമാണെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കുന്ന അത് തിരുത്താന്‍ ശ്രമിച്ചാല്‍ ജ്വല്ലറിക്കാരനെ തല്ലാന്‍ പോകുന്ന കമ്മ്യൂണിസ്റ്റുകാരാണ് ഇവിടെ.എതിരാളികളുട ദൗര്‍ബല്യമാകരുത് നിങ്ങളുടെ നേട്ടം’, എന്നാണ് വീഡിയോയില്‍ പറയുന്നത്.
കൊട്ടാരക്കരയില്‍ നിന്ന് ഒരു സീറ്റ് കിട്ടാനുള്ള പെടാപാടാണോ അഖില്‍ മാരാരേ എന്നാണ് ചിലര്‍ കുറിച്ചിരിക്കുന്നത്. ആദ്യം നിങ്ങള്‍ ഒരു രാഷ്ട്രീയത്തില്‍ ഉറച്ച് നില്‍ക്കെന്നാണ് മറ്റ് ചിലരുടെ കമന്റ് . അഖിലിന്റേത് കമ്മ്യൂണിസ്റ്റ് വിരുദ്ധതയാണെന്നും അതിന് വേണ്ടി ബിജെപിയാകാനും കോണ്‍ഗ്രസ് ആകാനും അഖില്‍ മടിക്കില്ലെന്നുമാണ് മറ്റൊരു കമന്റ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും വിശ്വാസമില്ലെന്നും പ്രവര്‍ത്തിക്കില്ലെന്നും പറഞ്ഞ് ഇപ്പോള്‍ കോണ്‍ഗ്രസിന് വേണ്ടി സി പി എമ്മിനെ തെറിവിളിക്കുന്ന താങ്കള്‍ വെറും അല്‍പനായി പോയല്ലോയെന്നാണ് ചിലര്‍ കുറിച്ചത്.
‘അഖില്‍ നീയും റോബിനും തമ്മില്‍ ഒരു വ്യത്യാസവും ഇല്ല കാരണം. നിനക്ക് അറിയാം സെലിബ്രിറ്റി ആയി കഴിഞ്ഞാല്‍ എന്തും നടക്കും എന്ന്. നിന്റെ ഈ വര്‍ഗ്ഗീയ നാവ് ഇന്നും ഇന്നലെയും അല്ല തുടങ്ങിയത്. മനസ്സില്‍ കൊടും വര്‍ഗീയ വിഷം തുപ്പുന്ന ഒരു വിഷം ആണ് നീ എന്ന് മനസിലാക്കി തന്നതില്‍ നന്ദി. പിന്നെ ഗാന്ധിയുടെ കോണ്‍ഗ്രസ് പോയി ഇപ്പം കാവി കോണകം ഇട്ടു നടക്കുന്ന വര്‍ഗിയ കോണ്‍ഗ്രസ് ആണ് നിലവില്‍ ഉള്ളത്. പിന്നെ ഏത് ഒരു പരിപാടിയിലും പിണറായി വിജയനെ 2 തെറി വിളിച്ചാല്‍ ഹൈപ് കിട്ടും എന്നാണ് നീ കരുതുന്നത് എങ്കില്‍ ഒന്ന് മാത്രം പറയാം.
‘നീ പിഴച്ച നാവു കൊണ്ട് വിളിച്ചു പറയുന്നത് പുച്ഛ ഭാവത്തോടെ തന്നെ നിന്റെ മുഖത്തു തിരികെ വരും കേട്ടോ ഡാ വര്‍ഗീയ വാതി’, മറ്റൊര് കമന്റ് ഇങ്ങനെയായിരുന്നു. അതേസമയം അഖിലിനെ പിന്തുണച്ചും കമന്റുകള്‍ ഉണ്ട്. അഖിലിന്റേത് കൃത്യമായ നിരീക്ഷണമാണെന്നും സിപിഎമ്മിനെ തിരുത്താന്‍ പോയിട്ട് കാര്യമില്ലെന്നുമായിരുന്നു പിന്തുണച്ചുള്ള കമന്റുകള്‍.
