Connect with us

നവ്യ തന്നെ പലവട്ടം അതിന് വിശദീകരണം നല്‍കി കഴിഞ്ഞു, ഇനി അതിനെക്കുറിച്ച് പിന്നെയും പറയുന്നതില്‍ അര്‍ത്ഥമില്ല; അമ്പിളി ദേവി

Malayalam

നവ്യ തന്നെ പലവട്ടം അതിന് വിശദീകരണം നല്‍കി കഴിഞ്ഞു, ഇനി അതിനെക്കുറിച്ച് പിന്നെയും പറയുന്നതില്‍ അര്‍ത്ഥമില്ല; അമ്പിളി ദേവി

നവ്യ തന്നെ പലവട്ടം അതിന് വിശദീകരണം നല്‍കി കഴിഞ്ഞു, ഇനി അതിനെക്കുറിച്ച് പിന്നെയും പറയുന്നതില്‍ അര്‍ത്ഥമില്ല; അമ്പിളി ദേവി

കലോത്സവ വേദി വീണ്ടും ഉണര്‍ന്നിരിക്കുകയാണ്. സംസ്ഥാനത്തിലെ യുവപ്രതിഭകള്‍ മത്സരിക്കുന്ന കലോത്സവം ഇക്കൊല്ലം നടക്കുന്നത് കൊല്ലത്താണ്. ഒരുകാലത്ത് സിനിമയിലേക്കുള്ള വഴി കൂടിയായിരുന്നു കലോത്സവങ്ങള്‍. ആ വേദിയിലൂടെ സിനിമയിലെത്തിയ നിരവധി താരങ്ങളുണ്ട്. ഓരോ കലോത്സവം വരുമ്പോഴും മലയാളികള്‍ ഓര്‍ക്കുന്ന് രണ്ട് മുഖങ്ങളുണ്ട്. നടിമാരായ നവ്യ നായരേയും അമ്പിളി ദേവിയേയും. ഇരുവരും കലോത്സവത്തിലൂടെ സിനിമയിലെത്തിയവരാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കലോത്സവ വേദിയില്‍ കലാതിലകപ്പട്ടം നഷ്്ടമായപ്പോള്‍ പൊട്ടിക്കരഞ്ഞ നവ്യ നായരുടെ മുഖം ഇന്നും ആരും മറന്നു കാണില്ല. അന്ന് അമ്പിളി ദേവിയായിരുന്നു വിജയിച്ചത്. കാലാന്തരത്തില്‍ ഇരുവരും സിനിമയിലൂടെ സുഹൃത്തുക്കളായി മാറുകയും ചെയ്തു. എന്നാലും എല്ലാ കൊല്ലവും കലോത്സവം ആകുമ്പോള്‍ നവ്യയുടെ കരയുന്ന വീഡിയോ ആരെങ്കിലുമൊക്കെ കുത്തിപ്പൊക്കും. ഇക്കൊല്ലവും അതിനൊരു മാറ്റമില്ല.

ഇപ്പോഴിതാ അമ്പിളി ദേവി പറഞ്ഞ വാക്കുകളും വാര്‍ത്തയായി മാറുകയാണ്. കൊല്ലത്താണ് ഇത്തവണ കലോത്സവം. അമ്പിളി ദേവിയാകട്ടെ കൊല്ലം കാരിയും. അതുകൊണ്ട് തന്നെ താരം കലോത്സവ വേദിയിലെത്തുകയും ചെയ്തു. കലോത്സവ വേദികളെ കലാ ജീവിതത്തിന്റെ തുടക്കമായി വേണം കുട്ടികള്‍ കാണാനെന്നാണ് അമ്പിളി ദേവി പറയുന്നത്. ജീവിതത്തില്‍ ജയവും പരാജയവും ഉണ്ടാകും.

പരാജയത്തില്‍ മനസ് മടുപ്പിക്കാതെ, വിജയത്തിന്റെ ചവിട്ടു പടിയായി കണ്ട് മുന്നോട്ട് പോകണം എന്നാണ് കുട്ടികളോടായി അമ്പിളി ദേവി പറയുന്നത്. പിന്നാലെ താരം നവ്യയുമായി അന്നുണ്ടായ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നുണ്ട്. നവ്യയുമായി അതിനുശേഷം ഒരുപാട് വട്ടം കണ്ടിട്ടില്ല. ഇപ്പോള്‍ എല്ലാ വര്‍ഷവും ആ വീഡിയോ ക്ലിപ്പ് പിന്നെയും പ്രചരിക്കാറുണ്ട്. അത് പലരും പോസിറ്റിവായും നെഗറ്റീവ് ആയും എടുക്കാറുണ്ടെന്നാണ് അമ്പിളി ദേവി പറയുന്നത്.

നവ്യ തന്നെ അതിന് വിശദീകരണം പലവട്ടം നല്‍കിക്കഴിഞ്ഞു. ഇനി അതിനെ ക്കുറിച്ച് പിന്നെയും പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും അമ്പിളി ദേവി പറയുന്നു. വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അന്ന് വിജയിച്ച അമ്പിളി എവിടെ നില്‍ക്കുന്നു തോല്‍ക്കേണ്ടി വന്ന നവ്യ ഇപ്പോള്‍ എവിടെ നില്‍ക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

അന്ന് അമ്പിളി ദേവി സിനിമാ നടിയും നവ്യ വിദ്യാര്‍ത്ഥിയും ആയിരുന്നു. ഇന്ന് നവ്യ മലയാള സിനിമയിലെ മുന്‍നിര നായികയും. അതേസമയം വിമര്‍ശനങ്ങള്‍ക്കെതിരേയും ചിലര്‍ രംഗത്തെത്തുന്നുണ്ട്. അമ്പിളി ഇപ്പോഴും കലാരംഗത്തു ഉണ്ട്.. നവ്യ ഒരു ബ്രേക്ക് എടുത്ത് തിരിച്ചു വന്നു.. രണ്ടുപേരും ഇവിടെ തന്നെയുണ്ട്. പിന്നെ പേഴ്‌സണല്‍ വെച്ച് അളക്കേണ്ട കാര്യമുണ്ടോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. അമ്പിളി ദേവി സിനിമയ്ക്ക് പുറമെ ടെലിവിഷന്‍ രംഗത്തും സാന്നിധ്യം അറിയിച്ച താരമാണ്. ഈയ്യടുത്ത് അമ്പിളി ദേവിയുടെ ദാമ്പത്യ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളൊക്കെ വലിയ വാര്‍ത്തയായി മാറിയിരുന്നു.

സംസ്ഥാന കലോത്സവത്തില്‍ കലാതിലകം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് നവ്യ ശ്രദ്ധ നേടിയത്. കലാതിലക പട്ടം നഷ്ടപ്പെട്ട സങ്കടത്തില്‍ കരയുന്ന നടി നവ്യ നായരുടെ വീഡിയോയും ചിത്രങ്ങളും അക്കാലത്ത് തരംഗമായി മാറിയിരുന്നു. ഇന്നും ആ വീഡിയോ യൂട്യൂബിലടക്കം ലഭ്യമാണ്. പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു നവ്യക്ക് ഏറെ പ്രതീക്ഷിച്ച കലാതിലകം നഷ്ടമായത്. നവ്യയ്‌ക്കൊപ്പം അന്ന് മത്സരിച്ചിരുന്ന നടി അമ്പിളി ദേവി ആയിരുന്നു ആ നേട്ടം സ്വന്തമാക്കിയത്. സിനിമയുമായി ബന്ധമുള്ളതിനാലാണ് അമ്പിളിക്ക് കൊടുത്തതെന്നും തനിക്കും അര്‍ഹതയുണ്ടെന്നുമൊക്കെ പറഞ്ഞ് മത്സരത്തിന് ശേഷം മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരയുകയായിരുന്നു.

‘കലാതിലകം ലഭിക്കാതെ പോയതിന് കരയുന്ന എന്നെ കണ്ടിട്ടുള്ളവരാകും ഇവിടെ ഇരിക്കുന്ന അച്ഛനമ്മമാരും കുട്ടികളുമൊക്കെ. ഇന്നും ഒരുപാട് സ്ഥലങ്ങളില്‍ എന്റെ ആ കരയുന്ന വീഡിയോയെ പറ്റി പലരും സംസാരിക്കാറുണ്ട്. അത് ഡിലീറ്റാക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ എന്ന് ഞാന്‍ പലവിധത്തില്‍ ശ്രമിച്ചു നോക്കി. പക്ഷെ നിവൃത്തിയില്ല. പതിനഞ്ച് വയസ്സുള്ള കുട്ടിയുടെ പക്വതയൊക്കെ നിങ്ങള്‍ക്ക് ഊഹിക്കാവുന്നതല്ലേ ഉള്ളൂ. ആ നിഷ്‌കളങ്കതയുടെ ഭാഗമായി സംഭവിച്ചതാണ്.’

‘പങ്കെടുത്ത മത്സരങ്ങളിലെല്ലാം സമ്മാനം വാങ്ങി തിളങ്ങി നില്‍ക്കുന്നതിനിടെ മോണോ ആക്ടില്‍ ബി ഗ്രേഡ് മാത്രം കിട്ടിയതാണു കലാതിലകപ്പട്ടം കൈവിട്ടതിനെക്കാള്‍ അന്നു സങ്കടപ്പെടുത്തിയത്. ആ വിഷമത്തില്‍ നില്‍ക്കുമ്പോഴാണ് മാധ്യമങ്ങള്‍ എന്റെയടുത്തേക്ക് വന്നത്. ആ പതിനഞ്ച് വയസ്സുള്ള ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. അറിയാതെ ചില കുറ്റപ്പെടുത്തലുകളും നടത്തി. തോറ്റ വിഷമത്തില്‍ മത്സരത്തില്‍ ജയിച്ച കുട്ടി ഒന്നും ചെയ്തില്ല എന്നു ഞാന്‍ വിളിച്ചു പറയുകയും ചെയ്തു,’

‘സത്യത്തില്‍ ആ കുട്ടിയുടെ പ്രകടനം പോലും കാണാതെയാണ് ഞാന്‍ അങ്ങനെ വിളിച്ചു പറഞ്ഞത്. ആ കുട്ടി ഇന്നെന്റെ സുഹൃത്താണ്. നടി അമ്പിളി ദേവിയാണ് അന്ന് കലാതിലകമായത്. ഈ അമ്പിളിയുടെ അമ്മയാണ് എന്റെ വിവാഹത്തിന്റെ മുഹൂര്‍ത്ത സമയത്ത് കുടുംബ ക്ഷേത്രത്തില്‍ വഴിപാടൊക്കെ നടത്തിയത്. കാലങ്ങള്‍ കടന്നുപോയപ്പോള്‍ ഞങ്ങള്‍ സുഹൃത്തുക്കളായി. കാവ്യനീതി എന്നപോലെ ഇന്ന് ഞാന്‍ സ്‌റ്റേറ്റ് കലോത്സവം ഉദ്ഘാടനം ചെയ്യാന്‍ ഇവിടെ നില്‍ക്കുന്നു. മികച്ച നടിക്കുള്ള രണ്ടു സംസ്ഥാന പുരസ്‌കാരങ്ങള്‍ എനിക്ക് നേടാനായി,’ എന്നും നവ്യ നായര്‍ അന്ന് പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top