Social Media
ഏമി ജാക്സന്റെ പുത്തൻ മേക്കോവർ വൈറലാവുന്നു
ഏമി ജാക്സന്റെ പുത്തൻ മേക്കോവർ വൈറലാവുന്നു
അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത ഏമി ജാക്സന് ഇപ്പോള്‍ മോഡലിങ്ങിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഏമിയുടെ പുത്തന്‍ മേക്കോവർ വൈറലാവുകയാണ്
ഉയര്‍ന്ന കവിളുകളുമായുള്ള താരത്തിന്റെ പുത്തന്‍ ലുക്കാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. നടിയെ തിരിച്ചറിയാനാവുന്നില്ല എന്നാണ് ആരാധകരുടെ കമന്റുകള്‍. ഓപ്പന്‍ഹൈമര്‍ താരം സിലിയന്‍ മര്‍ഫിയെ പോലെയുണ്ടെന്ന് പറയുന്നവരുണ്ട്. താന്‍ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും സുന്ദരിയായ നടിയാണെന്നും സിലിയന്‍ മര്‍ഫി ആവരുത് എന്നായിരുന്നു ഒരാളുടെ കമന്റ്. താരത്തിന്റെ പഴയ ചിത്രവും പുതിയ ചിത്രവും വച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ വൈറലാവുകള്.
തമിഴ് ചിത്രം മദ്രാസ്പട്ടണത്തില് നായികയായാണ് ഏമി ജാക്സന് ഇന്ത്യന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്. തുടര്‍ന്ന് നിരവധി തെന്നിന്ത്യന്‍ സിനിമകളില്‍ വേഷമിട്ടു. 2018ല്‍ പുറത്തിറങ്ങിയ 2.0 ആണ് അവസാന ചിത്രം.
