Connect with us

ഞങ്ങളെടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്ന് നിങ്ങളുടെ സപ്പോര്‍ട്ട് പ്രതീക്ഷിച്ചതിനും അപ്പുറത്താണ് ; ജീവയും അപർണയും

Social Media

ഞങ്ങളെടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്ന് നിങ്ങളുടെ സപ്പോര്‍ട്ട് പ്രതീക്ഷിച്ചതിനും അപ്പുറത്താണ് ; ജീവയും അപർണയും

ഞങ്ങളെടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്ന് നിങ്ങളുടെ സപ്പോര്‍ട്ട് പ്രതീക്ഷിച്ചതിനും അപ്പുറത്താണ് ; ജീവയും അപർണയും

ടെലിവിഷൻ രം​ഗത്ത് അവതാരകരായി ശ്രദ്ധിക്കപ്പെട്ട് പിന്നീട് സോഷ്യൽ മീഡിയയിലും ജനശ്രദ്ധ നേടിയവരാണ് അപർണ തോമസും ജീവ ജോസഫും.യൂട്യൂബിലും ഇൻസ്റ്റ​ഗ്രാമിലും ജീവയും അപർണയും ഇന്ന് താരങ്ങളാണ്.. ഇടക്കാലത്ത് യൂട്യൂബിൽ നിന്നും മാറി നിന്ന ജീവയും അപർണയുടെ അടുത്തിടെയാണ് വീണ്ടും സജീവമായത്.

ഇപ്പോഴിതാ പുതിയ ക്യു ആന്‍ഡ് എ വീഡിയോയിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ജീവയും അപർണ്ണയും. ജീവയ്ക്കും അപർണയ്ക്കും വന്ന ചോദ്യങ്ങൾക്ക് ഓരോ വീഡിയോകളിലായാണ് ഇരുവരും മറുപടി നൽകിയത്. ചാനലിന് ആരാധകർ നൽകുന്ന പിന്തുണയെ കുറിച്ച് പറഞ്ഞാണ് ഇരുവരും സംസാരിച്ചു തുടങ്ങിയത്.


ഇപ്പോഴത്തെ ചാനലുമായി സന്തോഷത്തോടെ മുന്നോട്ട് പോവുകയാണ് ഞങ്ങള്‍. ഞങ്ങളെടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്ന് തന്നെയാണ് ഇത്. നിങ്ങളുടെ സപ്പോര്‍ട്ട് പ്രതീക്ഷിച്ചതിനും അപ്പുറത്താണ്. ഞങ്ങളുടെ വീഡിയോകളുടെ വ്യൂ നോക്കിയാല്‍ നിങ്ങള്‍ക്കും അത് മനസിലാവും. ആറര ലക്ഷം പേര്‍ കണ്ട വീഡിയോ വരെയുണ്ട്. ലോകത്ത് ആദ്യമായി കണ്ടന്റ് ചെയ്യുന്നവരല്ല ഞങ്ങള്‍. ഇത് നിസാര കാര്യമല്ല. ഭയങ്കര വലിയ പിന്തുണയാണ് നിങ്ങള്‍ ഞങ്ങള്‍ക്ക് തരുന്നത്’,

കൊവിഡ് കാലത്താണ് ഞങ്ങള്‍ ആദ്യം ചാനല്‍ തുടങ്ങിയത്. ഇപ്പോള്‍ അങ്ങനെയല്ല, സാഹചര്യം മുഴുവനും മാറി. എന്നിട്ടും എല്ലാവരും ഞങ്ങളെ സ്വീകരിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്’, ഇരുവരും പറഞ്ഞു. ജീവ എനിക്ക് വേണ്ടി കുക്ക് ചെയ്യുന്നതൊക്കെ എനിക്കിഷ്ടമാണ്. ഞാന്‍ ആഗ്രഹിക്കുന്ന കാര്യമാണത്. വീട്ടിലുള്ള സമയത്ത് ഞാന്‍ എഴുന്നേറ്റ് വരുമ്പോള്‍ ജീവ കോഫി തരുന്നതൊക്കെ ഞാന്‍ ആഗ്രഹിക്കുന്നതാണെന്ന് അപര്‍ണ പറഞ്ഞു.

ഇതിലെനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല. ഭര്‍ത്താവെന്ന നിലയില്‍ ഞാനും ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം എന്നായിരുന്നു ജീവയുടെ മറുപടി. എല്ലാ ദിവസവും ഞാനല്ലേ കോഫി തരുന്നതെന്നായിരുന്നു അപര്‍ണ ചോദിച്ചത്. ഒരു ചായ ചോദിച്ചാല്‍ എന്നോട് തിരിച്ച് ചോദിക്കുന്ന ആളാണ്, എന്നിട്ട് കുറേ പറഞ്ഞ് ഞാന്‍ ഇടീപ്പിക്കുകയാണ് ചെയ്യാറുള്ളതെന്ന് ജീവ പറഞ്ഞു.
നീയെന്തിനാണ് സിനിമയില്‍ അഭിനയിക്കാന്‍ പോവുന്നത്, ചാനലിലൊക്കെ പോയിട്ട് നിനക്കെന്ത് കിട്ടാനാ എന്നൊക്കെ ചോദിച്ചവരുണ്ട്. അങ്ങനെയുള്ള ഒരുപാട് ചോദ്യങ്ങള്‍ അഭിമുഖീകരിച്ചാണ് 10 വര്‍ഷം പിടിച്ചുനിന്നത്. തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ ഇത് ചെയ്തുവെന്ന് കുറേപേരെ അറിയിക്കാനായതില്‍ അഭിമാനമുണ്ടെന്നും ജീവ വീഡിയോയിൽ പറഞ്ഞു.

കുറേ കാര്യങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അതൊക്കെ ചെയ്യാനായി, കുറേ വല്യ ബ്രാന്‍ഡുമായി കൊളാബ് ചെയ്യാന്‍ പറ്റി. ഇത്രയും വല്യ ബ്രാന്‍ഡുകളൊക്കെ എന്നെ തേടി വരുമോയെന്ന് ചോദിച്ചിട്ടുണ്ട് മുന്‍പ്. ഇതൊക്കെ ചെയ്യാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് അപര്‍ണയും വ്യക്തമാക്കി.

ഹെല്‍ത്തി ഡയറ്റ് കഴിക്കുന്ന ആളാണ് ജീവ. ചോറ് അധികം ഇഷ്ടമില്ല. ചപ്പാത്തിയും ബ്രഡും സാലഡുമൊക്കെയാണ് കൂടുതലിഷ്ടം. ദിവസത്തിലൊരു തവണയെങ്കിലും ചോറ് കഴിക്കണമെന്ന നിര്‍ബന്ധം ജീവയ്ക്കില്ല. ചോറും പുളിശ്ശേരിയും ബീഫും മീന്‍കറിയുമൊക്കെ ഇഷ്ടമാണ്. ബീറ്റ്‌റൂട്ടും മോരും ചോറും ഇഷ്ടപ്പെട്ട കോമ്പിനേഷനാണ്. എല്ലാ ദിവസവും ഇത് കഴിച്ചാല്‍ കൈയ്യില്‍ നിന്നും പോവും. ഇടയ്ക്ക് കഴിക്കാന്‍ തോന്നുമ്പോള്‍ ഇത് കഴിക്കും. ബാലന്‍സ്ഡ് ഡയറ്റാണ് ഫോളോ ചെയ്യുന്നതെന്നും ഇരുവരും വ്യക്തമാക്കി.

ഭക്ഷണം പാകം ചെയ്ത് തരാൻ ഒരു ചേച്ചിയുണ്ട്. ഷൂട്ടൊക്കെയുള്ളത് കൊണ്ട് തനിക്ക് അധികം സമയം കിട്ടാറില്ല. അങ്ങനെയാണ് ചേച്ചിയുടെ സഹായം തേടിയത്. ചേച്ചി വന്നതോടെ ഞങ്ങള്‍ ഫാസ്റ്റ് ഫുഡൊക്കെ കഴിക്കുന്നത് കുറച്ച് ഹോംലി ഫുഡിലേക്ക് മാറി. ആഗ്രഹം തോന്നിയാല്‍ പുറത്ത് പോയി കഴിക്കാറുമുണ്ടെന്നും അപർണ പറഞ്ഞു.

Continue Reading
You may also like...

More in Social Media

Trending

Recent

To Top