Social Media
ഔദ്യോഗികമായി വിസ്താര ക്യാബിൻ ക്രൂ ആയിരിക്കുന്നു; സന്തോഷം പങ്കിട്ട് കൃതിക പ്രദീപ്
ഔദ്യോഗികമായി വിസ്താര ക്യാബിൻ ക്രൂ ആയിരിക്കുന്നു; സന്തോഷം പങ്കിട്ട് കൃതിക പ്രദീപ്
Published on

മലയാളികളുടെ ഇഷ്ട അഭിനേത്രിയാണ് കൃതിക പ്രദീപ്. മോഹൻലാൽ എന്ന ചിത്രത്തിൽ മഞ്ജുവാര്യരുടെ കുട്ടിക്കാലം അവതരിപ്പിച്ച കൃത്രിക അധികം വൈകാതെ മലയാളികൾക്ക് ഏറെ സുപരിചിതമായ മുഖമായി. പത്തിലേറെ മലയാള ചിത്രങ്ങളിൽ കൃതിക ഇതുവരെ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ, ജീവിതത്തിലെ വലിയൊരു സ്വപ്നം സഫലമായ സന്തോഷം പങ്കിടുകയാണ് താരം. വിസ്താര എയർലൈൻസിൽ ക്യാബിൻ ക്രൂ ആയി ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ് താരം.
തിന്റെ സന്തോഷത്തിലാണ് കൃതിക. വിസ്താരയുടെ യൂണിഫോമിലുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുകയാണ് കൃതിക.
‘‘ഔദ്യോഗികമായി വിസ്താര ക്യാബിൻ ക്രൂ ആയിരിക്കുന്നു,” എന്ന് അഭിമാനത്തോടെയാണ് ഈ സന്തോഷ വിവരം കൃതിക ആരാധകരെ അറിയിച്ചത്.
‘വില്ലാളിവീരൻ’ ആയിരുന്നു കൃതികയുടെ ആദ്യ ചിത്രം. ഇതിൽ ബാലതാരമായിട്ടാണ് അഭിനയിച്ചത്. പിന്നീട് മോഹൻലാൽ, ആദി, കൂദാശ, പത്താം വളവ് എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചു. മോഡലിങ് രംഗത്തും സജീവമാണ് കൃതിക.
കഴിഞ്ഞ കുറച്ച് ദിവസമായി അന്തരിച്ച നടൻ കൊല്ലം സുധിയുടെ മകൻ കിച്ചു എന്ന രാഹുൽ പങ്കുവെച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിലെ പ്രധാന...
മലയാളത്തിന്റെ സ്വന്തം നിത്യ ഹരിത നായകൻ പ്രേം നസീർ ലോകത്തോട് വിട പറഞ്ഞിട്ട് മുപ്പത്തിആറ് വർഷം പിന്നിട്ടു. 1989 ജനുവരി 16നാണ്...
നടനായും സംവിധായകനായും മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ അഭിമുഖങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. യുകെയിൽ നടന്ന...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
കഴിഞ്ഞ ദിവസമായിരുന്നു നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്....