Social Media
അര്‍ജുനേട്ടാ മുടി ട്രാന്‍സ്പ്ലാന്റ് ചെയ്തിട്ടുണ്ടോ? യൂട്യൂബര്‍ക്ക് നടൻ നൽകിയ മറുപടി കണ്ടോ?
അര്‍ജുനേട്ടാ മുടി ട്രാന്‍സ്പ്ലാന്റ് ചെയ്തിട്ടുണ്ടോ? യൂട്യൂബര്‍ക്ക് നടൻ നൽകിയ മറുപടി കണ്ടോ?
മുടി ട്രാന്‍സ്പ്ലാന്റ് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചെത്തിയ യൂട്യൂബര്‍ക്ക് മറുപടിയുമായി നടൻ അര്ജുന് അശോകന്.
അര്‍ജുനേട്ടാ മുടി ട്രാന്‍സ്പ്ലാന്റ് ചെയ്തിട്ടുണ്ടോ?’ എന്നാണ് യൂട്യൂബര്‍ ചോദിക്കുന്നത്. ‘എന്തുപറ്റി?’ എന്നാണ് ഇതിന് മറുപടിയായി അര്ജുന് ചോദിക്കുന്നത്. ‘എന്നോട് കുറേപ്പേര് ചോദിച്ചു, വീഡിയോസ് കണ്ടിട്ട്’ എന്ന് യൂട്യൂബര്‍ പറഞ്ഞപ്പോള്‍, ‘തീര്‍ച്ചയായിട്ടും, ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്തിട്ടുണ്ട്’ എന്നാണ് താരം പറയുന്നത്.
ഇതിനൊപ്പം ”വേറെ എന്തൊക്കെയുണ്ടെടാ ചോദിക്കാന്‍..’ എന്ന് താരം തിരിച്ച് ചോദിക്കുന്നുമുണ്ട്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ഒരു ഉദ്ഘാടനത്തിന് എത്തിയ താരം കാറില്‍ കയറി തിരിച്ചു പോകുന്നതിനിടെയാണ് ഒരു യൂട്യൂബര്‍ അര്‍ജുന്റെ മുടിയ കുറിച്ച് ചോദിക്കുന്നത്.
അതേസമയം, ‘തീപ്പൊരി ബെന്നി’, ‘ചാവേര്‍’, ‘എന്നിട്ടും അവസാനം’ എന്നീ സിനിമകളാണ് അര്ജുന് അശോകന്റെതായി റിലീസിനൊരുങ്ങുന്നത്.
തീപാറുന്ന ഡാന്സുമായാണ് തീപ്പൊരി ബെന്നി എന്ന ചിത്രത്തിന്റെ ടീസറില്‍ അര്ജുന് പ്രത്യക്ഷപ്പെട്ടത്. രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജോജി തോമസ് ആണ് തിരക്കഥ ഒരുക്കുന്നത്. ടിനു പാപ്പച്ചന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാവേര്‍. അര്‍ജുനൊപ്പം കുഞ്ചാക്കോ ബോബന്, ആന്റണി വര്‍ഗീസ്, സജിന്‍ ഗോപു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്.
