Connect with us

നൂറിന്റെയും ഫാഹിമിന്റെയും വിവാഹവേദിയിൽ തകർപ്പൻ ഡാൻസുമായി അഹാനയും കൂട്ടരും

Social Media

നൂറിന്റെയും ഫാഹിമിന്റെയും വിവാഹവേദിയിൽ തകർപ്പൻ ഡാൻസുമായി അഹാനയും കൂട്ടരും

നൂറിന്റെയും ഫാഹിമിന്റെയും വിവാഹവേദിയിൽ തകർപ്പൻ ഡാൻസുമായി അഹാനയും കൂട്ടരും

അഹാനയുടെ അടുത്ത സുഹൃത്തുക്കളാണ് അഭിനേതാക്കളായ നൂറിൻ ഷെറീഫ്, ഫാഹിം സഫർ എന്നിവർ. തിങ്കളാഴ്ചയായിരുന്നു നൂറിനും ഫാഹിമും തമ്മിലുള്ള വിവാഹം നടന്നത്.

പ്രിയ കൂട്ടുകാരുടെ വിവാഹ റിസപ്ഷന് ചുവടുവയ്ക്കുന്ന അഹാനയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. കൂട്ടുകാരായ റിയ, അമിത് മോഹൻ എന്നിവരും അഹാനയ്ക്ക് ഒപ്പമുണ്ട്. തിരുടാ തിരുടി എന്ന ചിത്രത്തിലെ മന്‍മദരാസ എന്ന ഗാനത്തിന് ഒപ്പമാണ് മൂവരും ചുവടുവയ്ക്കുന്നത്.

നടി നൂറിൻ ഷെരീഫിനും നടനും തിരക്കഥാകൃത്തുമായ ഫഹീം സഫറിനും ഏറെ നാളത്തെ പ്രണയസാക്ഷാത്കാരം കൂടിയാണ് വിവാഹം. അഹാനയെ കൂടാതെ രജിഷ വിജയൻ, പ്രിയ വാര്യർ, നിരഞ്ജന അനൂപ് എന്നിവരും വിവാഹത്തിനായി എത്തിച്ചേർന്നിരുന്നു.

ഒമർ ലുലു സംവിധാനം ചെയ്ത 2017ൽ പുറത്തിറങ്ങിയ ‘ചങ്ക്‌സ്’ എന്ന ചിത്രത്തിലൂടെയായിരുന്നു നൂറിന്റെ അരങ്ങേറ്റം. ചിത്രത്തിൽ ബാലു വർഗീസിന്റെ സഹോദരിയുടെ വേഷമാണ് നൂറിൻ അവതരിപ്പിച്ചത്. പിന്നീട് ഒമർ ലുലു തന്നെ സംവിധാനം ചെയ്ത ‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തിൽ ഗാദാ ജോൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ ചിത്രമാണ് നൂറിനെ ഏറെ ശ്രദ്ധേയയാക്കിയത്. ധമാക്ക, വിധി എന്നിവയാണ് നൂറിന്റെ മറ്റു പ്രധാന ചിത്രങ്ങൾ.

മലയാളസിനിമയിൽ തിരക്കഥാകൃത്തും അഭിനേതാവുമായി ശ്രദ്ധ നേടുകയാണ് ഫാഹിം സഫർ. അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ‘മധുരം’ എന്ന ചിത്രത്തിന്റെ തിരക്കഥയും ഫാഹിമിന്റെതായിരുന്നു. പതിനെട്ടാം പടി, ജൂണ്‍, ത്രിശങ്കു തുടങ്ങിയ ചിത്രങ്ങളിലും ഫാഹിം അഭിനയിച്ചിട്ടുണ്ട്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top