Connect with us

ഇത്രയും ക്യൂട്ടായ ഒരു മത്സരം തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല; നിലയുടെ വീഡിയോ റീട്വീറ്റ് ചെയ്ത് തമന്ന കുറിച്ചത് കണ്ടോ?

Social Media

ഇത്രയും ക്യൂട്ടായ ഒരു മത്സരം തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല; നിലയുടെ വീഡിയോ റീട്വീറ്റ് ചെയ്ത് തമന്ന കുറിച്ചത് കണ്ടോ?

ഇത്രയും ക്യൂട്ടായ ഒരു മത്സരം തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല; നിലയുടെ വീഡിയോ റീട്വീറ്റ് ചെയ്ത് തമന്ന കുറിച്ചത് കണ്ടോ?

ലൈഫ്സ്റ്റൈൽ, ഫാഷൻ, ട്രാവൽ തുടങ്ങി വളരെ രസകരമായ വ്ളോഗുകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് നടിയും അവതാരകയുമായ പേളി മാണി. മകൾ നിലയ്‌ക്കൊപ്പമുള്ള വീഡിയോകളും പേളി ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. 20 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സാണ് പേളിയ്ക്കുള്ളത്. കുറച്ച് നാളുകൾക്ക് മുൻപാണ് പേളി യൂട്യൂബ് കണ്ടന്റുകൾ ചെയ്യുന്നതിനായി സ്വന്തമായൊരു സ്റ്റുഡിയോ ആരംഭിച്ചത്.

കഴിഞ്ഞ ദിവസം തമന്നയുടെ ‘ജെയിലർ ചിത്രത്തിലെ ‘കാവാലാ’ ഗാനത്തിന് നില ചുവടുവെച്ചിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ ഷെയർ ചെയ്യപ്പെട്ട വീഡിയോ വളരെ വേഗം വൈറലായി. ഇപ്പോഴിതാ തമന്ന തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വീഡിയോ റീട്വീറ്റ് ചെയ്തിരിക്കുകയാണ്.

‘ഇത്രയും ക്യൂട്ടായ ഒരു മത്സരം തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ലെ’ന്നാണ് വീഡിയോ പങ്കുവച്ച് തമന്ന കുറിച്ചത്. വളരെ ആസ്വദിച്ച് നൃത്തം ചെയ്യുന്ന നിലയെ വീഡിയോയിൽ കാണാം. ഇതിനു മുൻപും നിലയുടെ ഡാൻസ് വീഡിയോകൾ ശ്രദ്ധ നേടിയിട്ടുണ്ട്.

നെൽസന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന രജ്നികാന്ത് ചിത്രമാണ് ‘ജെയിലർ.’ തമന്നയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വ്യാഴാഴ്ച്ചയാണ് ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയത്. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ‘കാവാലാ’ ഗാനം ഒരു ദിവസം കൊണ്ട് 12 മില്യൺ വ്യൂസ് നേടി കഴിഞ്ഞു. സോഷ്യൽ മീഡിയ റീൽസുകളിൽ ഗാനത്തിലെ ഹുക്ക് അപ്പ് സ്റ്റെപ്പ് കളിച്ച് കൊണ്ടുള്ള വീഡിയോകളാണ് നിറയുന്നത്.

രജനീകാന്തിന്റെ 169-ാമത് ചിത്രമാണ് ജെയിലർ. താരം തന്നെയായിരിക്കും ജെയിലറുടെ വേഷത്തിലെത്തുക. മുത്തുവേൽ പാണ്ഡ്യൻ എന്നാണ് രജനീകാന്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

More in Social Media

Trending

Recent

To Top