Connect with us

ദിലീപ് കുടുംബത്തോടൊപ്പം സെൽഫിയുമായി ശരത് കുമാർ

Social Media

ദിലീപ് കുടുംബത്തോടൊപ്പം സെൽഫിയുമായി ശരത് കുമാർ

ദിലീപ് കുടുംബത്തോടൊപ്പം സെൽഫിയുമായി ശരത് കുമാർ

മലയാളികളുടെ എക്കാലത്തെയും പ്രിയ താരജോഡികളാണ് ദിലീപും കാവ്യാ മാധവനും. ദിലീപുമായുളള വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യ. ദിലീപിനും മകൾ മഹാലക്ഷ്മിയ്ക്കുമൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ് താരം. സമൂഹമാധ്യമങ്ങളിൽ നിന്നും വിട്ടുനിൽക്കുന്ന കാവ്യയുടെ ചിത്രങ്ങൾ അപൂർവ്വമായി മാത്രമേ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ളൂ.

സുഹൃത്തുക്കളുടെയും മറ്റും വിവാഹ ചടങ്ങുകൾക്കെത്തുമ്പോഴാണ് കാവ്യയെ ആരാധകരിപ്പോൾ കാണാറ്. ഇപ്പോഴിതാ ദിലീപ് കുടുംബത്തോടൊപ്പം സെൽഫി എടുത്തിരിക്കുകയാണ് താരദമ്പതികളായ ശരത് കുമാറും രാധികയും. ചിത്രത്തിൽ ദിലീപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്മിയെയും കാണാം. രാധിക ശരത്കുമാറാണ് ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. വളരെ പെട്ടെന്നാണ് ചിത്രം ആരാധകർ ഏറ്റെടുത്തത്.

പോർ തൊഴിൽ എന്ന തമിഴ് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ എത്തിയതായിരുന്നു ശരത് കുമാർ. അരുൺ ഗോപിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ദിലീപ് ചിത്രം ബാന്ദ്രയിൽ ശരത് കുമാറും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിലെ അവസാന ഷൂട്ടിംഗിനു വേണ്ടി കൊച്ചിയിൽ എത്തിയതായിരുന്നു രാധിക ശരത് കുമാറും. ഈ വേളയിലാണ് ഇരു കുടുംബങ്ങളും ഒന്നിച്ച് സെൽഫിയെടുത്തത്.

ശരത് കുമാറിന്റെ കഥാപാത്രത്തിന്റെ ചിത്രകരണം നേരത്തെ കഴിഞ്ഞിരുന്നുവെന്നും തന്റെ ഭാഗമാണ് കുറച്ച് കൂടി ഷൂട്ടിംഗ് ബാക്കിയുണ്ടായിരുന്നതെന്നും രാധികാ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. ഷൂട്ടിംഗ് കഴിഞ്ഞ് ചെന്നൈയിലേക്ക് മടങ്ങിയതായും താരം കുറിച്ചു. ശരത് കുമാർ, നിഖില വിമൽ, അശോക് സെൽവൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് പോർതൊഴിൽ.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സഹോദരനും ലുലു എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ മുസ്‌ലിയാം വീട്ടിൽ എം.എ അഷ്‌റഫ് അലിയുടെയും സീന അഷ്‌റഫ് അലിയുടെയും മകൾ ഫഹിമയുടെ വിവാഹത്തിൽ ദിലീപ് അടുത്തിടെ കുടുംബ സമേതം പങ്കെടുത്തിരുന്നു. വീഡിയോ ചിത്രങ്ങളും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു

Continue Reading
You may also like...

More in Social Media

Trending

Recent

To Top