Connect with us

കൂട്ടുകാരന്റെ മകളുടെ വിവാഹത്തിന് എത്തി കൃഷ്ണകുമാറും കുടുംബവും; ചിത്രം വൈറൽ

Social Media

കൂട്ടുകാരന്റെ മകളുടെ വിവാഹത്തിന് എത്തി കൃഷ്ണകുമാറും കുടുംബവും; ചിത്രം വൈറൽ

കൂട്ടുകാരന്റെ മകളുടെ വിവാഹത്തിന് എത്തി കൃഷ്ണകുമാറും കുടുംബവും; ചിത്രം വൈറൽ

സിനിമയ്ക്ക് അപ്പുറത്ത് വ്യക്തിജീവിതത്തിലും സൗഹൃദം കാത്ത് സൂക്ഷിക്കാറുണ്ട് ചില താരങ്ങൾ. വർഷങ്ങളായി തങ്ങളുടെ സുഹൃത്ത്ബന്ധം കാത്തു സൂക്ഷിക്കുന്ന താരങ്ങളാണ് കൃഷ്ണകുമാറും അപ്പ ഹാജയും. അപ്പ ഹാജയുടെ മകളുടെ വിവഹാത്തിനെത്തിയിരിക്കുകയാണ് കൃഷ്ണകുമാറും കുടുംബവും.

മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക, ഭാര്യ സിന്ധു എന്നിവർക്കൊപ്പമാണ് കൃഷ്ണകുമാർ വിവാഹത്തിനെത്തിയത്. വധു- വരന്മാർക്കും കുടുംബത്തിനുമൊപ്പം പകർത്തിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

നടി ബീന ആന്റണിയും ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. “ഹാജ, കിച്ചു, ഞാൻ നല്ലൊരു ബോണ്ടിങ്ങ് ഉണ്ടായിരുന്ന റിയൽ ഫ്രണ്ട്സ്, എത്രയോ വർഷങ്ങൾക്ക് ശേഷം ഹാജയുടെ മകളുടെ വിവാഹത്തിന് ഞങ്ങളെല്ലാവരും ഒത്തുകൂടിയപ്പോൾ. ഞങ്ങളുടെ മക്കളൊക്കെ വലുതായ ശേഷം ഇന്നലെ ഒത്തുകൂടിയപ്പോൾ വല്ലാത്തൊരു ഫീലായിരുന്നു,” ബീന കുറിച്ചു.

എൺപതു കാലഘട്ടത്താണ് കൃഷ്ണകുമാറും അപ്പ ഹാജയും പരിചയപ്പെടുന്നത്. തിരുവനന്തപുരത്ത് കൃഷ്ണകുമാർ താമസിച്ചിരുന്ന ഫ്ലാറ്റിലെ അയൽവാസികളുടെ ബന്ധുവായിരുന്നു അപ്പഹാജ. 1988ൽ പുറത്തിറങ്ങിയ ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു അപ്പ ഹാജയുടെ സിനിമാപ്രവേശം. ദൂരദർശനിലെ വാർത്ത അവതാരകനായി കരിയർ തുടങ്ങിയ കൃഷ്ണകുമാർ സീരീയലുകളിലൂടെയാണ് തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് അനവധി ചിത്രങ്ങളിൽ വ്യത്യസ്തമായ വേഷങ്ങൾ ചെയ്തു.

More in Social Media

Trending

Recent

To Top