Social Media
വിവാഹത്തിലും, ഹൽദിയിലും തിളങ്ങി ദിലീപും കാവ്യയും; കാവ്യയുടെ ലുക്ക് വൈറലാകുന്നു; ചിത്രം പങ്കുവെച്ച് ഉത്തര ഉണ്ണി; ചിത്രത്തിന് നൽകിയ ക്യാപ്ഷൻ കണ്ടോ?
വിവാഹത്തിലും, ഹൽദിയിലും തിളങ്ങി ദിലീപും കാവ്യയും; കാവ്യയുടെ ലുക്ക് വൈറലാകുന്നു; ചിത്രം പങ്കുവെച്ച് ഉത്തര ഉണ്ണി; ചിത്രത്തിന് നൽകിയ ക്യാപ്ഷൻ കണ്ടോ?
നടി ഊർമിള ഉണ്ണിയുടെ മകളും അഭിനേത്രിയുമായ ഉത്തര ഉണ്ണിയുടെ വിവാഹവും അതിനോടനുബന്ധിച്ച് നടന്ന ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഇപ്പോൾ ഇതാ ഉത്തര തന്നെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. കാവ്യയ്ക്കും ദിലീപനും ഒപ്പമുള്ള ചിത്രമാണ് ഉത്തര പങ്കുവെച്ചിരിക്കുന്നത്. ഉത്തരയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലായിട്ടുണ്ട്.
കാവു ദിലീപ് ഏട്ടൻ എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരങ്ങളുടെ രണ്ട് ചിത്രങ്ങളാണ് ഉത്തര പങ്കുവെച്ചിരിക്കുന്നത്. ഒരേനിറത്തിലുള്ള വസ്ത്രമായിരുന്നു കാവ്യയും ദിലീപും ധരിച്ചിരുന്നത്. ഉത്തരയ്ക്കും കുടുംബത്തിനൊടൊപ്പമുള്ള ചിത്രവും ദിലീപും കാവ്യയും മാത്രമുള്ള മറ്റൊരു ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്. ഒറഞ്ച് നിറത്തിലുളള വസ്ത്രമാണ് വധു വരന്മാർ ധരിച്ചിരിക്കുന്നത്. ഹൽദി ചിത്രങ്ങളാണിവ.
സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രങ്ങൾ മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്.. മനോഹരം എന്നാണ് പ്രേക്ഷകർ പറയുന്നത്. കൂടാതെ താരങ്ങൾക്ക് ആശംസയും ആരാധകർ നേരുന്നുണ്ട്. ഉത്തരയുടെ ഹൽദി ചടങ്ങിനെത്തിയ ദിലീപിന്റേയും കാവ്യയുടേയും ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹത്തിന് ശേഷം സിനിമയിൽ കാവ്യ സജീവമല്ലെങ്കിലും പൊതുവേദികളിൽ സജീവമാണ്. അടുത്ത സുഹൃത്തുക്കളുടെ വിവാഹത്തിന് നടി എത്താറുണ്ട്. എന്നാൽ മകളെ അധികം പുറം ലോകത്ത് കൊണ്ട് വരാറില്ല.
ബംഗളുരുവിൽ ബിസിനസുകാരനായ നിതേഷ് നായരാണ് ഉത്തരയുടെ വരൻ. 2020 ഏപ്രിലിൽ നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹം കോവിഡ് സാഹചര്യം കണക്കിലെടുത്തു മാറ്റിവയ്ക്കുകയായിരുന്നു. ഒരു വർഷത്തിനു ശേഷമാണ് വിവാഹം നടത്തിയത്.
ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മികച്ച നർത്തകി കൂടിയാണ് ഉത്തര. നയന്‍ത് മന്ത്, പോ പ്രിന്റ്സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
