Connect with us

മാറിടത്തിന്റെ അളവു ചോദിച്ചു; വായടപ്പിച്ച് സായന്തനി

Social Media

മാറിടത്തിന്റെ അളവു ചോദിച്ചു; വായടപ്പിച്ച് സായന്തനി

മാറിടത്തിന്റെ അളവു ചോദിച്ചു; വായടപ്പിച്ച് സായന്തനി

അടിവസ്ത്രത്തിന്റെ സൈസ് ചോദിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കി നടി സായന്തനി ഘോഷ്. സോഷ്യല്‍ മീഡിയകളിലൂടെ ആരാധകരുമായി സംസാരിക്കുന്നതിനിടെയാണ് അശ്ലീല ചോദ്യം എത്തിയത്. ഉടൻ തന്നെ ചുട്ടമറുപടിയും നല്‍കി.

മറുപടിക്ക് പിന്നാലെ ബോഡി പോസിറ്റീവ് പോസ്റ്റും നടി പങ്കുവെച്ചു. ഏതു രീതിയിലുള്ള ബോഡി ഷെയ്മിങ്ങും മോശമാണ് എന്ന് താരം കുറിക്കുന്നു.

സായന്തനിയുടെ കുറിപ്പ് ഇങ്ങനെ

സ്ത്രീകളുടെ സ്തനങ്ങളെക്കുറിച്ച് ഇത്ര ഭ്രമം എന്തിനാണ്. സൈസ് എന്താണ് എന്ന ചോദ്യം മുതല്‍ പലതും. ആണ്‍കുട്ടികള്‍ക്ക് മാത്രമല്ല ഞങ്ങള്‍ പെണ്ണുങ്ങള്‍ക്കും ചില ചിന്തകളുണ്ട്. സാധാരണ മനുഷ്യ ശരീരമാണെന്ന് എന്താണ് മനസിലാക്കാത്തത്.

സ്തനങ്ങള്‍ക്ക് ഇത്ര അധികം പ്രാധാന്യം നല്‍കുന്നത് ഭൂരിഭാഗം സ്ത്രീകള്‍ക്കും ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് മനസിലാക്കാത്തത് എന്താണ്. പരന്നതും ചെറുതുമായി മാറിടം മതി എന്നു ചിലര്‍ക്ക് തോന്നലുണ്ടാകും മറ്റു ചിലര്‍ക്ക് മാറ്റിവെക്കാന്‍ തോന്നും. മാറിടം ചെറുതായി/ വലുതായി തോന്നിപ്പിക്കുമെന്ന് പറഞ്ഞ് വസ്ത്രം വാങ്ങാതെ പോന്ന ആ നാളുകള്‍ ഓര്‍മയില്ലേ. നമ്മള്‍ ഒരിക്കലും കാണാന്‍ നല്ലതല്ല എന്നാണ് തോന്നിയിരുന്നത്. അതേക്കുറിച്ച് സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു.

സ്ത്രീകളെ ഇങ്ങനെ നോക്കാനും അവരോടു ഇത്തരത്തില്‍ സംസാരിക്കാനും ആരാണ് പുരുഷന് അവകാശം നല്‍കിയത്. ചിലപ്പോള്‍ ഞങ്ങളായിരിക്കും, അതേ പെണ്‍കുട്ടികളെ, നമ്മളാണ് സംസാരിക്കാതെയിരുന്ന് ഇതെല്ലാം സഹിച്ചത്. നാണക്കേടുകൊണ്ട് പ്രശ്‌നമുണ്ടാക്കേണ്ട എന്നു കരുതിയോ എല്ലാം ഈ ആണുങ്ങളെ നോക്കാതെ മാറിനിന്നതുകൊണ്ടാണ്. എന്റെ മാറിടത്തില്‍ നോക്കിനില്‍ക്കുന്ന പുരുഷനെ കണ്ട് വല്ലായ്മ തോന്നിയിട്ടും പല സമയങ്ങളിലും ഞാനും മിണ്ടാതെയിരുന്നിട്ടുണ്ട്.

ഇനി മതി, നമ്മെ സ്‌നേഹിക്കുകയും നമുക്കുവേണ്ടി ശബ്ദമുയര്‍ത്തുകയും ചെയ്യേണ്ട സമയമാണിത്. നിങ്ങളെ ഇകഴ്ത്താന്‍ ശ്രമിക്കുന്ന ഓരോരുത്തര്‍ക്കും മറുപടി കൊടുക്കൂ. ഞങ്ങള്‍ തിരിച്ചു നിങ്ങളുടെ ശരീരത്തെ ജഡ്ജ് ചെയ്യാന്‍ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? നിങ്ങളുടെ ശരീരത്തെ പരിഹസിക്കുകയും നിങ്ങളുടെ ലൈംഗികാവയവത്തിന്റെ സൈസ് ചോദിക്കുകയും ചെയ്താല്‍ എങ്ങനെയുണ്ടാകും. നിങ്ങളുടെ അക്ഷിതാവസ്ഥയെ മറക്കുന്നതാണല്ലേ ഇത്തരം സൈസ് പ്രതിഭാസം. ഒരുപാട് പുരുഷ ഈഗോകളെ വേദനിപ്പിച്ചെന്ന് തോന്നുന്നു.

Continue Reading
You may also like...

More in Social Media

Trending

Recent

To Top