ചുരുങ്ങിയ സിനിമകളിൽ മാത്രമേ അഭിനയിച്ചുള്ളുവെങ്കിലും സോഷ്യൽ മീഡിയയിലെ താരമാണ് അഹാന കൃഷ്ണകുമാർ. സ്വന്തമായി യൂട്യൂബ് ചാനൽ, റീലിസ് ഇവയിലെല്ലാം സജീവമാണ് അഹാന. ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ അഹാന ആരാധകർക്കായി പങ്കിടാറുണ്ട്. ഇപ്പോഴിതാ വളരെ ട്രെന്‍ഡി ലുക്കില്‍ ചെയ്ത ഫൊട്ടൊഷൂട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് അഹാന കൃഷ്ണ.
കറുത്ത പാന്റസും വെളുത്ത ഷര്‍ട്ടും അണിഞ്ഞാണ് അഹാന ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. സെലിബ്രിറ്റി ഫൊട്ടൊഗ്രാഫറായ ജിക്ക്സനാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ‘മൈക്കിള്‍ ജാക്ക്സന്, ക്ലാസ്സ് ലുക്ക് ‘ തുടങ്ങിയ ആരാധക കമന്റുകളും പോസ്റ്റിനു താഴെ നിറഞ്ഞിട്ടുണ്ട്. അഹാനയും കുടുംബവും ഒന്നിച്ചു ചെയ്ത ഓണം ഫോട്ടോഷൂട്ടും ആടുത്തിടെ ഏറെ വൈറലായിരുന്നു.
അതേസമയം മി, മൈ സെൽഫ് ആൻഡ് ഐ എന്ന വെബ് സീരിസാണ് അഹാനയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത പ്രൊജക്റ്റ്. അഹാന കൃഷ്ണയാണ് ഈ സീരിസിലെ കേന്ദ്ര കഥാപാത്രം. മാ കഫേ എന്ന കഫേ നടത്തുന്ന മാളു എന്ന കഥാപാത്രത്തെയാണ് അഹാന അവതരിപ്പിക്കുന്നത്. ഈ സീരീസിന്റെ പ്രധാന പശ്ചാത്തലവും ഈ കഫേ തന്നെയാണ്. അടി, നാന്‍സി റാണി എന്നിവയാണ് അഹാനയുടെ പുറത്തിറങ്ങാനുളള ചിത്രങ്ങള്‍.
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...