Social Media
‘ഹാപ്പി റൈഡിങ്ങ്’; കുതിര സവാരിയ്ക്കിടയില്‍ പകര്‍ത്തിയ ചിത്രങ്ങളുമായി ആന്‍ അഗസ്റ്റിൻ
‘ഹാപ്പി റൈഡിങ്ങ്’; കുതിര സവാരിയ്ക്കിടയില്‍ പകര്‍ത്തിയ ചിത്രങ്ങളുമായി ആന്‍ അഗസ്റ്റിൻ

മലയാളികളുടെ പ്രിയ നടിയാണ് ആന്‍ അഗസ്റ്റിൻ. ആദ്യ ചിത്രമായ ‘എല്‍സമ്മ എന്ന ആണ്‍ക്കുട്ടി’ യിലൂടെയാണ് നടി ശ്രദ്ധ നേടിയത്. നിര്‍മ്മാണ മേഖലയില്‍ സജീവ സാന്നിധ്യമായ ആന്‍ സോഷ്യല്‍ മീഡിയയിലും ആക്റ്റീവാണ്.
ഇപ്പോഴിതാ ആന്‍ ഇന്സ്റ്റഗ്രാമിന് പങ്കുവച്ച കുതിര സവാരിയ്ക്കിടയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. കുതിരയെ ഓമനിക്കുന്ന ആനിനെ ചിത്രത്തില്‍ കാണാനാകും. ‘ഹാപ്പി റൈഡിങ്ങ്’എന്നിങ്ങനെ നീളുന്ന അനവധി ആരാധക സന്ദേശങ്ങള്‍ പോസ്റ്റിനു താഴെ നിറഞ്ഞിട്ടുണ്ട്.
സിനിമാഭിനയത്തില്‍ നിന്ന് കുറച്ചുനാളുകളായി വിട്ടു നില്ക്കുന്ന ആന്‍ ഹരികുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന പുതിയ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ബെന്‍സി പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുരാജ്, സ്വാസിക എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ല്യുവൻസറുമായ ദിയ കൃഷ്ണയുടെ ഓൺലൈൻ ഷോപ്പിൽ നിന്നും 66 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്...
ആരാധകരെ ഏറെ ഞെട്ടിച്ച വേർപിരിയലായിരുന്നു മനോജ് കെ ജയന്റെയും ഉർവശിയുടെയും. 2000 ലായിരുന്നു ഇവരുടെ വിവാഹം. 2008 ൽ ഇരുവരും വേർപിരിയുകയും...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...
വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. ഇടയ്ക്കിടെ സുധിയുടെ ഭാര്യ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണങ്ങളും ഉണ്ടാവാറുണ്ട്. രേണു പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കും...
മയാളികളുടെ പ്രിയപ്പെട്ടെ നടനാണ് ജയറാം. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ മകനായ കാളിദാസ് ജയറാമിനെയും ഇഷ്ടപ്പെടുന്നവർ ഏറെയാണ്. കാളിദാസിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും....