Connect with us

പുഷ്പയിലെ ഗാനത്തിന് നിർത്തം ചെയ്ത് പെൺകുട്ടി, വീഡിയോ പങ്കുവെച്ച് രശ്‌മിക, പറഞ്ഞത് ഇങ്ങനെ

Social Media

പുഷ്പയിലെ ഗാനത്തിന് നിർത്തം ചെയ്ത് പെൺകുട്ടി, വീഡിയോ പങ്കുവെച്ച് രശ്‌മിക, പറഞ്ഞത് ഇങ്ങനെ

പുഷ്പയിലെ ഗാനത്തിന് നിർത്തം ചെയ്ത് പെൺകുട്ടി, വീഡിയോ പങ്കുവെച്ച് രശ്‌മിക, പറഞ്ഞത് ഇങ്ങനെ

പുഷ്പ സിനിമയിലെ രശ്മിക മന്ദാന ചുവടുവച്ച ‘സാമി സാമി എന്ന ഗാനത്തിന് നൃത്തം ചെയ്യുന്ന ഒരു കൊച്ചു സ്കൂൾ പെൺകുട്ടിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നേപ്പാളി പെൺകുട്ടിയുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ രശ്മിക മന്ദാന

തനിക്ക് ഈ സുന്ദരിക്കുട്ടിയെ കാണണമെന്നും അതെങ്ങനെ സാധിക്കുമെന്നും ചോദിച്ചുകൊണ്ടാണ് താരം ഈ വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

സ്‌കൂളിലെ നൃത്ത പരിശീലനത്തിനിടെ എടുത്ത വിഡിയോയാണിത്. പശ്ചാത്തലത്തിൽ മറ്റ് കുട്ടികളും നൃത്തം ചെയ്യുന്നത് കാണാം. മധ്യഭാഗത്തുള്ള പെൺകുട്ടി പാട്ടിനനുസരിച്ച് ചുണ്ടുകൾ ചലിപ്പിക്കുകയും പൂർണ്ണ ആത്മവിശ്വാസത്തോടെ നൃത്തം ചെയ്യുകയുമാണ്. തിമർപൂരിൽ നിന്നുള്ള എംഎൽഎ ദിലീപ് പാണ്ഡെയാണ് മനോഹരമായ വിഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. ‘ഇത് എത്ര മനോഹരമാണ് ഈ ക്യൂട്ട് ലിറ്റിൽ മാലാഖ ആരാണെന്ന് എനിക്കറിയില്ല, പക്ഷേ അവൾ ഇതിനകം എന്റെ ദിവസം മനോഹരമാക്കി’ എന്നാണ് അദ്ദേഹം വിഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയത്.

വിഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. നേപ്പാൾ ടൂറിസം ബോർഡും ഈ ക്യൂട്ട് വിഡിയോ ട്വിറ്ററിൽ പങ്കുവച്ചു. ഈ സുന്ദരിക്കുട്ടി നേപ്പാളിലെ ഹെതൗഡ എന്ന സ്ഥലത്തു നിന്നുള്ളതാണെന്നും അവൾക്കൊപ്പം നേപ്പാളിലേയ്ക്ക് നിങ്ങളെ സ്വാഗതം ചെയ്യാൻ കാത്തിരിക്കുകയാണെന്നുമാണ് നേപ്പാൾ ടൂറിസം ബോർഡിന്റെ കുറിപ്പിൽ പറയുന്നത്

More in Social Media

Trending

Recent

To Top