മകള്‍ ദയക്കൊപ്പമുള്ള സ്റ്റൈലിഷ് ചിത്രം പങ്കുവെച്ച് നടി മഞ്ജു പിള്ള. ഇരുവരും സാരി ധരിച്ചുള്ള ചിത്രമാണിത്. പേസ്റ്റല്‍ നിറത്തിലുള്ള എംബ്രോയഡ്റികളുള്ള ഓഫ് വൈറ്റ് സാരിയാണ് മഞ്ജു ധരിച്ചത്. കമ്മലും വാച്ചുമാണ് ആക്സസറി. ലൈറ്റ് ഗ്രേ നിറത്തിലുള്ള സാരിയാണ് ദയയുടെ വേഷം. സില്‍വര്‍ നിറത്തിലുള്ള സ്ലീവ്ലസ് ബ്ലൗസ് ആണ് പെയർ ചെയ്യതത്. കമ്മൽ മാത്രമാണ് ആക്സസറി.
ബോൾഡ് മേക്കപ്പും ലുക്കും ആണ് ഇരുവരും തെരഞ്ഞെടുത്തത്. ‘ലൈക്ക് ഡോട്ടർ, ലൈക്ക് മദർ’എന്നാണ് ചിത്രത്തിനൊപ്പം മഞ്ജു കുറിച്ചത്. ഇതിനു താഴെ നിരവധി സെലിബ്രിറ്റികള്‍ കമന്റ് ചെയ്തിട്ടുണ്ട്. അമ്മയും മോളും പൊളിയേ എന്നാണ് ബീനാ ആന്റണിയുടെ കമന്റ്. സയനോര ഫിലിപ്പ്, റിമി ടോമി, സരയൂ മോഹന്‍, വീണാ നായര്‍ തുടങ്ങിയവരും കമന്റുമായി രംഗത്തെത്തി. ഇതിനു മുമ്പും മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ മഞ്ജു ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.
നാടകത്തിലൂടെ പരമ്പരകളിലേയ്ക്കും, അവിടെനിന്നും സിനിമയിലേയ്ക്കും എത്തിയ താരമാണ് മഞ്ജു. ഇപ്പോൾ ഷോയിലെ വിധി കർത്താവായും മഞ്ജു പിള്ള തിളങ്ങുന്നുണ്ട്
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
സംവിധായകനായും നടനായും മലയാള സിനിമയിൽ തന്റേതായി ഇടം കണ്ടെത്തിയ നടനാണ് ലാൽ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും. മുൻപ്...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....