Connect with us

എന്നെയും ജഗദീഷേട്ടനെയും ഭാര്യയും ഭർത്താവുമായി കണ്ടിരുന്ന വീട്ടുകാർ വരെയുണ്ടായിരുന്നു; മഞ്ജു പിള്ള

Actress

എന്നെയും ജഗദീഷേട്ടനെയും ഭാര്യയും ഭർത്താവുമായി കണ്ടിരുന്ന വീട്ടുകാർ വരെയുണ്ടായിരുന്നു; മഞ്ജു പിള്ള

എന്നെയും ജഗദീഷേട്ടനെയും ഭാര്യയും ഭർത്താവുമായി കണ്ടിരുന്ന വീട്ടുകാർ വരെയുണ്ടായിരുന്നു; മഞ്ജു പിള്ള

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന അഭിനേത്രി. അടുത്തിടെ തിയേറ്ററുകളിലെത്തിയ, അമല പോൾ കേന്ദ്ര കഥാപാത്രമായി എത്തിയ ‘ടീച്ചർ’ എന്ന ചിത്രത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെയും മഞ്ജു പിള്ള അവതരിപ്പിച്ചിരുന്നു. മഴവിൽ മനോരമയിലെ ‘ഒരു ചിരി ഇരു ചിരി ബംപർ ചിരി’ എന്ന പ്രോഗ്രാമിന്റെ ജഡ്ജായും തിളങ്ങുകയാണ് മഞ്ജു.
. അതേസമയം മഴവിൽ മനോരമയിലെ സൂപ്പർ ഹിറ്റായി മാറിയ ഹാസ്യ പരമ്പര തട്ടീം മുട്ടീയിൽ മഞ്ജു പിള്ള അഭിനയിച്ചിരുന്നു.

കെപിഎസി ലളിത, ജയകുമാർ പരമേശ്വരൻ, നസീർ സങ്ക്രാന്തി, വീണ നായർ, മീനാക്ഷി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ പരമ്പരയിൽ മോഹനവല്ലി എന്ന കഥാപാത്രത്തെയാണ് മഞ്ജു പിള്ള അവതരിപ്പിച്ചത്.പ്രേക്ഷകർക്കിടയിൽ മഞ്ജു പിള്ളയുടെ ജനപ്രീതി വർധിപ്പിച്ച കഥാപാത്രമായിരുന്നു ഇത്. അതുവരെ നിരവധി സിനിമകളിലും പാരമ്പരകളിലും അഭിനയിച്ചിട്ടും ലഭിക്കാത്ത പ്രശംസയാണ് മഞ്ജുവിന് തട്ടീം മുട്ടീയിൽ നിന്ന് ലഭിച്ചത്. സൂപ്പർ ഹിറ്റായി മുന്നേറിക്കൊണ്ടിരുന്ന തട്ടീം മുട്ടീയിലെ നിരവധി കോമഡി രംഗങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലായിട്ടുണ്ട്.

ഒരു കുടുംബത്തിനുള്ളിൽ നടക്കുന്ന ഇണക്കങ്ങളും പിണക്കങ്ങളും കാണിച്ച് കൊണ്ട് രസകരമായ രീതിയിലാണ് പരമ്പര മുന്നോട്ട് പോയിരുന്നത്. കെപിഎസി ലളിത ആയിരുന്നു അതിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്ന്. നടിയുടെ മരണത്തിന് ശേഷം കുറച്ചു എപ്പിസോഡുകൾ മാത്രമാണ് സംപ്രേഷണം ചെയ്തത്. പിന്നീട് പരമ്പര നിർത്തിവെച്ചിരിക്കുകയാണ്

അതേസമയം, മലയാള ടെലിവിഷനിൽ പുതിയ മാറ്റങ്ങൾക്ക് വഴിവെച്ച പരമ്പരയായിട്ടാണ് തട്ടീം മുട്ടീയെ പ്രേക്ഷകർ വിലയിരുത്തിയിട്ടുള്ളത്. സാധാരണ പരമ്പരകളുടെ കഥ പറച്ചിൽ രീതികളിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു ഇത്. ഈ പാറ്റേൺ പിന്തുടർന്നാണ് മറ്റു ജനപ്രിയ ഹാസ്യ പരമ്പരകളായ ഉപ്പും മുളകും ചക്കപ്പഴവും ഒക്കെ വന്നത്.

എന്നാൽ അതിനു മുൻപും ഇതുപോലെയുള്ള പരമ്പര ഉണ്ടായിട്ടുണ്ട് എന്ന് പറയുകയാണ് മഞ്ജു പിള്ള. ജഗദീഷിനൊപ്പം ചെയ്ത ആ പരമ്പര അതുവരെ ഉണ്ടായിരുന്ന സീരിയൽ സങ്കൽപങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒന്നായിരുന്നുവെന്ന് മഞ്ജു പിള്ള പറയുന്നു. അതുകണ്ട് പ്രേക്ഷകർ പലരും ജഗദീഷും താനും ഭാര്യയും ഭർത്താവുമാണെന്ന് കരുതിയിരുന്നതായും നടി പറഞ്ഞു. ഒരു ഓൺലൈൻ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.തട്ടീം മുട്ടീം ഒരു ന്യൂ ജൻ ആണെന്ന് ഞാൻ പറയില്ല. എങ്കിലും യങ്സ്റ്റേഴ്സിന്റെ ഇടയിൽ ഭയങ്കരമായ ഇമ്പാക്ട് ഉണ്ടാക്കിയ പരമ്പരയാണ്. കലയെ കാണുന്ന രീതിയിൽ ആരാധിക്കുന്ന രീതിയിലൊക്കെ മാറ്റം വരുത്തിയിട്ടുണ്ട് എന്ന് തോന്നുന്നു. പണ്ടുള്ള സീരിയലുകൾ കഥപറയുന്ന രീതിയിൽ ഒന്നുമല്ല തട്ടീം മുട്ടീം ചെയ്തിരിക്കുന്നത്,’

‘പക്ഷെ ഞാൻ പണ്ട് ചെയ്തിട്ടുണ്ട്. ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന് പറഞ്ഞ് കൈരളിയിലും ഏഷ്യാനെറ്റിലും ചെയ്തിട്ടുണ്ട്. ചില കുടുംബ ചിത്രങ്ങൾ എന്ന് പറഞ്ഞിട്ടായിരുന്നു കൈരളിയിൽ വന്നത്. ഞാൻ ഗർഭിണി ആയിരിക്കെ എട്ട് മാസം വരെ അതിൽ അഭിനയിച്ചിട്ടുണ്ട്. അതിന് ശേഷമാണ് ഏഷ്യാനെറ്റിൽ ചെയ്യുന്നത്. അത് ഒരുപാട് നാൾ പോയി. വിശ്വനാഥനും സുലുവും എന്ന കഥാപാത്രങ്ങളായിരുന്നു,’

അക്കാലത്ത് അറ്റ് വലിയ ഹിറ്റായിരുന്നു. എന്നെയും ജഗദീഷേട്ടനെയും ഭാര്യയും ഭർത്താവുമായി കണ്ടിരുന്ന വീട്ടുകാർ വരെയുണ്ടായിരുന്നു. കാണുമ്പോൾ ഭാര്യ എവിടെ ഭർത്താവ് എവിടെ എന്നൊക്കെ ആളുകൾ ചോദിക്കും. ഭാര്യയുമായി നിൽകുമ്പോൾ പോലും ജഗദീഷേട്ടനോട് ചോദിച്ചിട്ടുണ്ട്,’ മഞ്ജു പിള്ള പറഞ്ഞു.

തട്ടീം മുട്ടീം സെറ്റിൽ പോകുന്നത് മറ്റു സെറ്റുകളിൽ പോകുന്ന പോലെ ആയിരുന്നില്ല. ശരിക്കും ജീവിതം പോലെ തന്നെയാണ് തോന്നുക. അതിലെ പിള്ളേരൊക്കെ നമ്മുടെ സ്വന്തം മക്കളെ പോലെയാണെന്നും മഞ്ജു അഭിമുഖത്തിൽ പറയുന്നുണ്ട്. കെപിഎസി ലളിതയുമായി കൂടുതൽ അടുക്കുന്നതും ആ സമയത്ത് ആണെന്ന് മഞ്ജു പിള്ള പറഞ്ഞു.

Continue Reading

More in Actress

Trending

Recent

To Top